സംസാരിക്കാൻ ഭയമാണോ? നിങ്ങളുടെ ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്താൻ 10 വഴികൾ

പ്രശ്നപരിഹാരത്തിനും തീരുമാനമെടുക്കലിനും ആശയ വിനിമയം നിർണായകമാണ്. തൊഴിലുടമകൾ പരിഗണിക്കുന്ന കഴിവുകളിൽ ഒന്നാണിത്. ദൈനംദിന ജീവിതത്തിൽ, ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും, സംഘർഷങ്ങൾ പരിഹരിക്കുന്നതിനും ആശയവിനിമയം അവശ്യഘടകമാണ്
Communication Skills
Improve Your Communication Skills With these 10 Strategies Anna Bizon Freepik.com
Updated on
4 min read

ആശയവിനിമയം എന്നത് ജോലി സ്ഥലത്തായാലും പഠന സ്ഥലത്ത് ആയാലും വീട്ടിലായാലും പ്രധാനപ്പെട്ട ഒന്നാണ്. സഹപ്രവർത്തകരുമായി തൊഴിൽ സംബന്ധമായ കാര്യങ്ങളോ അല്ലാതെയുള്ള കാര്യങ്ങളോ സംസാരിക്കാനോ അദ്ധ്യാപകരുമായോ സഹപാഠികളുമായോ സംസാരിക്കാനോ നിങ്ങൾക്ക് ഭയമാണോ? സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ പോലും ആശങ്കകൾ ഉണ്ടാകാറുണ്ടോ? ആശങ്കയും ഭയവും മറികടക്കാനും ആശയവിനിമയം മെച്ചപ്പെടുത്താനും ചില വഴികളുണ്ട്.

ഏത് സാഹചര്യത്തിലായാലും ഫലപ്രദമായി ആശയവിനിമയം നടത്തുക എന്നത് പ്രധാനമാണ്. സ്കൂളിലോ കോളജിലോ ആയാലും ഓഫീസിലോ ബിസിനസ്സിലോ രാഷ്ട്രീയത്തിലോ തുടങ്ങി ദൈനംദിന ജീവിതത്തിൽ വരെ, എങ്ങനെ, എന്ത് സംസാരിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഓരോ വ്യക്തിയുടെയും ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ് ഇത്.

Communication Skills
CLAT 2026: എങ്ങനെ സ്കോർ ചെയ്യാം? ഈ സ്റ്റഡി പ്ലാൻ ഒന്നു പരീക്ഷിച്ച് നോക്കൂ

പ്രശ്നപരിഹാരത്തിനും തീരുമാനമെടുക്കലിനും ആശയ വിനിമയം നിർണായകമാണ്. തൊഴിലുടമകൾ പരിഗണിക്കുന്ന കഴിവുകളിൽ ഒന്നാണിത്. ദൈനംദിന ജീവിതത്തിൽ, ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും, സംഘർഷങ്ങൾ പരിഹരിക്കുന്നതിനും ആശയവിനിമയം അവശ്യഘടകമാണ്.

ആശയവിനിമയത്തിന്റെ ഏറ്റവും അനുകൂലമായ ഘടകം ആർക്കും അ അത് പഠിക്കാനും മെച്ചപ്പെടുത്താനും പ്രാവീണ്യം നേടാനും കഴിയും എന്നതാണ്.

വ്യക്തികൾക്ക് അവരുടെ ആശയവിനിമയം മെച്ചപ്പെടുത്താൻ ഹാവാർഡ് കണ്ടിന്യൂയിങ് എജ്യൂക്കേഷന്റെ ഭാഗമായ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് ഡെവലപ്മെന്റ് ഉൾപ്പടെ അക്കാദമിക് രംഗത്തുള്ള സ്ഥാപനങ്ങളും വ്യക്തികളും ആശയ വിനിമയം മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. ആശയ വിനിമയം മെച്ചപ്പെടുത്താനുള്ള 10 കാര്യങ്ങളെ കുറിച്ച് അറിയാം.

Communication Skills
JEE 2026: ജെഇഇ പരീക്ഷയിൽ ഉയർന്ന സ്കോർ നേടാനുള്ള അഞ്ച് വഴികൾ

1. വ്യക്തത പുലർത്തുക,ചുരുക്കി പറയുക

ആശയവിനിമയം പ്രധാനമായും വാക്കുകൾ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചാണ്. സംസാരിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ലക്ഷ്യങ്ങളും നിങ്ങൾ ആരോടാണ് സംസാരിക്കുന്നതെന്നും വ്യക്തമായ ധാരണ ഉണ്ടായിരിക്കുക. ചുരുക്കി പറയുക എന്നാൽ വ്യക്തമായി സംസാരിക്കുക എന്നതാണ് ആശയ വിനിമയത്തിലെ കാതൽ.

2.സംസാരിക്കുന്ന വിഷയത്തിൽ തയ്യാറെടുപ്പ് നടത്തുക , കാര്യങ്ങൾ മുൻകൂട്ടി കാണുക

ഏത് തരത്തിലുള്ള ആശയവിനിമയവും ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾ എന്താണ് പറയാൻ പോകുന്നതെന്നും എങ്ങനെ പറയാൻ പോകുന്നതെന്നും തീരുമാനിക്കുക.

തയ്യാറെടുപ്പിൽ തുടക്കം മുതൽ അവസാനം വരെ സംഭാഷണത്തെ കുറിച്ച് പൂർണ്ണമായും ചിന്തിക്കുന്നത് ഉൾപ്പെടുന്നു. നിങ്ങളുടെ അഭിപ്രായത്തെ പിന്തുണയ്ക്കാൻ സാധ്യതയുള്ള വസ്തുതകളെ കണ്ടെത്തുക. ചോദ്യങ്ങളും വിമർശനങ്ങളും ഉൾപ്പടെ അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക.

ഉദാഹരണത്തിന്, പെർഫോമൻസ് റിവ്യൂവിന് മുമ്പ്, അതിനുള്ള തയ്യാറെടുപ്പ് നടത്തുക. ശമ്പളത്തിലോ സ്ഥാനക്കയറ്റത്തിലോ സംഭാഷണം നടക്കുമ്പോൾ, നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയുക. സാധ്യതയുള്ള വിട്ടുവീഴ്ചകൾ ചർച്ച ചെയ്യാൻ തയ്യാറാകുക; നിങ്ങൾ എന്ത് സ്വീകരിക്കാൻ തയ്യാറാണെന്നും എന്താണെങ്കിൽ അസ്വീകര്യമാണ് എന്നും തീരുമാനിച്ച് ഉറപ്പിച്ചുകൊണ്ടാകണം സംഭാഷണം. അതിനായി വ്യക്തതയുള്ള വിശദാംശങ്ങൾ കൈവശം വയ്ക്കുക.

ഏതെങ്കിലും സംഭാഷണത്തിൽ ഏർപ്പെടുന്നതിന് മുമ്പ്, വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ, അധിക വിവരങ്ങൾക്കോ ​​വ്യക്തതയ്‌ക്കോ അങ്ങോട്ടുള്ള സംശയങ്ങൾ, വിയോജിപ്പുകൾ എന്നിവ ശാന്തമായും വ്യക്തമായും അഭിസംബോധന ചെയ്യാൻ തയ്യാറാകുക.

Communication Skills
17 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെ ശമ്പളം നേടിത്തരുന്ന ആറ് കോഴ്സുകൾ, പഠിക്കാം യു കെയിൽ

3. വാക്കുകൾ

ആശയ വിനിയമത്തിന് ഉപയോഗിക്കുന്ന വാക്കുകൾ പ്രധാനപ്പെട്ട ഒന്നാണ്.കഴിവതും ലളിതമായതും വേഗത്തിൽ മനസ്സിലാകുന്നതുമായ വാക്കുകളും പ്രയോഗങ്ങളും ഉപയോഗിച്ച് സംസാരിക്കുക. മറുവശത്തുള്ള വ്യക്തിക്ക് നിങ്ങളുടെ ഭാഷാ പാണ്ഡിത്യം മനസ്സിലാക്കി കൊടുക്കുക എന്നതല്ല പലപ്പോഴും ലക്ഷ്യം. വിഷയത്തിലെ ഗൗരവം മനസ്സിലാക്കികുക എന്നതാണ്. അതിനാൽ, അനാവശ്യമായതോ അപരിചതമായതോ ആയ വാക്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക

4. വിഷയം

അറിയാവുന്ന വിഷയങ്ങളിൽ മാത്രം അഭിപ്രായം പറയുക. അറിയാത്ത കാര്യങ്ങളാണെങ്കിൽ അവ അറിയില്ല എന്ന് തുറന്നു പറയുക. അതേകുറിച്ച് കൂടുതൽ പഠിച്ച ശേഷം മാത്രം അഭിപ്രായം പറയുക. അറിവില്ലാത്ത കാര്യങ്ങളെ കുറിച്ച് തെറ്റായ കാര്യങ്ങൾ പറയുന്നത് നിങ്ങളിൽ അവിശ്വാസം വളർത്തുന്നതിന് കാരണമായേക്കാം. അത് ഭാവിയിലെ ആശയവിനിമയത്തിന് തടസ്സമാകാം.

Communication Skills
കാനറ ബാങ്കിൽ അപ്രന്റീസ് അകാൻ അവസരം,കേരളത്തിൽ 243 ഒഴിവുകൾ

5.ആംഗ്യങ്ങൾ, ശരീരഭാഷ

പലരും മുഖഭാവങ്ങൾ, ആംഗ്യങ്ങൾ അല്ലെങ്കിൽ ശരീരഭാഷ വഴി ആശയവിനിമയം നടത്തുന്നു. ചിലപ്പോൾ, നിങ്ങൾ ഒരു അഭിപ്രായവ്യത്യാസത്തിലായിരിക്കുമ്പോൾ വാക്കാലുള്ള ആശയവിനിമയത്തേക്കാൾ വാക്കേതര ആശയവിനിമയത്തിന് കൂടുതൽ അർത്ഥമുണ്ടാകും. അക്കാര്യം എപ്പോഴും ശ്രദ്ധിക്കണം.

വാക്കേതര (ശരീരഭാഷ) സൂചനകൾക്ക് വാക്കുകൾ കൊണ്ടുള്ള ആശയവിനിമയത്തേക്കാൾ 65 മുതൽ 93 ശതമാനം വരെ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് നിരീക്ഷണമുണ്ട്. വാക്കുംവാക്കേതരവുമായ ആശയവിനിമയം പൊരുത്തപ്പെടുന്നില്ലെങ്കിൽ,വാക്കേതര സൂചനകളെ വിശ്വസിക്കാനുള്ള സാധ്യതയാണ് കൂടുതൽ.

മീറ്റിങ്ങുകളിൽ അസ്വസ്ഥതകൾ വെളിപ്പെടുത്തിയേക്കാവുന്ന ശരീര ഭാഷ മനസ്സിലാക്കാൻ അതിന് നേതൃത്വം നൽകുന്നവർ ശ്രദ്ധിക്കണം.

6.എങ്ങനെ പറയുന്നു

എന്ത് പറയുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് നിങ്ങൾ എങ്ങനെ പറയുന്നു എന്നതും. ജോലിസ്ഥലത്തെ ഒരു അഭിപ്രായവ്യത്യാസത്തിൽ സംസാരിക്കുമ്പോഴോ നിങ്ങൾക്ക് അറിയാവുന്ന സെൻസിറ്റീവ് ആയ ഒരാളോട് സംസാരിക്കുമ്പോഴോ നിങ്ങളുടെ നിങ്ങളുടെ സ്വരം അഥവാ ടോൺ വളരെ പ്രധാനമാണ്. സൗമ്യ സ്വരത്തിൽ ഒരു കാര്യം പറയുന്നത് കേൾക്കുന്നയാളിന് അതിൽ നിന്നുള്ള ആഘാതം കുറയ്ക്കുന്നതിന് സഹായകമാകും. സഹാനുഭൂതിയോടെ കാര്യങ്ങളെ സമീപിക്കുന്നതും സൗമ്യതയും എപ്പോഴും മികച്ച ആശയ വിനിമയത്തിന് ഗുണകരമാണ്.

Communication Skills
ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ ആകാം, 7565 ഒഴിവുകൾ; എല്ലാ സംസ്ഥാനക്കാർക്കും അപേക്ഷിക്കാം

7. മികച്ച ശ്രോതാവായിരിക്കുക

വിജയകരമായി ആശയവിനിമയം നടത്തുക എന്നാൽ, മികവോടെ സംസാരിക്കുന്നത് പോലെ തന്നെ പ്രധാനമാണ് മറ്റുള്ളവർ പറയുന്നത് ശ്രദ്ധയോടെ കേൾക്കുന്നതും. എന്നാൽ മറ്റുള്ളവരുടെ മികച്ച ശ്രോതാവുക എന്നത് നമ്മൾ മനസ്സിലാക്കുന്നതിലും കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരിക്കും.

ഏതൊരു സംഭാഷണത്തിനിടയിലും മറ്റേയാൾ പറയുന്നതിന്റെ പകുതി മാത്രമേ നമ്മൾ കേൾക്കുന്നുള്ളൂ എന്നാണ് കമ്മ്യൂണിക്കേഷൻ എക്സ്പെർട്ട് ആയ മാർജോറി നോർത്ത് മാസറ്ററിങ് ദ് ബേസിക് കമ്മ്യൂണിക്കേഷൻ എന്ന തന്റെ ബ്ലോഗ് പോസ്റ്റിൽ അഭിപ്രായപ്പെടുന്നത്.

ശ്രദ്ധയുള്ള ശ്രോതാവിയിരിക്കുന്നതിന് ചെയ്യേണ്ട 5 കാര്യങ്ങൾ

* സ്വന്തം ചിന്തകൾ ഉപയോഗിച്ച് കേൾവി തടസ്സപ്പെടുത്താനുള്ള പ്രലോഭനം നിങ്ങളിലുണ്ടാകാം അത് ഒഴിവാക്കുക.

* സംഭാഷണം ശ്രദ്ധിക്കുന്നതിൽ നിങ്ങളുടെ മനസ്സ് കേന്ദ്രീകരിക്കാനും നിങ്ങൾ ശരിക്കും ശ്രദ്ധിക്കുന്നുണ്ടെന്ന് സംസാരിക്കുന്ന വ്യക്തിക്ക് ബോധ്യപ്പെടുന്നതിനും ഉതകുന്നതാകണം നിങ്ങളുടെ ശരീരഭാഷ

*സംസാരം അവസാനിച്ച ശേഷം മാത്രം മറുപടി പറയുക. ഇടയ്ക്ക് കയറി തടസ്സപ്പെടുത്താതിരിക്കുക.

