കേരള കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപക ഒഴിവുകള്‍, ഫെബ്രുവരി രണ്ട് വരെ ഓൺലൈനായി അപേക്ഷിക്കാം

എസ്‌സി, എസ്ടി, ഒബിസി, പിഡബ്ല്യുബിഡി ബാക്ക്‌ലോഗ് വേക്കന്‍സികൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
Central University of kerala
Central University of Kerala announces teaching vacancies; online applications open till February 2 Central University of kerala
Updated on
1 min read

കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിവിധ വകുപ്പുകളിൽ അദ്ധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ‍ർവകലാശാലയിലെ 11 വകുപ്പുകളിലാണ് ഒഴിവുകളുള്ളത്. പ്രൊഫസര്‍,അസോസിയേറ്റ് പ്രൊഫസര്‍,അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലാണ് നിയമനം.

എസ്‌സി, എസ്ടി, ഒബിസി, പിഡബ്ല്യുബിഡി ബാക്ക്‌ലോഗ് വേക്കന്‍സികൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

Central University of kerala
kerala PSC: ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ തസ്തികയിൽ ഒഴിവുകൾ, ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം

ആറ് വകുപ്പുകളിൽ പ്രൊഫസര്‍ തസ്തികയിലും, നാല് വകുപ്പുകളിൽ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലും ഒരു വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലുമാണ് ഒഴിവുകൾ.

ടൂറിസം സ്റ്റഡീസ് (എസ്‌സി), ജിയോളജി (എസ്‌സി), സോഷ്യല്‍ വര്‍ക്ക് (എസ്ടി), കന്നഡ (ഒബിസി), പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആൻഡ് പോളിസി സ്റ്റഡീസ് (ഒബിസി), ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (പിഡബ്ല്യുബിഡി) എന്നീ വകുപ്പുകളിലാണ് പ്രൊഫസര്‍ തസ്തികയിൽ ഒഴിവുകളുള്ളത്.

ടൂറിസം സ്റ്റഡീസ് (എസ്‌സി), പബ്ലിക് ഹെല്‍ത്ത് ആൻഡ് കമ്മ്യൂണിറ്റി മെഡിസിന്‍ (എസ്ടി), കന്നഡ (എസ്ടി, പിഡബ്ല്യുബിഡി), ഹിന്ദി (പിഡബ്ല്യുബിഡി) എന്നീ വകുപ്പുകളിലാണ് അസോസിയേറ്റ് പ്രൊഫസര്‍ ഒഴിവുകൾ നികത്തുന്നത്.

Central University of kerala
5 ലക്ഷം രൂപയില്‍ താഴെയാണോ കുടുംബ വരുമാനം?, എങ്കിൽ പ്രതിമാസം 1000 രൂപ; മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതി വഴി

കൊമേഴ്‌സ് ആൻഡ് ഇന്റര്‍നാഷണല്‍ ബിസിനസ് (പിഡബ്ല്യുബിഡി) വകുപ്പില്ലാണ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

താൽപ്പര്യമുള്ളവർക്ക് ഫെബ്രുവരി രണ്ട് (02-02-2026) വരെ ഓൺലൈനായി അപേക്ഷിക്കാം.സര്‍വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in വഴി വേണം ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്.

ഫെബ്രുവരി 16 (16-02-2026) വൈകിട്ട് അഞ്ച് മണിക്കുള്ളിൽ തപാൽ വഴിയുള്ള അപേക്ഷകൾ ലഭിച്ചിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇ മെയില്‍: recruitmentcell@cukerala.ac.in ഫോണ്‍: 0467 2309499

Summary

Job Alert:Central University of Kerala has announced teaching vacancies for Assistant Professor, Associate Professor, and Professor posts. Eligible candidates can apply online till February 2. Check details and apply now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com