ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ ആകാൻ മികച്ച അവസരം. 7565 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.
മലയാളികൾ ഉൾപ്പെടെ നിരവധി സംസ്ഥാനത്ത് നിന്നുള്ളവർ ഡൽഹി പൊലീസിന്റെ ഭാഗമാകാറുണ്ട്. നിയമനം ലഭിച്ചാൽ മികച്ച ശമ്പളവും മറ്റ് അനുകൂല്യങ്ങളുമുണ്ടാകും. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷ നൽകാം.
സ്റ്റാഫ് സെലക്ഷൻ കമ്മീഷനാണ് പരീക്ഷ നടത്തുന്നത്. നിയമനം ലഭിച്ചാൽ ലെവൽ -3 പ്രകാരമുള്ള (21,700 - 69,100 രൂപ) ശമ്പളം ലഭിക്കും. ഇതിന് പുറമെ മറ്റു ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. അവസാന തീയതി ഒക്ടോബർ 21.
കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) പുരുഷൻ- 4408, എക്സ്-സർവീസുകാർ & മറ്റുള്ളവർ (പുരുഷൻ)-285,എക്സ്-സർവീസുകാർ – കമാൻഡോ (പുരുഷൻ)- 376, കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) സ്ത്രീ -2496 എന്നിങ്ങനെയാണ് ഒഴിവുകൾ ഉള്ളത്.
യോഗ്യത
2025 ഒക്ടോബർ 21-ന് അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്ന് 10+2 (സീനിയർ സെക്കൻഡറി) പാസായിരിക്കണം.
പുരുഷ ഉദ്യോഗാർത്ഥികൾക്ക്: PE&MT തീയതിയിൽ LMV (മോട്ടോർസൈക്കിൾ അല്ലെങ്കിൽ കാർ) ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. ലേണർ ലൈസൻസ് സ്വീകാര്യമല്ല.
ഡൽഹി പൊലീസില്‍ സേവനമനുഷ്ഠിക്കുന്ന, വിരമിച്ച അല്ലെങ്കിൽ ജോലിക്കിടെ മരിച്ച വ്യക്തികൾ, പേഴ്‌സണൽ/മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്, ബാൻഡ്‌സ്മാൻ, ബഗ്ലർമാർ, മൗണ്ട് കോൺസ്റ്റബിൾമാർ, ഡ്രൈവർമാർ എന്നിവരുടെ മക്കൾക്ക് വിദ്യാഭ്യാസ യോഗ്യതയിൽ ഇളവുകൾ ലഭിക്കും.
പ്രായപരിധി
18 മുതൽ 25 വയസ്സ് വരെയാണ് ഉദ്യോഗാർത്ഥികളുടെ പ്രായപരിധി.
ഉദ്യോഗാർത്ഥികൾ 2000 ജൂലൈ 2-ന് മുമ്പോ 2007 ജൂലൈ 1-ന് ശേഷമോ ജനിച്ചവരാകരുത്.
സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് വിവിധ സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
ടയർ 1: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBE)
ഇത് ആദ്യത്തേതും ഏറ്റവും നിർണായകവുമായ ഘട്ടമാണ്. ഇത് ഒരു ഒബ്ജക്റ്റീവ്-ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് പേപ്പറാണ്. 90 മിനിറ്റ് പരീക്ഷയിൽ ആകെ 100 ചോദ്യങ്ങൾ ഉണ്ടാകും
ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്കിന്റെ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.
പൊതുവിജ്ഞാനം/കറന്റ് അഫയേഴ്‌സ് – 50 ചോദ്യങ്ങൾ (50 മാർക്ക്)
റീസണിങ് – 25 ചോദ്യങ്ങൾ (25 മാർക്ക്)
ന്യൂമെറിക്കൽ എബിലിറ്റി – 15 ചോദ്യങ്ങൾ (15 മാർക്ക്)
കമ്പ്യൂട്ടർ പരിജ്ഞാനം – 10 ചോദ്യങ്ങൾ (10 മാർക്ക്)
ടയർ 2: ശാരീരിക അളവുകളും ശാരീരിക കാര്യക്ഷമതാ പരിശോധനയും (PE&MT)
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ വിജയിക്കുന്നവരെ ഫിസിക്കൽ ടെസ്റ്റിന് ക്ഷണിക്കും. ഇതിൽ ഓട്ടമത്സരങ്ങൾ, ലോംഗ്ജമ്പ്, ഹൈജമ്പ്, ശാരീരിക അളവുകൾ (ഉയരവും നെഞ്ചും) എന്നിവ ഉൾപ്പെടുന്നു. ഈ ഘട്ടം പൂർത്തിയാക്കിയാൽ മാത്രം മതി. ഇതിൽ ലഭിക്കുന്ന മാർക്ക് അന്തിമ മെറിറ്റ് ലിസ്റ്റിൽ ചേർക്കില്ല.
അപേക്ഷ ഫീസ്, മറ്റു വിവരങ്ങൾ എന്നിവയ്ക്കായി https://ssc.gov.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates