നിർമ്മിത ബുദ്ധിയുടെ അതിവേഗ വളർച്ചയുടെ കാലത്ത് ജോലി നഷ്ടമാകുമെന്ന ആശങ്കകൾ വ്യാപകമായി ഉയർന്നിട്ടുണ്ട്. പല ജോലികളിലും പിരിച്ചുവിടൽ ആരംഭിച്ചു കഴിഞ്ഞു. ഭാവിയിൽ എ ഐ കാരണം ജോലി നഷ്ടമാകുമോ എന്ന സന്ദേഹവും ഓരോ മേഖലയിലും ഉയർന്നിട്ടുണ്ട്. വരാൻ പോകുന്ന ജോലി സാധ്യതകൾ എന്തൊക്കെയാണ് നിലവിലെ ജോലി സാധ്യതകൾ എന്തൊക്കെയാണ്.
ഏത് കോഴ്സ് പഠിച്ചാലാണ് ജോലി ലഭിക്കാൻ സാധ്യത. ഇതേക്കുറിച്ചുള്ള ആശങ്കകൾ മറുപടിയാണ് ഓൺലൈൻ ടാലന്റ് അസസ്‌മെന്റുകളിൽ രംഗത്ത് പ്രവർത്തിക്കുന്ന എജ്യൂക്കേഷണൽ ടെസ്റ്റിങ് സർവീസ് (ഇടിഎസ്) കമ്പനിയായ വീബോക്‌സ് (Wheebox) ഇന്ത്യ സ്കിൽസ് റിപ്പോർട്ട് 2025 വിശദീകരിക്കുന്നത്.
എഐയുടെ കാലത്ത് വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ലോകത്തൊട്ടാകെ 9.2 കോടി തൊഴിലുകൾ ഇല്ലാതാകുമെന്ന് ലോകസാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച ദ് ഫ്യൂച്ചർ ഓഫ് ജോബ്സ് റിപ്പോർട്ട് 2025 (The Future of Jobs Report 2025) എന്ന റിപ്പോർട്ടിൽ പറയുന്നു.
2030 ഓടുകൂടി 17 കോടി തൊഴിലുകൾ പുതുതായി രൂപപ്പെടുമെന്നും ഇതേ റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് വീബോക്സ് ഏത് കോഴ്സ് പഠിക്കുന്നവർക്കാണ് കൂടുതൽ ജോലി സാധ്യതയെന്ന കണ്ടെത്തൽ നടത്തിയിട്ടുള്ളത്.
ഇന്ത്യയിലെ ഗ്ലോബൽ എംപ്ലോയബിലിറ്റി ടെസ്റ്റിൽ (GET) പങ്കെടുത്ത 6.5 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളിൽ നിന്നുള്ള ഡേറ്റയെയും 15 വൈവിധ്യമാർന്ന വ്യവസായങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 1,000-ത്തിലധികം വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള ഉൾക്കാഴ്ചകളെയും അടിസ്ഥാനമാക്കിയാണ് വീ ബോക്സിന്റെ പന്ത്രണ്ടാം പതിപ്പ് പുറത്തിറക്കിയത്.
ആഗോള തലത്തിലെ നൈപുണ്യ മേഖലയിൽ ഇന്ത്യയുടെ സ്ഥാനം എവിടെയാകുമെന്ന് പരിശോധിക്കുന്ന റിപ്പോർട്ടിൽ ആഗോള നൈപുണ്യ വിടവിൽ ഇന്ത്യയിൽ നിന്നുള്ള തൊഴിൽ ശക്തിയുടെ സാധ്യതകളും പരിശോധിക്കുന്നു.
ഇത് പ്രകാരം ഈ വർഷം ഇതുവരെയുള്ള ജോലി സാധ്യകളുടെ കണക്കിനെ അടിസ്ഥാനമായിക്കിയും 2019 മുതൽ 2025 വരെയുള്ള കണക്കുകളും വച്ചാണ് വീബോക്സ് ഇന്ത്യാസ്കിൽസ് -2025 റിപ്പോർട്ട്.
ഇന്ത്യ സ്കിൽസ് 20205 റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള കോഴ്സ് എംബിഎ ആണ്. എംബിഎ കഴിഞ്ഞവരിൽ 78 ശതമാനം പേർക്കാണ് ജോലി സാധ്യത പ്രവചിക്കുന്നത്. തൊട്ടുപിന്നിൽ ബിടെക്, ബിഇ കോഴ്സുകൾ പഠിച്ചവർക്കാണ് 71.5 ശതമാനം. അതിന് തൊട്ടുപിന്നിൽ. 71 ശതമാനവുമായി എംസിഎ ബിരുദധാരികളാണ്.
ബി എ, ബി എസ് സി, ബികോം എന്നീ ബിരുദങ്ങൾ നേടിയവർക്ക് യഥാക്രമം 54%, 58%, 55% എന്നിങ്ങനെയാണ് സാധ്യത. ഐടിഐ പഠിച്ചവർക്ക് 41 ശതമാനം പേർക്ക് തൊഴിൽ സാധ്യതതയും ബിഫാം പഠിച്ചവർക്ക് 56 ശതമാനവും പോളിടെക്നിക് പഠിച്ചവർക്ക് 29 ശതമാനം സാധ്യതയും കൽപ്പിക്കുന്നു.
എൻജിനിയറിങ് ബിരുദമെടുക്കുന്നവരിൽ തന്നെ കമ്പ്യൂട്ടർ സയൻസ് പഠിക്കുന്നവർക്കാണ് കൂടുതൽ സാധ്യത ഇപ്പോഴും തുടരുന്നത്. ഈ വിഷയം പഠിക്കുന്നവരിൽ 78 ശതമാനം പേർക്കും ഇൻഫർമേഷൻ ടെക്നോളജിയിൽ 75 ശതമാനം പേർക്കും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ പഠിക്കുന്ന 72 ശതമാനം പേർക്കും ഇലക്ട്രിക്കൽ എൻജിനിയറിങ്, ബയോടെക് എൻജിനിയറിങ്,മെക്കാനിക്കൽ എൻജിനിയറിങ് എന്നീ വിഭാഗങ്ങളിൽ യഥാക്രമം 68 ശതമാനം, 65 ശതമാനം, 60 ശതമാനം എന്നിങ്ങനെയാണ് ജോലിസാധ്യത പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates