കാലിക്കറ്റ് സർവകലാശാല: സ്റ്റാഫ് നഴ്സ്,അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവുകൾ

എം.എഡ്. പ്രോഗ്രാമിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള വാക് - ഇൻ - ഇന്റർവ്യൂ ഒക്ടോബർ ഏഴിന് നടക്കും. ഇംഗ്ലീഷ്, അറബി, ഉറുദു, കോമേഴ്‌സ്, മാത്തമാറ്റിക്സ് എന്നീ എജ്യുക്കേഷൻ വിഷയങ്ങളിലാണ് ഒഴിവുകൾ.
Calicut University course
Calicut University Hiring Staff Nurse, Assistant Professorfile
Updated on
1 min read

വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ (ഐ.ടി.എസ്.ആർ.) 2025 - 26 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (മാനേജ്മെന്റ്) നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള വാക് - ഇൻ - ഇന്റർവ്യൂ ഒക്ടോബർ മൂന്നിന് രാവിലെ 10.30-ന് നടക്കും. ഒരൊഴിവാണുള്ളത്.

യോഗ്യത : നിർദിഷ്ട വിഷയത്തിൽ 55% മാർക്കോടെയുള്ള പി.ജി., നെറ്റ് / പി.എച്ച്.ഡി. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം ഒരു മണിക്കൂർ മുന്നേ ചെതലയം ഐ.ടി.എസ്.ആറിൽ അഭിമുഖത്തിന് ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .

Calicut University course
സബ്-ഇൻസ്പെക്ടറാകാൻ അവസരം; മികച്ച ശമ്പളം,3073 ഒഴിവുകൾ

സ്റ്റാഫ് നഴ്സ് വാക് - ഇൻ - ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ ഹെൽത് സെന്ററിൽ കരാറടിസ്ഥാനത്തിലുള്ള സ്റ്റാഫ് നഴ്സ് നിയമനത്തിന് വാക് - ഇൻ - ഇന്റർവ്യൂ ഒക്ടോബർ 15-ന് നടക്കും. യോഗ്യത : പ്രീ ഡിഗ്രീ വിത് ഗ്രൂപ്പ് II / പ്ലസ്ടു സയൻസ് വിത് ബയോളജി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ നഴ്സിംഗ് ആന്റ് മിഡ്‌വൈഫറി. പ്രായ പരിധി : 36 വയസ് ( സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും ). താത്പര്യമുള്ളവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം രാവിലെ 9.30-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .

Calicut University course
ഇന്ത്യ സ്‌കില്‍സ് 2025; സെപ്റ്റംബർ 30 വരെ രജിസ്റ്റര്‍ ചെയ്യാം

എജ്യുക്കേഷൻ പഠനവകുപ്പിൽ അധ്യാപക ഒഴിവ്

കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിലെ 2025 - 26 അധ്യയന വർഷത്തേ എം.എഡ്. പ്രോഗ്രാമിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള വാക് - ഇൻ - ഇന്റർവ്യൂ ഒക്ടോബർ ഏഴിന് നടക്കും. ഇംഗ്ലീഷ്, അറബി, ഉറുദു, കോമേഴ്‌സ്, മാത്തമാറ്റിക്സ് എന്നീ എജ്യുക്കേഷൻ വിഷയങ്ങളിലാണ് ഒഴിവുകൾ.

യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ : 0494 2407251. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .

Summary

Job alert: Calicut University Announces Vacancies for Staff Nurse and Assistant Professor Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com