

അടുത്ത വർഷത്തെ ഐസിഎസ്ഇ (ICSE) പത്താം ക്ലാസ്, ഐഎസ്‌സി (ISC) പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ച് കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE). പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് ആരംഭിച്ച് മാർച്ച് 31ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി ഒമ്പതിന് തുടങ്ങി ഏപ്രിൽ എട്ടിന് അവസാനിക്കും.
ICSE, ISC പരീക്ഷകളിലായി ആകെ 3,79,980 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. ഇതിൽ ഏകദേശം 2.70 ലക്ഷം പേർ പത്താം ക്ലാസ് പരീക്ഷയ്ക്കും 1,10,025 പേർ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2027ലെ ICSE പരീക്ഷയുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് മുമ്പുള്ള ചോദ്യപേപ്പർ വായിക്കാനുള്ള സമയം രാവിലെ 10 മണിക്ക് ആരംഭിക്കും. എഴുത്തുപരീക്ഷ രാവിലെ 10.15ന് തുടങ്ങും. മുൻപ് വായനാസമയം രാവിലെ 10.45നും എഴുത്തുപരീക്ഷ 11 മണിക്കും ആയിരുന്നു. വിദ്യാർഥികൾ രാവിലെ 9.45നകം പരീക്ഷാഹാളിൽ എത്തണം.
ICSE, ISC പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ 2026 ഡിസംബർ പകുതിയോടെ പുറത്തിറക്കും. വിഷയങ്ങൾ തിരിച്ചുള്ള പരീക്ഷാ തീയതികൾ, വിശദമായ സമയക്രമം, മറ്റ് നിർദേശങ്ങൾ എന്നിവ അറിയാൻ വിദ്യാർഥികൾ ഔദ്യോഗിക വെബ്സൈറ്റ് cisce.org സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates