

ബാങ്കിങ് മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?. എന്നാൽ നിങ്ങൾക്കുള്ള മികച്ച അവസരമാണിത്. കാനറ ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ കാനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡ് (CBSL) ട്രെയിനി തസ്തികയിൽ നിയമനം നടത്തുന്നു. സ്റ്റൈപ്പൻഡോടു കൂടി ബാങ്കിങ് മേഖലയിൽ ഒരു എക്സ്പീരിയൻസ് നേടിയെടുക്കാൻ ഉള്ള മികച്ച അവസരമാണിത്.
ട്രെയിനി (അഡ്മിനിസ്ട്രേഷൻ/ഓഫീസ് വർക്ക്) എന്ന തസ്തികയിലാണ് നിയമനം നടത്തുന്നത്. ഒഴിവുകൾ എത്രയുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. സ്റ്റൈപ്പൻഡ് ആയി പ്രതിമാസം 22,000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. മുംബൈ, ബെംഗളൂരു എന്നിവടങ്ങളിലാകും നിയമനം ലഭിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 17.
അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും സ്ട്രീമിൽ ബിരുദം നേടിയിരിക്കണം.
കുറഞ്ഞത് 50% മാർക്ക് വേണം. ഈ തസ്തികയിലേക്ക് കമ്പ്യൂട്ടറിൽ പ്രാവീണ്യം അത്യാവശ്യമാണ്. മുൻ പരിചയമില്ലാത്തവർക്കും അപേക്ഷിക്കാം. ക്യാപിറ്റൽ മാർക്കറ്റിൽ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
കുറഞ്ഞ പ്രായം 20 വയസ്സ്,ഉയർന്ന പ്രായപരിധി 30 വയസ്സ്. ക്യാപിറ്റൽ മാർക്കറ്റിലോ, ധനകാര്യ സ്ഥാപനങ്ങളിലോ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക്, ഉയർന്ന പ്രായപരിധിയിൽ പരമാവധി 10 വർഷം വരെ ഇളവ് ലഭിക്കും. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായ ഇളവ് ഉണ്ടാകും.
ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ, യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉദ്യോഗാർത്ഥികളെ സിബിഎസ്എൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. അക്കാദമിക് യോഗ്യതകളും മുൻ പരിചയവും ഉണ്ടെങ്കിൽ അത് അടിസ്ഥാനമാക്കിയായിരിക്കും ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നത്.
ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി വിളിക്കും. അഭിമുഖം ഓൺലൈനായോ നേരിട്ടോ നടത്താം. നിങ്ങളുടെ അപേക്ഷാ ഫോമിൽ നൽകുന്ന ഇമെയിൽ വിലാസം വഴി അഭിമുഖത്തിന്റെ തീയതി, സമയം, രീതി എന്നിവയെക്കുറിച്ച് നിങ്ങളെ അറിയിക്കും.
അപേക്ഷ ഫീസ്,മറ്റ് വിവരങ്ങൾ എന്നിവയ്ക്കായി https://www.canmoney.in/ സന്ദർശിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates