കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെഎസ്ഇബിഎൽ), ബിസിനസ് ഡേറ്റാ അനലിസ്റ്റ് ഒഴിവ് നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
എന്റർപ്രൈസ് ലെവൽ ഡേറ്റാ അനാലിസിസ് , ബിസിനസ് ഇന്റലിജൻസ് സംരംഭങ്ങൾ, ഡിസിഷൻ സപ്പോട്ട് സിസ്റ്റം സംവിധാനങ്ങൾ എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് ബിസിനസ് ഡേറ്റാ അനലിസ്റ്റ് (എന്റർപ്രൈസ് ലെവൽ) നിയമനം നടത്തുന്നത്. യോഗ്യതയുള്ളതും പരിചയസമ്പന്നരുമായ പ്രൊഫഷണലുകളിൽ നിന്ന് ബിസിനസ് ഡേറ്റാ അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ബിസിനസ് ഡേറ്റാ അനാലിസിസ് രംഗത്ത് നൈപുണ്യവും പരിചയവുമുള്ള, SQL പ്രാവീണ്യം, ബിസിനസ് ആവശ്യകതകളെ പ്രവർത്തനക്ഷമമായ ഉൾക്കാഴ്ചകളാക്കി മാറ്റാനുള്ള കഴിവ് എന്നിവയുള്ളവർക്ക് അനുയോജ്യമായ ഒഴിവാണിത്. .
ഡേറ്റാ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, എൻജിനിയറിങ് എന്നിവയിൽ ബിരുദം, ബിസിനസ് അനലിറ്റിക്സ്/ഡേറ്റാ അനലിറ്റിക്സ്/ഡേറ്റാ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ/സർട്ടിഫിക്കേഷൻ അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ അനുബന്ധ വിഷയത്തിൽ ബിരുദാനന്തര ബിരുദം.
SQL, Python/R, അല്ലെങ്കിൽ മറ്റ് ഡേറ്റാ അനാലിസിസ് പ്രോഗ്രാമിങ് ലാംഗ്വേജുകളിലെ പരിചയം.
പ്രവൃത്തി പരിചയം
നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷം ഏതെങ്കിലും വൻകിട സ്ഥാപനത്തിലോ സർക്കാർ/പൊതുമേഖലാ സ്ഥാപനത്തിലോ ബിസിനസ് ഡേറ്റാ അനാലിസിസ്, ഡേറ്റാ മോഡലിങ്, സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ്, ബിസിനസ് ഇന്റലിജൻസ് റിപ്പോർട്ടിങ് എന്നിവയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം.
ഡേറ്റാ അനാലിസിസിലും ഡേറ്റാ പ്രൊഫൈലിങ്ങിലും വൈദഗ്ദ്ധ്യം: ഡേറ്റാ സെറ്റുകൾ വിശകലനം ചെയ്യുന്നതിലും, ട്രെൻഡുകൾ തിരിച്ചറിയുന്നതിലും, ഡേറ്റാ പ്രൊഫൈലിങ് നടത്തുന്നതിലും പരിചയം.
എന്റർപ്രൈസ് ഡേറ്റാബേസുകൾ, ഡേറ്റാ വെയർഹൗസിങ്, ഏതെങ്കിലും പ്രധാന ഡേറ്റാ വിഷ്വലൈസേഷൻ ടൂളുകളിലും ഇടിഎൽ (ETL) ടൂളുകളിലും പ്രാവീണ്യം
ബിസിനസ് പെർഫോമൻസ് നിരീക്ഷണത്തിനായി എക്സിക്യൂട്ടീവ് ഡാഷ്‌ബോർഡുകൾ, പ്രവചന മോഡലുകൾ, കെപിഐ വിശകലനം എന്നിവ തയ്യാറാക്കുന്നതിൽ പരിചയം.
യൂട്ടിലിറ്റി അല്ലെങ്കിൽ എനർജി സെക്ടർ അനലിറ്റിക്സിലെ പരിചയം അഭികാമ്യം
നിയമനം
കെ എസ് ഇ ബിയുടെ ഐ ടി വിഭാഗം നടത്തുന്ന പരീക്ഷയുടെ യും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
കെ എസ് ഇ ബിയുടെ ആസ്ഥാനമായ തിരുവനന്തപുരം വൈദ്യുതി ഭവനിലായിരിക്കും നിയമനം.
ഒഴിവ്: ഒന്ന്
കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കായിരിക്കും നിയമനം. ഈ തസ്തികയിലേക്കുള്ള തുടർ സേവനത്തിലെ ആവശ്യം, നിയമിക്കപ്പെട്ട വ്യക്തിയുടെ പ്രവർത്തനം എന്നിവയുടെ അടിസ്ഥാനത്തിൽ വേണമെങ്കിൽ ഒരു വർഷത്തിന് ശേഷം കാലാവധി നീട്ടി നൽകാവുന്നതാണ്.
ശമ്പളം 80,000 - 1,25,000 രൂപ (കൺസോളിഡേറ്റഡ്)
ശമ്പളം നിർണ്ണയിക്കുന്നതിൽ പരിചയം, നൈപുണ്യം തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കും.
ഉദാഹരണത്തിന് എട്ട് മുതൽ പത്ത് വർഷത്തിന് മുകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് ഇതിലേറ്റവും ഉയർന്ന തുക ശമ്പളമായി ലഭിക്കും.
ബഹുരാഷ്ട്ര കമ്പനികൾ/ ഗവൺമെന്റ് ഡാറ്റ അനലിറ്റിക്സ് അല്ലെങ്കിൽ പൊതുമേഖലാ യൂട്ടിലിറ്റി അനലിറ്റിക്സ് എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് ഉയർന്ന ശമ്പളത്തിന് കൂടുതൽ സാധ്യതയുണ്ട്.
പവർ ബിഐ, ടാബ്ലോ, എസ്‌ക്യുഎൽ (SQL), പൈത്തൺ/ആർ പോലുള്ള എന്റർപ്രൈസ് ടൂളുകളിലെ പ്രാവീണ്യം, അല്ലെങ്കിൽ എനർജി/യൂട്ടിലിറ്റീസ് ഡൊമെയ്‌നിലെ പരിചയം എന്നിവ ഉയർന്ന പ്രതിഫലം ലഭിക്കാൻ സാധ്യയുള്ള കാരണങ്ങളാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 13 ആണ്.
വിശദവിവങ്ങൾക്ക് : wss.kseb.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates