

ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി ഉൽപ്പാദക കമ്പനിയായ സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിൽ (SECL) അവസരം. കോൾ ഇന്ത്യ ലിമിറ്റഡിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള എട്ട് അനുബന്ധ സ്ഥാപനങ്ങളിൽ ഒന്നാണ്.
മൈനിംഗ് സിർദാർ, ജൂനിയർ ഓവർമാൻ എന്നി തസ്തികകളിലായി 595 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 30.
മൈനിംഗ് സിർദാർ: മൈനിംഗ് സിർദാർഷിപ്പ്, ഫസ്റ്റ് എയ്ഡ് & ഗ്യാസ് ടെസ്റ്റിംഗ് എന്നിവയിൽ സാധുവായ സർട്ടിഫിക്കറ്റ്. ഭൂഗർഭ ഖനികളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.
ജൂനിയർ ഓവർമാൻ: അംഗീകൃത സ്ഥാപനത്തിൽ നിന്ന് 3 വർഷത്തെ മൈനിംഗ് എഞ്ചിനീയറിംഗ് ഡിപ്ലോമ, സാധുവായ ഗ്യാസ് ടെസ്റ്റിംഗ് സർട്ടിഫിക്കറ്റ്, സാധുവായ ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്. 01 വർഷത്തെ പോസ്റ്റ് ഡിപ്ലോമ, കൽക്കരി ഖനികളിൽ പ്രാക്ടിക്കൽ ട്രെയിനി.
അപേക്ഷ രീതി,ഫീസ് തുടങ്ങിയ വിവരങ്ങൾക്കായി https://secl-cil.in/index.php സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates