സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), അതിന്റെ സിഎസ്‌ആർ വിഭാഗമായ എസ്‌ബിഐ ഫൗണ്ടേഷൻ വഴി വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. , പ്ലാറ്റിനം ജൂബിലി ആശ സ്‌കോളർഷിപ്പ് 2025 നാണ് എസ് ബി ഐ ഫൗണ്ടേഷൻ ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചത്.
ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഈ സംരംഭം, ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികളെ, പ്രത്യേകിച്ച് സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ളവരെ പിന്തുണയ്ക്കാൻ ലക്ഷ്യമിടുന്നതാണ്.
മികച്ച വിദ്യാഭ്യാസ നിലവാരമുള്ള 23,230 വിദ്യാർത്ഥികൾക്കായി 90 കോടി രൂപ നീക്കിവച്ചാണ് എസ്ബിഐ പ്ലാറ്റിനം ജൂബിലി ആശ സ്കോളർഷിപ്പ് 2025 നൽകുന്നത്.
ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭ്യമാണ്, ഇത് സാമ്പത്തിക തടസ്സങ്ങളില്ലാതെ വിദ്യാഭ്യാസം തുടരാൻ അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്.
പ്രതിവർഷം 15,000 രൂപ മുതൽ 20,00,000 രൂപ വരെ സാമ്പത്തിക സഹായമാണ് ഈ സ്കോളർഷിപ്പിലൂടെ ലഭിക്കുക .
സ്കോളർഷിപ്പിന് അർഹതയും താൽപ്പര്യവുമുള്ളവർ 2025 നവംബർ 15-നകം അപേക്ഷിക്കണം.
ഒമ്പതാം ക്ലാസ് മുതൽ 12 വരെ ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾ, എൻ ഐ ആർ എഫ് (NIRF ടോപ്പ്) ഉയർന്ന റാങ്ക് 300 അല്ലെങ്കിൽ നാക് -എ (NAAC-A) റേറ്റഡ് സ്ഥാപനങ്ങളിലെ/കോളേജുകളിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അർഹതയുണ്ട്.
ഐഐടികളിലെയും ഐഐഎമ്മുകളിലെയും വിദ്യാർത്ഥികൾ, മെഡിക്കൽ കോഴ്സുകൾ പഠിക്കുന്നവർ, വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർ, മികച്ച 200 ക്യുഎസ് റാങ്കിങ് ഉള്ള സർവകലാശാലകളിൽ വിദേശത്ത് ബിരുദാനന്തര ബിരുദമോ ഉന്നത വിദ്യാഭ്യാസത്തിലെ മറ്റേതെങ്കിലും മേഖലയിൽ പഠിക്കുന്നതോ ആയ വിദ്യാർത്ഥികൾ
ആഗോളതലത്തിൽ മികച്ച സർവകലാശാലകളിൽ ബിരുദാനന്തര ബിരുദമോ ഉന്നത വിദ്യാഭ്യാസമോ ലക്ഷ്യമിടുന്ന പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ.
പ്രതിവർഷം 15,000 രൂപ മുതൽ 20,00,000 രൂപ വരെയാണ് സാമ്പത്തിക സഹായം. കോഴ്‌സ് പൂർത്തിയാകുന്നതുവരെയുള്ള വിദ്യാഭ്യാസ ചെലവുകൾ ഇതിൽ ഉൾപ്പെടുന്നു.
അപേക്ഷകർ ഇന്ത്യൻ പൗരരായിരിക്കണം, കഴിഞ്ഞ അധ്യയന വർഷത്തിൽ കുറഞ്ഞത് 75 ശതമാനം മാർക്കോ 7.0 സിജിപിഎയോ ഉണ്ടായിരിക്കണം.
കുടുംബ വരുമാനം സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രതിവർഷം മൂന്ന് ലക്ഷം രൂപയിലും കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിവർഷം ആറ് ലക്ഷം രൂപയിലും കവിയരുത്.
വിദ്യാർത്ഥിനികൾക്കും പട്ടികജാതി,പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കുമായി നിശ്ചിതശതമാനം സ്കോളർഷിപ്പ് മാറ്റിവച്ചിട്ടുണ്ട്.
വിശദവിവരങ്ങൾക്ക്: https://www.sbiashascholarship.co.in/
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates