ഡൽഹി പൊലീസിലും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സിലും (CAPFs) സബ്-ഇൻസ്പെക്ടർമാരുടെ (SI) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC CPO 2025 വിജ്ഞാപനം പുറത്തിറക്കി.
മികച്ച ശമ്പള പാക്കേജുള്ള സർക്കാർ ജോലി ആഗ്രഹിക്കുന്നവർ ഈ അവസരം നഷ്ടപ്പെടുത്തരുത്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 35,400 മുതൽ 1,12,400 രൂപ വരെ ലഭിക്കും.
ഡൽഹി പൊലീസിൽ സബ്-ഇൻസ്പെക്ടർ (എക്സിക്യൂട്ടീവ്), സി എ പി എഫുകളിൽ സബ്-ഇൻസ്പെക്ടർ (ജനറൽ ഡ്യൂട്ടി) എന്നി തസ്തികകളിലായി 3073 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡൽഹി പൊലീസിൽ എസ്‌ഐ (എക്സിക്യൂട്ടീവ്) വിഭാഗത്തിൽ പുരുഷൻമാർ-142 സ്ത്രീ- 70, സി എ പി എഫുകളിൽ എസ് ഐ (ജിഡി) പുരുഷൻ & സ്ത്രീ 2861 ഒഴിവുകളുമാണ് ഉള്ളത്.
വിദ്യാഭ്യാസ യോഗ്യത
സബ്-ഇൻസ്‌പെക്ടർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥിക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബാച്ചിലേഴ്സ് ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.
അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം, എന്നാൽ കട്ട്-ഓഫ് തീയതിയിലോ അതിന് മുമ്പോ ബിരുദ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിരിക്കണം.
പ്രായപരിധി
20 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ നൽകാം. അപേക്ഷകർ 2000 ഓഗസ്റ്റ് 2-ന് മുമ്പോ 2005 ഓഗസ്റ്റ് 1-ന് ശേഷമോ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് നിയമനുസൃതമായ ഇളവുകൾ ലഭിക്കും.
പേപ്പർ-I: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ
ഇത് സെലക്ഷൻ പ്രക്രിയയുടെ ആദ്യ ഘട്ടമാണ്. 200 മാർക്കിന് ആകെ 200 ചോദ്യങ്ങളുള്ള ഒരു ഒബ്ജക്റ്റീവ്-ടൈപ്പ് പരീക്ഷയാണിത്. പരീക്ഷയുടെ ദൈർഘ്യം 2 മണിക്കൂറാണ്. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്കിന്റെ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.
ജനറൽ ഇന്റെലിജൻസ് ആൻഡ് റീസണിംഗ് : 50 ചോദ്യങ്ങൾ (50 മാർക്ക്)
പൊതുവിജ്ഞാനവും പൊതു അവബോധവും: 50 ചോദ്യങ്ങൾ (50 മാർക്ക്)
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്: 50 ചോദ്യങ്ങൾ (50 മാർക്ക്)
ഇംഗ്ലീഷ് കോംപ്രിഹെൻഷൻ: 50 ചോദ്യങ്ങൾ (50 മാർക്ക്)
ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി) ഫിസിക്കൽ എൻഡുറൻസ് ടെസ്റ്റും (പിഇടി)
പേപ്പർ-1 പാസാകുന്ന ഉദ്യോഗാർത്ഥികളെ പിഎസ്ടി, പിഇടി എന്നിവയ്ക്ക് ക്ഷണിക്കും. ഈ ഘട്ടം വളരെ നിർണ്ണായകമാണ്.
പി എസ്ടി : വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്ന മാനദണ്ഡങ്ങൾക്കനുസൃതമായി ഉദ്യോഗാർത്ഥികളുടെ ഉയരവും നെഞ്ചും അളക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.
പി ഇ ടി: ഓട്ടം, ലോംഗ്ജമ്പ്, ഹൈജമ്പ്, ഷോട്ട്പുട്ട് തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ ഉദ്യോഗാർത്ഥികളുടെ ശാരീരികക്ഷമത ഇത് പരിശോധിക്കും.
പേപ്പർ-II: ഇംഗ്ലീഷ് ലാംഗ്വേജ് & കോംപ്രിഹെൻഷൻ
PET/PST യോഗ്യത നേടുന്നവർ പേപ്പർ-II എക്‌സാമിന് ക്ഷണിക്കും. ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്.
ചോദ്യങ്ങളുടെ എണ്ണം: 200
പരമാവധി മാർക്ക്: 200
ദൈർഘ്യം: 2 മണിക്കൂർ
നെഗറ്റീവ് മാർക്കിംഗ്: ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക്.
വിശദമായ മെഡിക്കൽ പരിശോധന (DME)
പേപ്പർ-II പാസാകുന്ന ഉദ്യോഗാർത്ഥികൾ ആരോഗ്യപരമായി യോഗ്യരാണെന്ന് ഉറപ്പാക്കാൻ മെഡിക്കൽ ബോർഡ് വിശദമായ മെഡിക്കൽ പരിശോധന (DME) നടത്തും. ഇത് അവസാനഘട്ടമാണ്. ഇതിന് ശേഷം യോഗ്യരായവരുടെ ലിസ്റ്റ് പ്രഖ്യാപിക്കും.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 16. കൂടുതൽ വിവരങ്ങൾക്കായി https://ssc.gov.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates