

കേരള കേന്ദ്ര സര്‍വകലാശാലയില്‍ 2025-26 അധ്യയന വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് ഒക്ടോബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.നൂതന ലൈറ്റ് ഡിസൈന്‍ സാങ്കേതിക വിദ്യ പഠിക്കാന്‍ കേരള സംഗീത നാടക അക്കാദമി ഒക്ടോബര്‍ 18 മുതല്‍ 24 വരെ ഫോക്കസ് ദേശീയ ലൈറ്റിങ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.എം ബി ബി എസ്, ബി ഡി എസ് കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ് / വെറ്ററിനറി /കോ ഓപ്പറേഷൻ & ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുളളത്) കോഴ്‌സുകളിലേയ്ക്കുള്ള സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു.
തിരുവനന്തപുരത്തുള്ള കുറവൻകോണം സഹകരണ പരിശീലന കോളേജിൽ എച്ച് ഡി സി ആൻഡ് ബി എം ( HDC&BM കോഴ്സിൽ)സ്പോട്ട് അഡ്മിഷൻ നടത്തുന്നു. തിരുവനന്തപുരം എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷിക്കാം.
കേരള കേന്ദ്ര സര്‍വകലാശാലയില്‍ 2025-26 അധ്യയന വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 16 വരെ സര്‍വകലാശാല വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 1000 രൂപയും എസ്സി, എസ്ടി, പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്. 25 വിഷയങ്ങളിലായി 230 ഒഴിവുകളാണുള്ളത്.
മൂന്ന് വര്‍ഷ ബിരുദത്തിന് ശേഷം 55 ശതമാനം മാര്‍ക്കോടെ രണ്ട് വര്‍ഷത്തെ ബിരുദാനന്തര ബിരുദം/ നാല് വര്‍ഷ ബിരുദത്തിന് ശേഷം 55 ശതമാനം മാര്‍ക്കോടെ ഒരു വര്‍ഷത്തെ ബിരുദാനന്തര ബിരുദം/75 ശതമാനം മാര്‍ക്കോടെ നാല് വര്‍ഷ ബിരുദം/ 55 ശതമാനം മാര്‍ക്കോടെ എംഫില്‍/ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തത്തുല്യമായ യോഗ്യത എന്നിവയില്‍ ഏതെങ്കിലുമാണ് അടിസ്ഥാന യോഗ്യത. സംവരണ വിഭാഗങ്ങള്‍ക്ക് മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ടാകും.
ജെആര്‍എഫ്/ സര്‍ക്കാര്‍ ഏജന്‍സികളുടെ സമാനമായ ഫെല്ലോഷിപ്പുകള്‍/ നെറ്റ്/ഗേറ്റ് എന്നിവയില്‍ ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം. നെറ്റ് പരീക്ഷയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യത നേടിയവര്‍ക്കും പിഎച്ച്ഡി പ്രവേശനത്തിന് യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
ഇംഗ്ലീഷ് 11, ഇക്കണോമിക്‌സ് 06, ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാര്‍ ബയോളജി 18. സുവോളജി 05, ജിനോമിക് സയന്‍സ് 16, ഫിസിക്‌സ് 17, കംപ്യൂട്ടര്‍ സയന്‍സ് 13, ഹിന്ദി 09, മാത്തമാറ്റിക്‌സ് 09, പ്ലാന്റ് സയന്‍സ് 10, കെമിസ്ട്രി 14, എന്‍വയോണ്‍മെന്റല്‍ സയന്‍സ് 14, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് 04, ലിംഗ്വിസ്റ്റിക്‌സ് 12, സോഷ്യല്‍ വര്‍ക്ക് 05, എജ്യൂക്കേഷന്‍ 04, ലോ 02, മലയാളം 03, പബ്ലിക് ഹെല്‍ത്ത് ആൻഡ് കമ്മ്യൂണിറ്റി മെഡിസിന്‍ 15, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ് 10, ജിയോളജി 06, യോഗ സ്റ്റഡീസ് 04, മാനേജ്മെന്റ് സ്റ്റഡീസ് 07, കൊമേഴ്സ് ആൻഡ് ഇന്റര്‍നാഷണല്‍ ബിസിനസ് 05, ടൂറിസം സ്റ്റഡീസ് 07, കന്നഡ 04 എന്നിങ്ങനെ 230 ഒഴിവുകളാണുള്ളത്.
അപേക്ഷ അയക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും: www.cukerala.ac.in
2025-ലെ എം ബി ബി എസ്, ബി ഡി എസ് കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. നിലവിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള എല്ലാ വിദ്യാർത്ഥികളും അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ സെപ്റ്റംബർ 30 വൈകിട്ട് നാലിനകം പ്രവേശനം നേടണം.
വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2332120, 2338487.
നൂതന ലൈറ്റ് ഡിസൈന്‍ സാങ്കേതിക വിദ്യ പഠിക്കാന്‍ കേരള സംഗീത നാടക അക്കാദമി ഒക്ടോബര്‍ 18 മുതല്‍ 24 വരെ ഫോക്കസ് ദേശീയ ലൈറ്റിങ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.
നാടകം, ഫോക്ക്, ക്ലാസിക്കല്‍ രംഗകലകള്‍, നൃത്തം, സംഗീത പരിപാടികള്‍, ഫാഷന്‍ ഷോ, ചലച്ചിത്രം ഉള്‍പ്പെടെയുള്ളവയുടെ ലൈറ്റ് ഡിസൈന്‍ സങ്കേതങ്ങളെ കുറിച്ച് സമഗ്ര പഠനം സാധ്യമാക്കും. വിദഗ്ധരായ ലൈറ്റ് ഡിസൈനര്‍മാര്‍ ക്ലാസെടുക്കും.
20 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം അഭികാമ്യം. സാങ്കേതിക വിദ്യാഭ്യാസം നേടിയവര്‍ക്ക് പ്രത്യേക പരിഗണ നല്‍കും.
താല്‍പ്പര്യമുള്ളവര്‍ https://keralasangeethanatakaakademi.in വെബ്‌സൈറ്റിലെ ഗൂഗിള്‍ ഫോറം ഓണ്‍ലൈനായി പൂരിപ്പിച്ചോ അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചോ കേരള സംഗീത നാടക അക്കാദമി, ചെമ്പൂക്കാവ്, തൃശ്ശൂര്‍-20 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
2025 ലെ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ് / വെറ്ററിനറി /കോ ഓപ്പറേഷൻ & ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുളളത്) കോഴ്‌സുകളിലേയ്ക്കുള്ള സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു.
ഓൺലൈൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുന:ക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം ഒക്ടോബർ അഞ്ചിന് രാത്രി 11.59 മണി വരെ www.cee.kerala.gov.in ൽ ലഭ്യമാണ്.
വിശദ വിവരങ്ങൾക്ക് : www.cee.kerala.gov.in വെബ്‌സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 -2332120, 2338487.
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം.
ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ), കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആന്റ് ജി.എസ്.ടി യൂസിംഗ് ടാലി, ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു.
എസ്.സി/എസ്.ടി/ഒ.ഇ.സി/ഒ.ബി.സി(എച്ച്) വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഇ-ഗ്രാന്റ്സ് മുഖേന ഫീസിളവ് ആനുകൂല്യം ലഭിക്കും.
വിശദ വിവരങ്ങൾക്ക്: http://lbscentre.kerala.gov.in/. ഫോൺ: 0471-2560333 / 9995005055.
തിരുവനന്തപുരത്തുള്ള കുറവൻകോണം സഹകരണ പരിശീലന കോളേജിൽ 2025-26 അദ്ധ്യയന വർഷത്തിലെ എച്ച് ഡി സി ആൻഡ് ബി എം (HDC&BM ഃകോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. സെപ്റ്റംബർ 29 നാണ് സ്പോട്ട് അഡ്മിഷൻ.
ബിരുദമാണ് അടിസ്ഥാന യോഗ്യത. 40 വയസിൽ താഴെ ഉള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 9961445003, 8547506990.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
