കാലിക്കറ്റ് സർവകലാശാലാ ലൈഫ് സയൻസ് പഠനവകുപ്പിൽ (എനി - ടൈം രജിസ്‌ട്രേഷൻ) പിഎച്ച് ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജെ.ആർ.എഫ്. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒമ്പത് ഒഴിവാണുള്ളത്.
സൂപ്പർവൈസർ, വിഷയം, ഒഴിവ് എന്നിവ ക്രമത്തിൽ : ഡോ. ഇ. ശ്രീകുമാർ - ഫിസിയോളജി - 03 ഒഴിവ്, ഡോ. ഡിനോജ് സെബാസ്റ്റ്യൻ - മൈക്രോബയോളജി - 02 ഒഴിവ്, ഡോ. ഗായത്രി ദേവി - ബയോകെമിസ്ട്രി - 02 ഒഴിവ്, ഡോ. ഇമ്മാനുവൽ സൈമൺ - ബയോകെമിസ്ട്രി - 02 ഒഴിവ്.
ബയോഡാറ്റാ, പാസ്പോർട്ട് സൈസ് ഫോട്ടോ, ജെ.ആർ.എഫ്. അവാർഡ് സർട്ടിഫിക്കറ്റ്, മതിയായ മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം lifehod@uoc.ac.in എന്ന ഇ - മെയിൽ വിലാസത്തിൽ ഒക്ടോബർ 15-ന് വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിൽ https://www.uoc.ac.in/ .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates