CMAT 2026: cmat.nta.nic.in ൽ ഇപ്പോൾ അപേക്ഷിക്കാം, പ്രധാനപ്പെട്ട തീയതികളും യോഗ്യതയും മറ്റ് വിവരങ്ങളും അറിയാം

എഐസിടിഇ അംഗീകാരമുള്ള സ്ഥാപനങ്ങൾ / സർവകലാശാലാ വകുപ്പുകൾ / കോൺസ്റ്റ്യൂ​ന്റ് കോളജുകൾ / അഫിലിയേറ്റഡ് കോളജുകൾ എന്നിവ സിമാറ്റ് (CMAT) സ്കോർ അടിസ്ഥാനമാക്കും.
CMAT 2026,MBA
CMAT 2026: Apply now at cmat.nta.nic.in, know important dates, eligibility and other informationFreepik.com
Updated on
2 min read

വിവിധ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയായ കോമൺ മാനേജ്‌മെന്റ് അഡ്മിഷൻ ടെസ്റ്റി (CMAT)ന് അപേക്ഷ ക്ഷണിച്ചു. നവംബർ 17 വരെ അപേക്ഷ സമർപ്പിക്കാം.

എഐസിടിഇ അംഗീകാരമുള്ള സ്ഥാപനങ്ങൾ / സർവകലാശാലാ വകുപ്പുകൾ / കോൺസ്റ്റ്യൂ​ന്റ് കോളജുകൾ / അഫിലിയേറ്റഡ് കോളജുകൾ എന്നിവ സിമാറ്റ് (CMAT) സ്കോർ അടിസ്ഥാനമാക്കും.

CMAT 2026,MBA
ഐഐഎം ബെംഗളൂരിൽ പുതിയ രണ്ട് കോഴ്സുകൾ, ഡേറ്റാ സയൻസ്, ഇക്കണോമിക്സ് ബിഎസ്‌സി ഓണേഴ്‌സിന് അപേക്ഷിക്കാം

2026-27 അക്കാദമിക് സെഷനിലെ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി, ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്, ഡാറ്റ ഇന്റർപ്രെട്ടേഷൻ, ലോജിക്കൽ റീസണിങ്, ലാംഗ്വേജ് കോംപ്രിഹെൻഷൻ, ജനറൽ അവയർനെസ്, ഇന്നൊവേഷൻ & എന്റർപ്രണർഷിപ്പ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള പരീക്ഷാർത്ഥികളുടെ കഴിവ് വിലയിരുത്തുന്നതാണ് പരീക്ഷ. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) CMAT-2026 നടത്തുന്ന പരീക്ഷാ രീതി.

ലഖ്‌നൗവിലെ അബ്ദുൾകലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി (AKTU)യിലെ അഫിലിയേറ്റഡ് കോളേജുകളിലെയും സ്ഥാപനങ്ങളിലെയും എബിഎ (MBA)കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് 2026-27 അധ്യയന വർഷത്തിൽ CMAT - 2026 ന്റെ സ്‌കോർ ഷീറ്റ് അംഗീകരിക്കും,

നേരത്തെ യുപിഎസ്ഇഇ (UPSEE) യുടെ പരിധിയിൽ വന്നിരുന്നതാണ് ഡോ. എ.പി.ജെ. അബ്ദുൾ കലാം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി. അടുത്ത അധ്യയന വർഷത്തിൽ എകെടിയുവിലെ അഫിലിയേറ്റഡ് കോളജുകളിലെയും/സ്ഥാപനങ്ങളിലെയും എംബിഎ (MBA) കോഴ്‌സിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന പരീക്ഷാർത്ഥികൾ CMAT - 2026 ന് അപേക്ഷിക്കണം.

CMAT 2026,MBA
'എനിക്ക് ഒന്നും അറിയില്ല', എന്ന് വിദ്യാർത്ഥിനിയുടെ മറുപടി, എന്നിട്ടും അഞ്ച് മിനിറ്റിനുള്ളിൽ ജോലി നൽകി സോഫ്റ്റ് വെയർ കമ്പനി;കാരണങ്ങൾ വ്യക്തമാക്കി സിഇഒ

CMAT-2026 സ്കോർ അംഗീകരിക്കുന്നവയിൽ പരീക്ഷാർത്ഥികൾക്ക് താൽപര്യമുള്ള സ്ഥാപനങ്ങളിലേക്ക് അവർ പ്രത്യേകം അപേക്ഷകൾ നൽകേണ്ടതുണ്ട്. സിമാറ്റ് സ്കോർ പരിഗണിക്കുന്ന ഓരോ സ്ഥാപനവും അവരുടെ കട്ട് ഓഫ് സിമാറ്റ് (CMAT )സ്കോറുകൾ പ്രസിദ്ധീകരിക്കും, ഓരോ നിർദ്ദിഷ്ട സ്ഥാപനത്തിലും ഇത് വ്യത്യസ്തമായിരിക്കും.

അതിനാൽ പ്രവേശനം നേടണ്ട വിദ്യാർത്ഥി, ഏത് സ്ഥാപനത്തിലാണോ പ്രവേശനത്തിന് ശ്രമിക്കുന്നത്, അവർ നിശ്ചിയിട്ടുള്ള നിർദ്ദിഷ്ട സിമാറ്റ് സ്കോർ നേടേണ്ടതുണ്ട്.

സിമാറ്റ് സ്കോർ യോഗ്യത ലഭിക്കുന്ന പരീക്ഷാർത്ഥി, താൻ തെരഞ്ഞെടുത്ത സ്ഥാപനത്തിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് തുടർ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.

അതിൽ ഗ്രൂപ്പ് ചർച്ച (ഗ്രൂപ്പ് ഡിസ്കഷൻ- GD), വ്യക്തിഗത അഭിമുഖം ( പേഴ്സണൽ ഇ​ന്റർവ്യൂ PI) എന്നിവ ഉൾപ്പെടാം. സ്ഥാനാർത്ഥിയുടെ അന്തിമ തെരഞ്ഞെടുപ്പ് ഈ രണ്ട് ഘടകങ്ങളിലെ പെർഫോമെൻസ് കൂടി കണക്കിലെടുത്തായിരിക്കും. .

CMAT 2026,MBA
ഇനി കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കും പഠനത്തിനൊപ്പം ജോലി ചെയ്യാം; ‘ഇന്റേണ്‍ഷിപ് കേരള’ പോര്‍ട്ടല്‍ വരുന്നു

പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

*ഓൺലൈനായി മാത്രം അപേക്ഷ നൽകുക

*ഒരു പരീക്ഷാർത്ഥിക്ക് ഒരു അപേക്ഷ മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ.

*ഓൺലൈൻ അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും സ്വന്തം അല്ലെങ്കിൽ മാതാപിതാക്കൾ/രക്ഷിതാക്കൾ എന്നിവരുടേതാകണം. കാരണം എല്ലാ വിവരങ്ങളും/അറിയിപ്പുകളും എൻ ടി എയിിൽ രജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസത്തിലോ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ് എം എസ് (SMS) വഴിയോ മാത്രമേ അറിയിക്കുകയുള്ളൂ.

CMAT 2026,MBA
ന്യൂക്ലിയർ മെഡിസിനിൽ പി ജി പഠനം; കേരളത്തിൽ അവസരം

അപേക്ഷയുമായി ബന്ധപ്പെട്ട പ്രധാന തീയതികൾ:

*അപേക്ഷിക്കേണ്ട അവസാന തീയിതി നവംബർ 17ന് രാത്രി 11.50 വരെ

*ഫീസ് ഒടുക്കാനുള്ള അവസാന തീയതി നവംബർ 18ന് രാത്രി 11.50 വരെ

*അപേക്ഷയിലെ തിരുത്തലുകൾ വരുത്താനുള്ള അനുവദിച്ചിട്ടുള്ള തീയതികൾ- നവംബർ 20, 21

CMAT 2026,MBA
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിൽ ജോലി നേടാം, ഇനി 10 ദിവസം മാത്രം

സിമാറ്റ് (CMAT) 2026 യോഗ്യതാ മാനദണ്ഡം:

*അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം

*പരീക്ഷാർത്ഥികൾക്ക് ബിരുദത്തിൽ 50% മാർക്ക് ഉണ്ടായിരിക്കണം; എസ് സി, എസ് ടി, പിഡബ്ല്യു ഡി, വിഭാഗത്തിലെ പരിക്ഷാർത്ഥികൾക്ക് 45% മാർക്ക് നിർബന്ധമാണ്

* CMAT 2026 പരീക്ഷയ്ക്ക് അപേക്ഷിക്കാൻ പ്രായപരിധിയില്ല

*ഇന്ത്യൻ പൗരർക്ക് മാത്രമേ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കഴിയൂ

CMAT 2026,MBA
ജൂനിയർ അസ്സിസ്റ്റന്റ്, കാഷ്യര്‍,ക്ലർക്ക്, കമ്പനി സെക്രട്ടറി, ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു

പരീക്ഷാ ഫീസും പരീക്ഷാ രീതിയും:

*പരീക്ഷ ഓൺലൈനായിരിക്കും (കമ്പൂട്ടർ അധിഷ്ഠത പരീക്ഷ- CBT). ഇംഗ്ലീഷ് ഭാഷയിലായിരിക്കും പരീക്ഷ നടത്തുക. 100 ചോദ്യങ്ങൾ ഉണ്ടാകും. മൂന്ന് മണിക്കൂർ ആയിരിക്കും പരീക്ഷാ സമയം. മൊത്തം നാന്നൂറ് മാർക്കിനാണ് പരീക്ഷ

*പരീക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് രണ്ടായിരം രൂപയാണ് ഒടുക്കേണ്ടത്. ജനറൽ ഇഡബ്ല്യു എസ്, ഒ ബി സി (എൻ സിഎൽ) എസ് സി, എസ് ടി, പിഡബ്ല്യു ഡി, ട്രാൻസ് വിഭാഗത്തിൽപ്പെട്ടവർക്ക് ആയിരം രൂപയാണ് ഫീസ്.

*വിജ്ഞാപനം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം

*CMAT-2026-ൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പരീക്ഷാർത്ഥികൾക്ക് https://cmat.nta.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമായ വിശദമായ വിവരങ്ങൾ കാണാം.

*СMAТ-2026 മായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് : 011-40759000 എന്ന നമ്പറിലോ cmat@nta.ac.inഈ മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

Summary

Education News: The Common Management Admission Test (CMAT 2026) is a National Level Entrance Examination for admission to management programmes in the country.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com