* മറുപടി നൽകുമ്പോൾ നിങ്ങൾ കേട്ട കാര്യങ്ങൾ പുനഃക്രമീകരിക്കുക

* കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ അതേ, അല്ലെങ്കിൽ അല്ല എന്ന പോലുള്ള ഉത്തരങ്ങൾ നൽകാൻ കഴിയാത്ത ചോദ്യങ്ങൾ ( ഓപ്പൺ എൻഡഡ് ക്വസ്റ്റ്യൻ) ചോദിക്കുക

Communication Skills
കാലിക്കറ്റ് സർവകലാശാലാ: ലൈഫ് സയൻസ് പഠനവകുപ്പിൽ പി എച്ച് ഡി പ്രവേശനം

8.സ്വയം അറിയുക

വൈകാരികതയുടെ അടിത്തറയിലാണ് ആശയവിനിമയം കെട്ടിപ്പടുക്കുന്നത്. ലളിതമായി പറഞ്ഞാൽ, നിങ്ങളുടെ സ്വന്തം വികാരങ്ങൾ വിലയിരുത്തി മനസ്സിലാക്കാൻ കഴിയുന്നതുവരെ നിങ്ങൾക്ക് മറ്റുള്ളവരുമായി ഫലപ്രദമായി ആശയവിനിമയം നടത്താൻ കഴിയില്ല.

"നിങ്ങളുടെ സ്വന്തം വികാരങ്ങളെയും പെരുമാറ്റങ്ങളെയും കുറിച്ച് നിങ്ങൾക്ക് ബോധ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് ഈ വികാരങ്ങളെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കാൻ തുടങ്ങാം," എന്ന് ഹാവാർഡിലെ ഇമോഷണൽ ഇന്റലിജൻസ് ലീഡർഷിപ്പ് ഇൻസ്ട്രക്ടർ ആയ മാർഗരറ്റ് ആൻഡ്രൂസ് ഹൗ ടു ഇംപ്രൂവ് യുവർ ഇമോഷണൽ ഇന്റലിജൻസ് എന്ന പോസ്റ്റിൽ പറയുന്നു.

സ്വന്തം വികാരങ്ങളെ മനസ്സിലാക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുക എന്നത് ഇതിലെ ഒരു ഭാഗം മാത്രമാണ്. ഫലപ്രദമായ ആശയവിനിമയത്തിന് തുല്യ പ്രാധാന്യമുള്ള മറ്റൊരു ഭാഗം മറ്റുള്ളവരോടുള്ള സഹാനുഭൂതിയാണ്.

നിങ്ങളുടെ വൈകാരിക ബുദ്ധി (ഇമോഷണൽ ഇ​ന്റലിജൻസ്) വിലയിരുത്തി സ്വയം മനസ്സിലാക്കാൻ കഴിയുന്നതുവരെ നിങ്ങൾക്ക് ഫലപ്രദമായി ആശയവിനിമയം നടത്താൻ കഴിയില്ല. ഉദാഹരണത്തിന്, ഒരു ജീവനക്കാരനോട് സഹാനുഭൂതി കാണിക്കുന്നത് ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം എളുപ്പമാക്കും.

Communication Skills
പൂക്കളും ഷാളും പാടില്ല,പകരം പുസ്തകം നൽകാം, കോളജുകൾക്ക് നിർദ്ദേശം നൽകി രാജീവ്ഗാന്ധി ആരോഗ്യ സർവകലാശാല

9.ജോലി സ്ഥലത്തെ ആശയവിനിമയം

ഇന്നത്തെ ഏതൊരു ജോലിസ്ഥലവും വൈവിധ്യമാർന്ന ഫോർമാറ്റുകളിലൂടെയുള്ള വിവരങ്ങളുടെ നിരന്തരമായ പ്രവാഹമുള്ള ഇടങ്ങളാണ്. ഓരോ ആശയവിനിമയത്തെയും ആ വലിയ വിവരപ്രവാഹത്തിന്റെ പശ്ചാത്തലത്തിൽ മനസ്സിലാക്കണം.

ഏറ്റവും ഫലപ്രദമായ ആശയവിനിമയ ശേഷിയുള്ള വ്യക്തിക്ക് പോലും പോലും ജോലിസ്ഥലത്തെ ആശയവിനിമയ പദ്ധതിയില്ലാതെ സുഗമമായി നടപ്പാക്കുക ബുദ്ധിമുട്ടായിരിക്കും.

വിശാലമായി പറഞ്ഞാൽ, ആർക്കൊക്കെ എന്ത് സന്ദേശം എപ്പോൾ ലഭിക്കുന്നു എന്നതും നിങ്ങളുടെ പദ്ധതിയിൽ ഉൾപ്പെടുത്തണം. എല്ലാവർക്കും ശരിയായ സമയത്ത്, ശരിയായ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.

നിങ്ങൾ എങ്ങനെ ആശയവിനിമയം നടത്തുന്നു എന്നതുപോലെ തന്നെ ഇതിൽ വിശദമായി വിവരിക്കാം, ഏത് തരം ഉപകരണങ്ങൾ ഏത് വിവരങ്ങൾക്കായി ഉപയോഗിക്കുന്നു എന്നതും ഇതിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, മുഴുവൻ ടീമിനോ ഓർഗനൈസേഷനോ വേണ്ടി ഒരു ഗ്രൂപ്പ് ചാറ്റ് ഉപയോഗിക്കുന്നത് .ഇതുപോലുള്ള അടിസ്ഥാന മാർഗ്ഗനിർദ്ദേശങ്ങൾ സൃഷ്ടിക്കുന്നത് വിവരങ്ങളുടെ ഒഴുക്ക് സുഗമമാക്കും.

എല്ലാവർക്കും ആവശ്യമായ വിശദാംശങ്ങൾ ലഭിക്കുന്നുണ്ടെന്നും പ്രധാനപ്പെട്ട വസ്തുതകൾ അപ്രസക്തമായ കാര്യങ്ങളാൽ ശ്രദ്ധ കിട്ടാതെ പോകുന്നില്ല എന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും.

Communication Skills
'ജോലിക്ക് കയറും മുമ്പ് ഞാൻ പൊട്ടിക്കരയും, സമ്മർദ്ദം താങ്ങാനാകുന്നില്ല', എന്ന് 40 ലക്ഷം രൂപ ശമ്പളമുള്ള ടെക്കി; , 'കരിയർ ബ്രേക്ക് എടുക്കൂ' എന്ന് സോഷ്യൽ മീഡിയ

10. വിശ്വാസം, സഹാനുഭൂതി, സുതാര്യത

വിശ്വാസം, സഹാനുഭൂതി, സുതാര്യത എന്നിവയുള്ള ഒരു ജോലിസ്ഥലത്ത് ആശയവിനിമയം എളുപ്പമായിരിക്കും. വിശ്വാസവും സുതാര്യതയും ഇല്ലെങ്കിൽ, തെറ്റിദ്ധാരണകളും ഫലപ്രദമല്ലാത്ത ആശയവിനിമയവും ഉണ്ടാകും.

"നിശബ്ദമായ സ്ഥാപനം ഏറ്റവും അപകടകരമായ ഒന്നാണ്," എന്ന് കോർപ്പറേറ്റ് കൾച്ചർ എക്സ്പെർട്ട് ലോൺ റൂബിസ് "സിക്സ് ടിപ്സ് ഫോർ ബിൽഡിങ് എ ബെറ്റർ വർക്ക്‌പ്ലേസ് കൾച്ചർ" എന്ന ബ്ലോഗ് പോസ്റ്റിൽ പറയുന്നു.

വിശ്വാസത്തിന്റെയും സുതാര്യതയുടെയും അടിത്തറയില്ലെങ്കിൽ, ഏറ്റവും ചെറിയ ആശയവിനിമയം പോലും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും തെറ്റിദ്ധാരണകളിലേക്കും അനാവശ്യ സംഘർഷങ്ങളിലേക്കും ചെന്നെത്താം.

Summary

Career News: Improve Communication Skills is important- not just in schools, colleges, offices or businesses but in your everyday life, knowing how and what to speak helps you get better results

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com