2026 ൽ നിങ്ങളുടെ ശമ്പളം വർദ്ധിക്കുമോ?, ഏറ്റവും വലിയ ശമ്പള വർദ്ധന കാണുന്ന ഇന്ത്യയിലെ തൊഴിൽ മേഖലകൾ ഏതൊക്കെ?

അടുത്ത വർഷം (2026) ൽ രാജ്യത്തുടനീളമുള്ള മേഖലകളിൽ ശമ്പള വളർച്ച നിരക്ക് അനുകൂലമായിരിക്കുമെന്നാണ് Aon plc യുടെ (NYSE: AON) വാർഷിക ശമ്പള വർദ്ധനവും വിറ്റുവരവ് സർവേയും 2025-26 പ്രകാരം കണക്കാക്കുന്നത്.
 salary increase in 2026
Will your salary increase in 2026? Which job sectors in India are seeing the biggest salary increases? IANS
Updated on
2 min read

അടുത്ത വർഷം നിങ്ങൾ ജോലി ചെയ്യുന്ന മേഖലയിൽ ശമ്പള വർദ്ധനവ് ഉണ്ടാകുമോ? എങ്കിൽ എങ്ങനെയാകും അത്. അതോ ശമ്പളവർദ്ധനവിൽ കുറവുണ്ടാകുമോ? എങ്കിൽ അത് എത്രത്തോളം. ഇത്തരം ആലോചനകൾ വിവിധ തസ്തികകളിലെ ജീവനക്കാരിൽ തുടങ്ങിയിട്ടുണ്ടാകും.

ഓരോ മേഖലയുടെയും വളർച്ച രാജ്യത്തെ മൊത്തം സാമ്പത്തിക സ്ഥിതി, ലോക സാമ്പത്തികരംഗത്തെ ഗതിവിഗതികൾ എന്നിവയെ ആശ്രയിച്ചായിരിക്കും ശമ്പള വർദ്ധനവ്.

എഐയുടെ വളർച്ചയോടെ തൊഴിൽ നഷ്ടം സംഭവിക്കുന്ന മേഖലകൾ, ജീവനക്കാരെ കുറയ്ക്കുക എന്നത് എത്രത്തോളം, പുതിയ തൊഴിലവസരങ്ങളുടെ സാധ്യത തുറക്കുമോ എന്നൊക്കെയുള്ള കാര്യങ്ങളെ കുറിച്ച് അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. Aon plc (NYSE: AON) എന്ന ആഗോള പ്രൊഫഷണൽ കമ്പനി നടത്തിയ സർവേ ഇതിന് മറുപടി നൽകുന്നു.

 salary increase in 2026
'മനസ്സമാധാനമില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടെന്താ?'; കഴിഞ്ഞ വർഷം ജോലി ഉപേക്ഷിച്ചത് 30% പേർ, പുതുതലമുറയിലെ രണ്ടിലൊരാൾ ഇഷ്ടപ്പെട്ട് ജോലി ചെയ്യുന്നു

അടുത്ത വർഷം (2026) ൽ രാജ്യത്തുടനീളമുള്ള ശമ്പള വളർച്ചാ നിരക്ക് അനുകൂലമാകുമെന്നാണ് Aon plc യുടെ (NYSE: AON) വാർഷിക ശമ്പള വർദ്ധനവും വിറ്റുവരവ് സർവേയും 2025-26 പ്രകാരം കണക്കാക്കുന്നത്. സാമ്പത്തിക രംഗത്തെ അനുകൂല ഘടകവും നൈപുണ്യമുള്ള പ്രതിഭകൾക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയും പ്രതിഫലിപ്പിക്കുന്ന തരത്തിൽ, ഇന്ത്യയിലെ ശമ്പളം ശരാശരി ഒമ്പത് ശതമാനം ആയി നേരിയ തോതിൽ വർദ്ധിക്കുമെന്ന് ഈ സർവേ പ്രതീക്ഷിക്കുന്നു.

ബ്രിട്ടീഷ് -അമേരിക്കൻ കമ്പനിയായ Aon plc (NYSE: AON) നടത്തിയ 31 മത് സർവേയാണ് ഈ കണക്കിലേക്ക് എത്തുന്നത്. , 45 വ്യവസായ മേഖലകളിലെ1,060-ലധികം കമ്പനികളിൽ നിന്നുള്ള ഡേറ്റാ വിശകലനം ചെയ്യുന്ന ഈ സർവേ, ഇത്തരത്തിലുള്ള ഏറ്റവും വിപുലമായ പഠനങ്ങളിൽ ഒന്നാണ്.

