പ്ലസ്ടു മുതൽ പിഎച്ച്ഡി വരെയുള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽസിൽ 44 ഒഴിവുകൾ

സയ​ന്റിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റ​ന്റ്, അസിസ്റ്റ​ന്റ്,ലബറോട്ടറി ടെക്നീഷ്യൻ,ഹിന്ദി ട്രാൻസ്ലേറ്റർ തുടങ്ങിയ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്
National Institute of Biologicals recruitment 2026 notification for 44 central government job vacancies.
Recruitment announced for 44 posts at the National Institute of Biologicals (NIB) applications begin March 9.NIB
Updated on
3 min read

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽസി ( എൻഐബി-NIB)ൽ വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ ഗ്രേഡുകളിലെ സയ​ന്റിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റ​ന്റ്, അസിസ്റ്റ​ന്റ്,ലബറോട്ടറി ടെക്നീഷ്യൻ,ഹിന്ദി ട്രാൻസ്ലേറ്റർ തുടങ്ങിയ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. എല്ലാ തസ്തികകളിലുമായി 44 ഒഴിവുകളാണ് ഉള്ളത്.

ഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (MoHFW) കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽസ്. 1992 ൽ സ്ഥാപിച്ച ഈ സ്ഥാപനം ഇന്ന് ഗവേഷണ മേഖലയിലെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ്.

പ്ലസ്ടു മുതൽ പിഎച്ച്ഡി വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന ജോലികളിലെ ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

National Institute of Biologicals recruitment 2026 notification for 44 central government job vacancies.
യൂറോപ്പിലെ മലയാളികളെയും കേരളത്തിലെ കയറ്റുമതിക്കാരെയും തമിഴ്നാട്ടിലെ കർഷകരെയും വലയ്ക്കുന്ന യുദ്ധം

അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ

തിങ്കൾ (മാർച്ച് ഒമ്പത്) രാവിലെ പത്ത് മണി മുതൽ ഓൺലൈനായി അപേക്ഷ സ്വീകരിച്ചു തുടങ്ങും. അന്ന് രാവിലെ മാത്രമേ എൻഐബി ഔദ്യോഗിക വെബ്സൈറ്റിലെ കരിയർ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം സജീവമാകുകയുള്ളൂ. ഓൺലൈൻ അപേക്ഷകൾ ഏപ്രിൽ എട്ട് വരെ സമർപ്പിക്കാം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പിയും മറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത രേഖകളും സഹിതം തപാലിൽ രജിസ്ട്രേഡ് ആയോ സ്പീഡ് പോസ്റ്റിലോ അയക്കണം. ഈ അപേക്ഷകൾ ഓൺലൈൻ അപേക്ഷയുടെ കാലവധി തീരുന്ന ദിവസം മുതൽ ഒരാഴ്ച്ക്കുള്ളിൽ ലഭിച്ചിരിക്കണം.

നിലവിൽ എൻഐബി നൽകിയിരിക്കുന്ന വിജ്ഞാപന പ്രകാരം തപാൽ അപേക്ഷകൾ ലഭിക്കേണ്ട അവസാന ദിവസം ഏപ്രിൽ 14 (14.04.2026)വൈകുന്നേരം 5:30 മണിയാണ്. അപേക്ഷ അയക്കുന്ന കവറിന് മുകളിൽ ഏത് തസ്തികയ്ക്കാണോ അപേക്ഷിക്കുന്നത് ആ തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ ലഭിക്കേണ്ട വിലാസം

The Director, National

Institute of Biologicals (Ministry of Health & Family Welfare)

A-32, Sector-62,

Institutional Area

Noida U.P. 201 309

National Institute of Biologicals recruitment 2026 notification for 44 central government job vacancies.
മീറ്റ് പ്രോഡ്ക്ട്സ് ഓഫ് ഇന്ത്യയിൽ സ്ഥിര ജോലി, നാല് തസ്തികകളിലായി 22 ഒഴിവുകൾ; എട്ടാം ക്ലാസ് മുതൽ ബികോം വരെ യോഗ്യതയുള്ളവർക്ക് മാർച്ച് 14 വരെ അപേക്ഷിക്കാം

തസ്തിക, ഒഴിവുകൾ, യോഗ്യത, പ്രായം, ശമ്പളം എന്നിവ അറിയാം

സയന്റിസ്റ്റ് ഗ്രേഡ്-II:

യോഗ്യത: എംസിഐ അംഗീകൃത മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദം.

മൈക്രോബയോളജി/ബയോകെമിസ്ട്രി/ഇമ്മ്യൂണോഹെമറ്റോളജി ആൻഡ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ/ഫാർമക്കോളജി/ ബാക്ടീരിയോളജി/സെറോളജി/ഹെമറ്റോളജി എന്നീ മേഖലകളിൽ ഏതിലെങ്കിലും പിജി മെഡിക്കൽ ബിരുദം

യോഗ്യത നേടിയതിന് ശേഷം അഞ്ച് വർഷത്തെ പ്രസക്തമായ പരിചയം.

പരമാവധി പ്രായം : 45 വയസ്സ്.

ഒഴിവുകളുടെ എണ്ണം: രണ്ട്

ശമ്പളം: 78800-209200 രൂപ സ്കെയിലിൽ

സയന്റിസ്റ്റ് ഗ്രേഡ്-III (വെറ്ററിനറി) :

യോഗ്യത:വെറ്ററിനറി മെഡിസിൻ/ വെറ്ററിനറി പബ്ലിക് ഹെൽത്ത്/ വെറ്ററിനറി മൈക്രോബയോളജി/ വെറ്ററിനറി പത്തോളജി/ വെറ്ററിനറി എപ്പിഡെമിയോളജി എന്നിവയിലേതിലെങ്കിലും എം വി എസ് സി ബിരുദം. രണ്ട് വർഷത്തെ പരിചയം.

പരമാവധി പ്രായം : 35 വയസ്സ്

ഒഴിവുകളുടെ എണ്ണം: ഒന്ന്

ശമ്പളം: 56100-177500 രൂപ സ്കെയിലിൽ

National Institute of Biologicals recruitment 2026 notification for 44 central government job vacancies.
ഐഡിബിഐ ബാങ്കിൽ 1300 ഒഴിവുകൾ, അസിസ്റ്റന്റ് മാനേജർ, ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്ക് ബിരുദധാരികൾക്ക് അവസരം; മാർച്ച് എട്ട് മുതൽ അപേക്ഷിക്കാം
National Institute of Biologicals recruitment 2026 notification for 44 central government job vacancies.
Recruitment announced for 44 posts at the National Institute of Biologicals; applications begin March 9.NIB

ജൂനിയർ സയന്റിസ്റ്റ് :

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ മൈക്രോബയോളജിസ ക്ലിനിക്കൽ മൈക്രോബയോളജി / ബയോടെക്നോളജി ബയോഇൻഫോർമാറ്റിക്സ് / ബയോകെമിസ്ട്രി / ബാക്ടീരിയോളജി / ഫാർമക്കോളജി / സീറോളജി / മോളിക്യുലാർ ബയോളജി / ഫിസിയോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. നിർദ്ദിഷ്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം

പരമാവധി പ്രായം : 30 വയസ്സ്

ഒഴിവുകളുടെ എണ്ണം: 12

ശമ്പളം: 44900-142400 രൂപ സ്കെയിലിൽ

അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് :

യോഗ്യത: 50% മാർക്കോടെ ആർട്സ്/കൊമേഴ്‌സ്/സയൻസ് തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ ബിരുദം. അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം.

പരമാവധി പ്രായം : 30 വയസ്സ്.

ഒഴിവുകളുടെ എണ്ണം: ഒന്ന്

ശമ്പളം: 35400-112400 രൂപ സ്കെയിലിൽ

ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ :

യോഗ്യത: ഹിന്ദി/ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുള്ളവർ ഡിഗ്രി തലത്തിൽ ഹിന്ദിയും ഹിന്ദിയിൽ ബിരുദാനന്തര ബിരുദമുള്ളവർ ഡിഗ്രി തലത്തിൽ ഇംഗ്ലീഷും പഠിച്ചിരിക്കണം. ഡിപ്ലോമ/സർട്ടിഫിക്കറ്റ് ഇൻ ട്രാൻസ്ലേഷൻ അല്ലെങ്കിൽ രണ്ട് വർഷത്തെ പരിചയം.

പരമാവധി പ്രായം : 30 വയസ്സ്.

ഒഴിവുകളുടെ എണ്ണം: ഒന്ന്

ശമ്പളം: 35400-112400 രൂപ സ്കെയിലിൽ

National Institute of Biologicals recruitment 2026 notification for 44 central government job vacancies.
75 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി അയർലൻഡ്, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രം

ലബോറട്ടറി ടെക്നീഷ്യൻ :

യോഗ്യത: ബയോളജിയിൽ ബിരുദം (സുവോളജിയും കെമിസ്ട്രിയും ഇതിൽ പഠിച്ചിരിക്കണം) അല്ലെങ്കിൽ ബിഎസ്‌സി. മൈക്രോബയോളജി/ബയോടെക്നോളജി/ബയോകെമിസ്ട്രി/മോളിക്യുലാർ ബയോളജിയും മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും.

പരമാവധി പ്രായം: 30 വയസ്സ്.

ഒഴിവുകളുടെ എണ്ണം: 25

ശമ്പളം: 35400-112400 രൂപ സ്കെയിലിൽ

അസിസ്റ്റന്റ്-II :

യോഗ്യത:50% മാർക്കോടെ പന്ത്രണ്ടാം ക്ലാസ് വിജയിച്ചിരിക്കണം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ 35 WPM (മിനിട്ടിൽ 35 വാക്കുകൾ ടൈപ്പ് ചെയ്യാൻ സാധിക്കണം) അല്ലെങ്കിൽ ഹിന്ദിയിൽ 30 WPM ടൈപ്പിങ് വേഗത.

പരമാവധി പ്രായം:27 വയസ്സ്.

ഒഴിവുകളുടെ എണ്ണം: രണ്ട്

ശമ്പളം: 19900-63200 രൂപ സ്കെയിലിൽ

Summary

Job Alert: The National Institute of Biologicals (NIB) has announced 44 vacancies for candidates ranging from Plus Two to PhD qualifications. Eligible candidates can apply for these central government jobs starting March 9.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com