നെറ്റ്, ജെആർഎഫ്, സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിലൂടെ കോളേജ്/ കോഴ്‌സ് ഓപ്ഷനുകൾ സമ‍ർപ്പിക്കാം
 NET and JRF Civil Service Exam coaching.
You can apply for NET and JRF Civil Service Exam coaching. Ai representative image
Updated on
2 min read

കണ്ണൂർ പറശ്ശിനിക്കടവ് എം വി ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച ബി എസ് സി നഴ്‌സിങ്(ആയുർവേദം), ബി ഫാം (ആയുർവേദം) എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരു വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു.

നെറ്റ്, ജെആർഎഫ് സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം.

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിലൂടെ കോളേജ്/ കോഴ്‌സ് ഓപ്ഷനുകൾ സമ‍ർപ്പിക്കാം.

 NET and JRF Civil Service Exam coaching.
എഐ കാലത്ത് ഏത് കോഴ്സ് പഠിച്ചാൽ ജോലി സാധ്യതയുണ്ട്? എംബിഎ,എൻജിനിയറിങ്, ബി എസ് സി,ബികോം എന്ത് പഠിക്കണം

നെറ്റ്, ജെആർഎഫ് പരീക്ഷാ പരിശീലനം

കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ മാനവിക വിഷയങ്ങളിൽ യുജിസി-നെറ്റ് / ജെആർഎഫ് പരീക്ഷകൾക്കായുള്ള പരിശീലന ക്ലാസ് നടത്തുന്നു. 2025 നവംബർ മാസം ക്ലാസ് ആരംഭിക്കും.

താൽപര്യമുള്ളവർ തിരുവനന്തപുരം പി എം ജി ജംഗ്ഷനിലുള്ള സ്റ്റുഡന്റ്സ് സെന്ററിൽ പ്രവർത്തിക്കുന്ന കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ എത്തി ഫീസ് അടച്ചു രജിസ്റ്റർ ചെയ്യണം.

വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, ഫോൺ: 0471 2304577.

 NET and JRF Civil Service Exam coaching.
ബാങ്കിങ് മേഖലയിൽ ചുവട് വെയ്ക്കാൻ മികച്ച അവസരം; കാനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡിൽ ഒഴിവ്

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ വിൽ സർവീസ് പരീക്ഷാ പരിശീലന കോഴ്സ് ഒക്ടോബർ ബാച്ച് ആരംഭിക്കുന്നു.

സിവിൽ സർവീസ് പരീക്ഷാ പരിശീലന കോഴ്സായ സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് (റെഗുലർ-ഓഫ്‌ലൈൻ, വീക്കെൻഡ്–ഓൺലൈൻ) ഒക്ടോബർ 27 ന് തുടങ്ങുന്ന ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു.

വിശദവിവരങ്ങൾക്ക്: https://kscsa.org, ഫോൺ: 8281098863, 8281098864, 0471 – 2313065, 2311654.

 NET and JRF Civil Service Exam coaching.
2026 ൽ നിങ്ങളുടെ ശമ്പളം വർദ്ധിക്കുമോ?, ഏറ്റവും വലിയ ശമ്പള വർദ്ധന കാണുന്ന ഇന്ത്യയിലെ തൊഴിൽ മേഖലകൾ ഏതൊക്കെ?

അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കണ്ണൂർ പറശ്ശിനിക്കടവ് എം വി ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച 2025-2026 വർഷത്തെ ബി എസ് സി നഴ്‌സിങ്(ആയുർവേദം), ബി ഫാം (ആയുർവേദം) എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ വ്യക്തിഗത അക്കാദമിക വിവരങ്ങൾ (Verified data) പ്രസിദ്ധീകരിച്ചു.

പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഇത്

അപേക്ഷാർത്ഥികൾ www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കണം. അതിന് ശേഷം ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ വീണ്ടും ഓൺലൈൻ മുഖേന അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇതിന് അനുവദിച്ചിട്ടുള്ള അവസാന തീയതി ഒക്ടോബർ 15 വൈകിട്ട് അഞ്ച് മണി വരെയാണ്. കൂടുതൽവിവരങ്ങൾക്ക് ഫോൺ: 04712560361, 362, 363, 364.

 NET and JRF Civil Service Exam coaching.
സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിൽ അവസരം; 595 ഒഴിവുകൾ

ഓപ്ഷൻ സമർപ്പിക്കാം

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് ഇപ്പോൾ ഓപ്ഷൻ സമർപ്പിക്കാം.

www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിലൂടെ കോളേജ്/ കോഴ്‌സ് ഓപ്ഷനുകൾ ഒക്‌ടോബർ 15 വൈകിട്ട് അഞ്ച് മണി വരെ സമർപ്പിക്കാം. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടത്.

പുതിയ കോളേജുകൾ വരുന്ന മുറയ്ക്ക് ഓപ്ഷൻ സമർപ്പണത്തിന് അവസരം നൽകും. ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്‌മെന്റിനായി പരിഗണിക്കില്ല.

അപേക്ഷകർ ഓൺലൈനായി സമർപ്പിക്കുന്ന ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ട്രയൽ അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽവിവരങ്ങൾക്ക് ഫോൺ: 0471-2560361, 362, 363, 364

Summary

Education News: Kerala University Employment Information and Guidance Bureau conducts exam preparation courses for UGC-NET/JRF examinations in humanities and Kerala State Civil Service Academy conducts exam preparation courses for civil services at the Thiruvananthapuram centre.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com