തൊഴിലുടമകൾക്കും ജീവനക്കാർക്കും വ്യവസായ നിരീക്ഷകർക്കും ഒരുപോലെ ഉൾക്കാഴ്ചകൾ നൽകുന്നതും, വേതന പ്രവണതകൾ, തൊഴിൽ ശക്തിയുടെ ചലനങ്ങൾ, മേഖലാ-നിർദ്ദിഷ്ട അവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വീക്ഷണം ഈ സർവേയുടെ കണ്ടെത്തലുകളിൽ കാണാനാകും.

 salary increase in 2026
മൈക്രോസോഫ്റ്റിൽ ജോലി നിങ്ങളുടെ സ്വപ്നമാണോ?, ടെക്,നോൺടെക് മേഖലകളിൽ ഇന്റേൺഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

ആഗോള സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്, 2025-ൽ രേഖപ്പെടുത്തിയ 8.9 ശതമാനമമാണ് ഇന്ത്യയിലെ ശമ്പള വളർച്ച. അടുത്തവർഷം ആകുമ്പോൾ അത് ഒമ്പത് ശതമാനം വളർച്ചയാകും. ഇത് വളരെ നേരിയ വർധനവാണ്.

വ്യവസായാടിസ്ഥാനത്തിലുള്ള ശമ്പള പ്രവണതകൾ

ശമ്പള വളർച്ച മേഖലകൾക്കിടയിൽ വ്യത്യാസപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, റിയൽ എസ്റ്റേറ്റ്/ഇൻഫ്രാസ്ട്രക്ചർ, ബാങ്കിങ് ഇതര ധനകാര്യ കമ്പനികൾ (NBFC) എന്നിവ ആയിരിക്കും മുൻനിരയിൽ നിൽക്കാൻ സാധ്യതയുള്ള മേഖലകൾ.

വ്യവസായങ്ങളിൽ ഈ വർഷം ലഭിച്ച ശമ്പള വർദ്ധനവും അടുത്ത വർഷം പ്രതീക്ഷിക്കുന്ന ശമ്പള വർദ്ധനവും ശതമാനനിരക്കിൽ

ഇന്ത്യ: 2025– 8.9 ശതമാനം | 2026–9.0 ശതമാനം

ബാങ്കിങ്: 2025–8.5 ശതമാനം | 2026–8.6 ശതമാനം

കെമിക്കൽസ്: 2025–8.5 ശതമാനം | 2026–8.8 ശതമാനം

ഇ-കൊമേഴ്‌സ്: 2025–8.9 ശതമാനം | 2026–9.2 ശതമാനം

എൻജിനിയറിങ് ഡിസൈൻ: 2025–9.6 ശതമാനം – 2026–9.7 ശതമാനം

എഫ്എംസിജി/ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഡ്യൂറബിൾസ്: 2025–9.0 ശതമാനം | 2026–9.1 ശതമാനം

 salary increase in 2026
സെബി വിളിക്കുന്നു; ശമ്പളം 1,84,000 വരെ; ഇപ്പോൾ തന്നെ അപേക്ഷിക്കാം

ആഗോള ശേഷി കേന്ദ്രങ്ങൾ (ജിസിസി): 2025–9.4 ശതമാനം | 2026–9.5 ശതമാനം

എൻ‌ബി‌എഫ്‌സികൾ: 2025–9.8 ശതമാനം | 2026–10.0 ശതമാനം

റിയൽ എസ്റ്റേറ്റ്/ഇൻഫ്രാസ്ട്രക്ചർ: 2025–10.5 ശതമാനം | 2026–10.9 ശതമാനം

റീട്ടെയിൽ: 2025–9.0 ശതമാനം | 2026–9.6 ശതമാനം

ടെക്നോളജി പ്ലാറ്റ്‌ഫോമും ഉൽപ്പന്നങ്ങളും: 2025–9.3 ശതമാനം | 2026–9.4 ശതമാനം

ലൈഫ് സയൻസസ്: 2025–9.6 ശതമാനം | 2026–9.6 ശതമാനം

ഓട്ടോമോട്ടീവ്/വാഹന നിർമ്മാണം: 2025–9.8 ശതമാനം | 2026–9.6 ശതമാനം

ടെക്നോളജി കൺസൾട്ടിങ് & സർവീസസ്: 2025–7.0 ശതമാനം | 2026–6.8 ശതമാനം

എൻജിനിയറിങ്/നിർമ്മാണം: 2025–9.4 ശതമാനം | 2026–9.2 ശതമാനം

 salary increase in 2026
ബിരുദമോ? അതെല്ലാം മറന്നേക്കൂ, ഒരു തൊഴിൽ പഠിക്കൂ; പുതിയ തലമുറയോട് എഐ കോർപ്പറേറ്റ് കമ്പനി സിഇഒ

അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, പ്രതിഭ വികസനം എന്നിവയിൽ നടത്തുന്ന നിക്ഷേപം, ഇന്ത്യയിൽ ശമ്പള വളർച്ചയ്ക്കുള്ള സാധ്യതകൾ ഇപ്പോഴും അനുകൂലമായി നിലനിർത്തുന്നുണ്ടെന്നാണ് നിരീക്ഷണം.

Summary

Career News: The observation is that investment in infrastructure, technology, and talent development continues to keep the prospects for salary growth in India favourable.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com