സ്‌കൗട്ട് ആൻഡ് ഗൈഡ് ആയിരുന്നോ ?, നിങ്ങളെ റെയിൽവേ വിളിക്കുന്നു

ഗ്രൂപ്പ് സി തസ്തികകൾക്ക് അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ പന്ത്രണ്ടാം ക്ലാസ് (+2 ഘട്ടം) അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
Scouts & Guides Quota
RRC WR Scouts & Guides Quota 2025 Recruitment Opens Special arangment
Updated on
1 min read

സ്‌കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചുള്ളവർക്ക് റെയിൽവേയിൽ ജോലി നേടാൻ അവസരം. വെസ്റ്റേൺ റെയിൽവേ സ്‌കൗട്ട് ആൻഡ് ഗൈഡ് ക്വാട്ടയിൽ നിയമനം നടത്തുന്നു. ഗ്രൂപ്പ് സി,ഡി തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അകെ 16 ഒഴിവുകൾ ആണ് ഉള്ളത്.

Scouts & Guides Quota
റെയിൽവേയിൽ വീണ്ടും കായിക താരങ്ങൾക്ക് അവസരം

വിദ്യാഭാസ യോഗ്യത

ഗ്രൂപ്പ് സി തസ്തികകൾക്ക് അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ പന്ത്രണ്ടാം ക്ലാസ് (+2 ഘട്ടം) അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.

ഗ്രൂപ്പ് ഡി തസ്തികകൾക്ക് പത്താം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം അല്ലെങ്കിൽ എൻ‌സി‌വി‌ടി നൽകുന്ന നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് (എൻ‌എസി) ഉണ്ടായിരിക്കണം.

Scouts & Guides Quota
ഇനി ദിവസങ്ങൾ മാത്രം, ഐ ബി പി എസിന്റെ 12,718 ഒഴിവുകളിലേക്ക് അപേക്ഷിക്കാം; കേരളത്തിലും നിയമനം

സ്കൗട്ട്/ഗൈഡ് യോഗ്യത

  • രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച സ്കൗട്ട്/ഗൈഡ്/റോവർ/റേഞ്ചർ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കണം അല്ലെങ്കിൽ ഏതെങ്കിലും വിഭാഗത്തിൽ ഹിമാലയൻ വുഡ് ബാഡ്ജ് (HWB) ഉണ്ടായിരിക്കണം.

  • കഴിഞ്ഞ 5 വർഷമായി (2020-21 മുതൽ) ഒരു സ്കൗട്ട്സ് ഓർഗനൈസേഷന്റെ സജീവ അംഗമായിരിക്കണം.

  • ദേശീയ തലത്തിലോ അഖിലേന്ത്യാ റെയിൽവേയുടെ തലത്തിലോ രണ്ട് പരിപാടികളിലും സംസ്ഥാന തലത്തിൽ രണ്ട് പരിപാടികളിലും പങ്കെടുത്തിരിക്കണം.

Scouts & Guides Quota
17 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെ ശമ്പളം നേടിത്തരുന്ന ആറ് കോഴ്സുകൾ, പഠിക്കാം യു കെയിൽ

പ്രായപരിധി,അപേക്ഷ ഫീസ് തുടങ്ങിയ മറ്റ് വിവരങ്ങൾക്കായി https://www.rrc-wr.com/ സന്ദർശിക്കുക.

Summary

Job alert: RRC WR Scouts & Guides Quota 2025 Recruitment Announced for Level 1 and 2 Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com