

നഴ്സിംഗ് പഠനം പൂർത്തിയാക്കിയവർക്ക് സർക്കാർ ജോലി നേടാൻ മികച്ച അവസരം. ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (IGMCRI) നഴ്സിംഗ് ഓഫീസർ തസ്തികയിൽ 266 ഒഴിവുകളുണ്ട്. പുതുച്ചേരിയിലാണ് നിയമനം ലഭിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 6.
നഴ്സിംഗ് ഓഫീസർ (ഗ്രൂപ്പ് 'ബി') എന്ന തസ്തികയിലാണ് നിയമനം നടത്തുന്നത്. 44,900 മുതൽ 1,42,400 രൂപ വരെ ശമ്പളം ലഭിക്കും. നഴ്സിങിൽ ഡിഗ്രിയോ ഡിപ്ലോമയോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ഏതെങ്കിലും ഒരു സംസ്ഥാനത്തെ നഴ്സിംഗ് കൗൺസിലിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം.
18 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് സംവരണ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ് പ്രക്രിയ
നഴ്സിംഗ് ഓഫീസർ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ മെറിറ്റ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് നടത്തുന്നത്. ആകെ 120 മാർക്ക്.
ഹയർ സെക്കൻഡറി പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ 50% വെയിറ്റേജും നഴ്സിംഗ് ബിരുദം/ഡിപ്ലോമയിലെ മാർക്കിന്റെ 50% വെയിറ്റേജും.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സീനിയോറിറ്റി: രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷമുള്ള ഓരോ വർഷത്തിനും 1.5 മാർക്ക്, പരമാവധി 15 മാർക്ക് വരെ.
കോവിഡ്-19 ഡ്യൂട്ടി ഇൻസെന്റീവ്: കോവിഡ് വ്യാപന സമയത്ത് പ്രവർത്തിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് 5 മാർക്ക് വരെ.
അപേക്ഷ ഫീസ് അടക്കമുള്ള കൂടുതൽ വിവരങ്ങൾക്കായി https://igmcri.edu.in/new_wp/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
