

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യിൽ ജോലി നേടാൻ അവസരം. ഏഴ് വ്യത്യസ്ത സ്ട്രീമുകളിലായി 110 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓഫീസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) തസ്തികയിലാണ് നിയമനം നടത്തുക. പ്രതിമാസം 1,84,000 വരെ ശമ്പളം ലഭിക്കും.
ജനറൽ, ലീഗൽ ,വിവരസാങ്കേതികവിദ്യ, ഗവേഷണം, ഔദ്യോഗിക ഭാഷ,എഞ്ചിനീയറിങ് (ഇലക്ട്രിക്കൽ & സിവിൽ) എന്നി വിഭാഗങ്ങളിലാണ് നിയമനം നടത്തുന്നത്.
ജനറൽ സ്ട്രീം: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം/ബിരുദാനന്തര ഡിപ്ലോമ (കുറഞ്ഞത് 2 വർഷം) അല്ലെങ്കിൽ നിയമം /എഞ്ചിനീയറിംഗിൽ ബിരുദം/ചാർട്ടേഡ് അക്കൗണ്ടന്റ്/ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ്/കമ്പനി സെക്രട്ടറി/കോസ്റ്റ് അക്കൗണ്ടന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദം.
ലീഗൽ: അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് നിയമത്തിൽ ബിരുദം നിർബന്ധമാണ്.
ഇൻഫർമേഷൻ ടെക്നോളജി മേഖല: എഞ്ചിനീയറിംഗിൽ ബിരുദം (ഏതെങ്കിലും ബ്രാഞ്ച്) അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം.
ഗവേഷണ മേഖല: സാമ്പത്തിക ശാസ്ത്രം, കൊമേഴ്‌സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ധനകാര്യം, സ്റ്റാറ്റിസ്റ്റിക്സ്, ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അല്ലെങ്കിൽ മെഷീൻ ലേണിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ ബിരുദാനന്തര ബിരുദം.
ഔദ്യോഗിക ഭാഷാ വിഭാഗം: ബാച്ചിലർ തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബാച്ചിലർ തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് സംസ്കൃതം/ഇംഗ്ലീഷ്/സാമ്പത്തികശാസ്ത്രം/കൊമേഴ്‌സ് എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഇംഗ്ലീഷിലും ഹിന്ദിയിലും ബിരുദാനന്തര ബിരുദം.
എഞ്ചിനീയറിങ് (ഇലക്ട്രിക്കൽ) സ്ട്രീം: ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ ബിരുദം നിർബന്ധമാണ്.
എഞ്ചിനീയറിങ് (സിവിൽ) സ്ട്രീം: സിവിൽ എഞ്ചിനീയറിങിൽ ബിരുദം നിർബന്ധമാണ്.
സെബി ഓഫീസർ ഗ്രേഡ് എ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടത്തുന്നത്.
ഘട്ടം I: ഓൺലൈൻ പരീക്ഷ
ആദ്യ ഘട്ടം രണ്ട് പേപ്പറുകൾ അടങ്ങുന്ന ഒരു ഓൺലൈൻ പരീക്ഷയാണ്. ഈ ഘട്ടത്തിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെ അടുത്ത ഘട്ടത്തിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്യും.
ഘട്ടം II: ഓൺലൈൻ പരീക്ഷ
രണ്ടാം ഘട്ടത്തിലും രണ്ട് പേപ്പറുകൾ അടങ്ങുന്ന ഒരു ഓൺലൈൻ പരീക്ഷയാണ് നടത്തുക. അവസാന ഘട്ടത്തിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിന് ഉദ്യോഗാർത്ഥികൾ ഇവിടെ മികച്ച സ്കോർ നേടേണ്ടതുണ്ട്.
ഘട്ടം III: അഭിമുഖം
രണ്ടാം ഘട്ടം വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ ഒരു വ്യക്തിഗത അഭിമുഖത്തിന് വിളിക്കും. ഘട്ടം II ലും അഭിമുഖത്തിലും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.
അപേക്ഷ ഫീസ്,പ്രായ പരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് https://www.sebi.gov.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
