സിഡിഎസ്സിൽ അസോസിയേറ്റ് പ്രൊഫസർ ഒഴിവുകൾ, ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് സിഡിഎസ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
CDS
The Centre for Development Studies (CDS) has released Associate Professor vacancies. Application Closes on February 28 CDS
Updated on
1 min read

പ്രശസ്ത സാമൂഹിക ശാസ്ത്ര ​ഗവേഷണ സ്ഥാപനമായ തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്) അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

ഇന്ത്യൻ കൗൺസിൽ ഫോ‍ർ സോഷ്യൽ സയൻസസ് റിസർച്ച്, കേരള പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പി​ന്റെയും പിന്തുണയോടെ പ്രവ‍ർത്തിക്കുന്ന സ്വയംഭരണ​ ​ഗവേഷണ സ്ഥാപനമാണ് സി ഡി എസ്.

CDS
UPSC CSE 2026| ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരാകാം, 933 ഒഴിവുകളിലേക്ക് ഫെബ്രുവരി 24 വരെ അപേക്ഷിക്കാം

പി എച്ച് ഡി ക്ക് പുറമെ ഇക്കണോമിക്സ്, അപ്ലൈഡ് ഇക്കണോമിക്സ് എന്നിവയിൽ എം എ പ്രോ​ഗ്രാമുകൾ ഇവിടെ നടത്തുന്നു. ജവഹ‍ർ ലാൽ നെഹ്രു യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റാണ് സി ഡി എസ്സിൽ നിന്നും ബിരു​ദം നേടുന്നവ‍ർക്ക് ലഭിക്കുക.

താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് സിഡിഎസ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്.

തസ്തികയും യോഗ്യതയും

തസ്തിക- അസോസിയേറ്റ് പ്രൊഫസർ (ഇക്കണോമിക്സ്/സോഷ്യൽ സയൻസ്)

യോ​ഗ്യത

മാസ്റ്റർ ബിരുദം: കുറഞ്ഞത് 55% മാർക്കോടെ (അല്ലെങ്കിൽ പോയിന്റ് സ്കെയിലിൽ തത്തുല്യമായ ഗ്രേഡ്) ബിരുദാനന്തര ബിരുദം.

പിഎച്ച്ഡി ബിരുദം: ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഡെമോ​ഗ്രഫി അല്ലെങ്കിൽ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏതെങ്കിലും സാമൂഹിക ശാസ്ത്ര വിഷയത്തിൽ പിഎച്ച്ഡി .

പ്രവൃത്തിപരിചയം

കുറഞ്ഞ പരിചയം: ഒരു സർവകലാശാല, കോളേജ്, അംഗീകൃത ഗവേഷണ സ്ഥാപനം എന്നിവയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്ക് തുല്യമായ ഒരു അക്കാദമിക് അല്ലെങ്കിൽ ​ഗവേഷണ രം​ഗത്ത് കുറഞ്ഞത് എട്ട് വർഷത്തെ അദ്ധ്യാപന പരിചയവും അല്ലെങ്കിൽ ഗവേഷണ പരിചയവും.

പ്രസിദ്ധീകരണങ്ങൾ: പിയർ-റിവ്യൂ ചെയ്തതോ യുജിസി-ലിസ്റ്റ് ചെയ്തതോ ആയ ജേണലുകളിൽ കുറഞ്ഞത് ഏഴ് പ്രസിദ്ധീകരണങ്ങളെങ്കിലും.

ആകെ ഒഴിവുകൾ രണ്ട് ( 1 എസ് ടി വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നു)

CDS
ആദ്യം ചോദ്യം എഐ യോട്, വിശ്വാസം മനുഷ്യരിൽ:എവിടെ പഠിക്കണം?,എന്ത് പഠിക്കണം?, വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ രീതികൾ ഇങ്ങനെ
Summary

Job Alert: The Thiruvananthapuram Centre for Development Studies (CDS), a premier social science research institution, has released an official notification inviting applications for the post of Associate Professor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com