IELTS, OET കോഴ്‌സുകൾ സൗജന്യമായി പഠിക്കാൻ അവസരം

IELTS, OET കോഴ്‌സുകളിൽ ബി.പി.എൽ/എസ്.സി/എസ്.ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് ഫീസ് സൗജന്യമാണ്.
Norka Institute
Norka Institute invites applications for October 2025 IELTS, OET, and German courses Norka/x
Updated on
1 min read

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) തിരുവനന്തപുരം സെന്ററിൽ 2025 ഒക്ടോബറിൽ ആരംഭിക്കുന്ന IELTS, OET, ജർമ്മൻ ബി1, ബി2 ഓഫ്‌ലൈൻ ബാച്ചുകളിലേയ്ക്ക് അപേക്ഷിക്കാം. 

Norka Institute
നഴ്സിംഗ് പൂർത്തിയാക്കിയവർക്ക് സർക്കാർ ജോലി; അതും പരീക്ഷയില്ലാതെ

IELTS, OET കോഴ്‌സുകളിൽ ബി.പി.എൽ/എസ്.സി/എസ്.ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവർക്ക്  ജി.എസ്.ടി ഉൾപ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകൾ).  www.nifl.norkaroots.org  എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബർ 18 നകം അപേക്ഷ നൽകാം.

Norka Institute
നിഷിൽ വിവിധ തസ്തികകളിൽ ഒഴിവ്

ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്കും അഡ്മിഷനും +91-7907323505 (തിരുവനന്തപുരം), നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്)  ബന്ധപ്പെടാവുന്നതാണ്. എട്ടാഴ്ചയാണ് OET. IELTS ബാച്ചുകളുടെ കാലാവധി.

Norka Institute
2026 ൽ നിങ്ങളുടെ ശമ്പളം വർദ്ധിക്കുമോ?, ഏറ്റവും വലിയ ശമ്പള വർദ്ധന കാണുന്ന ഇന്ത്യയിലെ തൊഴിൽ മേഖലകൾ ഏതൊക്കെ?

 വിദേശഭാഷാപഠനത്തിനൊപ്പം മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്റർ എന്ന നിലയിലാണ് എൻ.ഐ.എഫ്.എൽ വിഭാവനം ചെയ്തിരിക്കുന്നത്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് നോർക്കറൂട്ട്‌സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. 

Summary

Education news: Norka Institute invites applications for October 2025 IELTS, OET, and German courses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com