'ജോലിക്ക് കയറും മുമ്പ് ഞാൻ പൊട്ടിക്കരയും, സമ്മർദ്ദം താങ്ങാനാകുന്നില്ല', എന്ന് 40 ലക്ഷം രൂപ ശമ്പളമുള്ള ടെക്കി; , 'കരിയർ ബ്രേക്ക് എടുക്കൂ' എന്ന് സോഷ്യൽ മീഡിയ

അനലിറ്റിക്കൽ ലീഡായി ജോലി ചെയ്യുന്ന തനിക്ക് സാമ്പത്തിക ഭദ്രത ഉണ്ടെങ്കിലും 12 വർഷമായി ജോലി ചെയ്യുന്ന താൻ എന്നാൽ മാനസികമായും ശാരീരികമായും തളർന്നുപോകുന്നുണ്ടെന്നും ആ സ്ത്രീ വെളിപ്പെടുത്തി
techie,
'I'll burst into tears before going to work, I can't handle the pressure', says techie with Rs 40 lakh salary; Social media tells him to 'take a career break' AI Meta
Updated on
2 min read

തൊഴിൽ മേഖലയിലെ സമ്മർദ്ദങ്ങളും അതുളവാക്കുന്ന പ്രശ്നങ്ങളും ഇന്ന് പലയിടങ്ങളിലും സജീവ ചർച്ചയാണ്. അത്തരമൊരു വിഷയത്തിൽ താൻ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ തുറന്നുപറഞ്ഞ ഒരു യുവതിയുടെ അന്വേഷണങ്ങളോടുള്ള പ്രതികരണങ്ങൾ ഈ രംഗത്തെ കുറിച്ച് കൂടുതൽ ഉൾക്കാഴ്ചകൾ നൽകുന്നതുമായി.

40 ലക്ഷം രൂപ പ്രതിവർഷം ലഭിക്കുന്ന 34 വയസ്സുള്ള ടെക്കി താൻ മാനസികമായി തളർന്നിരിക്കുന്നു, ഇനി എന്ത് ചെയ്യണമെന്ന യുവതിയുടെ ചോദ്യത്തോട് സജീവമായി പ്രതികരിക്കുകയാണ് ഇ​ന്റർനെറ്റ് കമ്മ്യൂണിറ്റി.

techie,
പ്യൂൺ തസ്തികയിലേക്ക് അപേക്ഷിച്ചത് 25 ലക്ഷം പേർ, 90 ശതമാനവും ഉന്നത യോഗ്യതയുള്ളവർ

അനലിറ്റിക്കൽ ലീഡായി ജോലി ചെയ്യുന്ന തനിക്ക് സാമ്പത്തിക ഭദ്രത ഉണ്ടെങ്കിലും 12 വർഷമായി ജോലി ചെയ്യുന്ന താൻ എന്നാൽ മാനസികമായും ശാരീരികമായും തളർന്നുപോകുന്നുണ്ടെന്നും ആ സ്ത്രീ വെളിപ്പെടുത്തി. "ജോലിക്ക് മുമ്പ് ഞാൻ കരയുന്നു," സമ്മർദ്ദം തന്റെ ആരോഗ്യത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. തനിക്ക് ക്ഷീണം തോന്നുന്നുവെന്നും ഇപ്പോൾ ഒരു ഇടവേള (കരിയർ ബ്രേക്ക്) എടുക്കേണ്ട സമയമായോ എന്ന് ചിന്തിക്കുന്നുവെന്നും അവർ എഴുതി.

ഓൺലൈൻ കമ്മ്യൂണിറ്റി യുവതിയുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകണമെന്ന അഭിപ്രായത്തിന് ഊന്നൽ നൽകി. ചിലർ അവധി എടുക്കാൻ അല്ലെങ്കിൽ സമ്മർദ്ദം കുറഞ്ഞ ജോലികളിലേക്ക് മാറാൻ ഉപദേശിച്ചു.

techie,
90 കോടി രൂപയുടെ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ച് എസ്‌ബി‌ഐ, പ്രതിവർഷം 20 ലക്ഷം രൂപ വരെ ലഭിക്കും; നവംബർ 15 വരെ അപേക്ഷിക്കാം

പക്ഷേ, അതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. കാരണം, നിലവിൽ അവർക്ക് സാമ്പത്തിക ഭദ്രത ഉണ്ടെങ്കിലും അതുപോലെ സാമ്പത്തികമായ ഉത്തരവാദിത്തങ്ങളുമുണ്ട്, വരുമാനമില്ലാതെ ആറ് മാസം മാത്രമേ ഇന്നത്തെ നിലയിൽ മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ. ഈ താൽക്കാലികമായ ഇടവേള ശേഷം നിലവിലെ ശമ്പള നിലവാരത്തിൽ തിരികെ ജോലയിൽ പ്രവേശിക്കാനുള്ള സാധ്യതയെ ബാധിക്കുമോ എന്നതാണ് അവരുടെ ഏറ്റവും വലിയ ആശങ്ക.

ജനുവരിയിലോ ഫെബ്രുവരിയിലോ ജോലിയിൽ വീണ്ടും പ്രവേശിക്കുന്ന തരത്തിൽ മൂന്ന് നാല് മാസത്തെ കരിയർ ബ്രേക്ക് എടുക്കാൻ അവർ ആലോചിക്കുന്നു. അപ്പോൾ നിയമനങ്ങൾ സാധാരണയായി വീണ്ടും സജീവമാകും.

techie,
ഫിനാൻഷ്യൽ സർവീസസ് സെന്റേഴ്സ് അതോറിറ്റിയിൽ നിരവധി അവസരങ്ങൾ; കേരളത്തിലും പരീക്ഷയെഴുതാം

"കരിയർ ഇടവേളകൾ സാധാരണയായി എങ്ങനെ കാണപ്പെടുമെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. അത് ഭാവിയിലെ ശമ്പളത്തെയോ തിരികെ ജോലയിൽ പ്രവേശിക്കാനുള്ള അവസരങ്ങളെയോ ബാധിക്കുമോ?" വ്യക്തിപരമായ അനുഭവങ്ങളും തൊഴിൽ മേഖലയിലെ വസ്തുതകളും തേടി അവർ റെഡ്ഡിറ്റിൽ ചോദിച്ചു.

വ്യക്തിപരമായ സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നതിനേക്കാൾ ഒരു ഇടവേള നല്ലതാണെന്ന് പറഞ്ഞുകൊണ്ട് നിരവധിപേർ മാനസികാരോഗ്യത്തിന് പ്രഥമ പരിഗണന നൽകാൻ യുവതിയെ പ്രോത്സാഹിപ്പിച്ചു. ചിലർ നിലവിലെ കൈവശമുള്ള സമ്പാദ്യം കൂടുതൽ കാലം നിലനിൽക്കാൻ ദൈനംദിന ചെലവുകൾ കുറയ്ക്കണമെന്ന് നിർദ്ദേശിച്ചു, മറ്റുള്ളവർ ജോലി ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും ജീവിക്കാനുള്ള കാരണമല്ലെന്നും ഓർമ്മിപ്പിച്ചു.

techie,
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജ‍ർ, ഡെപ്യൂട്ടി മാനേജർ ഒഴിവുകൾ, ഒക്ടോബർ രണ്ട് വരെ അപേക്ഷിക്കാം

തൊഴിലിൽ നിന്ന് മാറി നിന്ന ശേഷം പുതിയ ജോലിയിൽ പ്രവേശിക്കുമ്പോൾ ശമ്പള ചർച്ചകളിൽ അത് അനുകൂല ഘടകമാകില്ലെന്ന് ചൂണ്ടിക്കാണിച്ച്, ജോലി ഉപേക്ഷിക്കുന്നതിനുപകരം കുറച്ചു നാൾ അവധിയെടുത്ത് മാറി നിന്ന ശേഷം തിരികെ ഇതേ ജോലിയിൽ തന്നെ പ്രവേശിക്കാൻ ഉപദേശിച്ചു.

മറ്റു ചിലർ ചെറിയ പ്രതിമാസ ഇടവേളകൾ എടുക്കുക, കമ്പനിക്കുള്ളിലെ റോളുകൾ മാറ്റുക, അല്ലെങ്കിൽ കുറച്ചുകാലത്തേക്ക് സമ്മർദ്ദം കുറഞ്ഞ ജോലിയിലേക്ക് മാറുക തുടങ്ങിയ ചെറിയ ജീവിതശൈലി മാറ്റങ്ങൾ നിർദ്ദേശിച്ചു.

techie,
കുസാറ്റ്; ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവ്

ഡാറ്റാ സയൻസ് മാനേജർ എന്ന നിലയിൽ സമാനമായ സ്ഥാനത്താണ് തങ്ങളെന്ന് പറഞ്ഞ ഒരാൾ, ഫങ്ഷണൽ റോളിലേക്ക് മാറുന്നത് പരിഗണിക്കുന്നതായും പറഞ്ഞു. വിറ്റാമിൻ കുറവുകൾ പോലുള്ള ആരോഗ്യ ഘടകങ്ങൾ പരിശോധിക്കേണ്ടതിന്റെ പ്രാധാന്യവും കരിയർ ബ്രേക്കിനെ ഭയപ്പെടരുതെന്നും പലരും ചൂണ്ടിക്കാട്ടി. അതിന് കാരണമായി അവർ ചൂണ്ടിക്കാട്ടിയത്, ഇക്കാലത്ത് ഹയറിങ് മാനേജർമാർ കൂടുതൽ മനസ്സിലാക്കുന്നവരാണ്. എന്നാൽ പോലും ഒരു പുതിയ ജോലി കണ്ടെത്താൻ ആറ് മാസം വരെ എടുത്തേക്കാമെന്നും അവർ പറഞ്ഞു. .

Summary

Career News: A 34-year-old woman earning Rs 40 lakh annually is contemplating a career break. She feels exhausted and cries before work due to stress.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com