തൊഴില്‍പരിശീലനത്തിലെയും നൈപുണ്യ വികസനത്തിലെയും മികവ് ആഘോഷിക്കുന്ന രാജ്യത്തെ പ്രമുഖ വേദിയായ 2025-ലെ ഇന്ത്യാ സ്കില്‍സ് മത്സരത്തിൻ്റെ (ഐ എസ്‍ സി) രജിസ്ട്രേഷൻ ആരംഭിച്ചു. രാജ്യത്തെ വരും തലമുറ നൈപുണ്യ ചാമ്പ്യന്‍മാര്‍ക്കായി വേദിയൊരുക്കുന്ന ഈ മത്സരത്തില്‍ 36 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ മത്സരാര്‍ത്ഥികള്‍ 63 നൈപുണ്യ മേഖലകളിലായി മത്സരിക്കും.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മത്സരം ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനരായ യുവതയെ കണ്ടെത്തുവാനും പരിപോഷിപ്പിക്കുവാനും ആദരിക്കാനുമായി രൂപകല്‍പ്പന ചെയ്തതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞത് 16 വയസ്സും കൂടിയത് 25 വയസ്സുമാണ് പ്രായപരിധി. അതായത്, 2004 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം.
സൈബര്‍ സുരക്ഷ, മെക്കാട്രോണിക്സ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് തുടങ്ങിയ ചില നൂതന സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട നൈപുണ്യ മത്സരങ്ങളില്‍ 2001 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവര്‍ക്ക് പങ്കെടുക്കാം.
ഓരോ മത്സരാര്‍ത്ഥിക്കും ഒരു നൈപുണ്യ മത്സരത്തിനാണ് അപേക്ഷിക്കാനാവുക. രണ്ട് പ്രാഥമിക ഘട്ടങ്ങളിലായി മത്സരം നടക്കും.രണ്ട് ഘട്ടങ്ങളും മേഖലാതല നൈപുണ്യ മത്സരങ്ങളിലേക്കെത്തുകയും തുടര്‍ന്ന് ബൂട്ട് ക്യാമ്പുകളും ഫൈനല്‍ ദേശീയ മത്സരവും സംഘടിപ്പിക്കുകയും ചെയ്യും.
വേള്‍ഡ് സ്കില്‍സ് ഇന്റര്‍നാഷണല്‍ അംഗീകരിച്ച നൈപുണ്യ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വ്യക്തിഗത, ടീം നൈപുണ്യ മത്സരങ്ങള്‍ ഇതിലുള്‍പ്പെടുന്നു. ഇന്ത്യാ സ്കില്‍സ് അവസാന ഘട്ട ദേശീയ മത്സരം എംഎസ്ഡിഇ (എം എസ് ഡി ഇ) കേന്ദ്രീകരിച്ച് സംഘടിപ്പിക്കും.
ദേശീയ മത്സരത്തിലെ വിജയികള്‍ക്ക് 2026-ലെ വേള്‍ഡ് സ്കില്‍സ് മത്സരത്തിലും മറ്റ് അന്താരാഷ്ട്ര ഫോറങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ വിപുലമായ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും. മത്സരത്തിൽ പങ്കെടുക്കാൻ സ്കില്‍ ഇന്ത്യ ഡിജിറ്റല്‍ ഹബ് (എസ് ഐ ഡി എച്ച്) പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സെപ്റ്റംമ്പര്‍ 30നകം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.skillindiadigital.gov.in.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates