ജൂനിയർ അസ്സിസ്റ്റന്റ്, കാഷ്യര്‍,ക്ലർക്ക്, കമ്പനി സെക്രട്ടറി, ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു

കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി എജ്യൂക്കേഷനിൽ ഡെപ്യൂട്ടി ഡയറക്ട‍ർ തസ്തികയിലും സിവിൽ സപ്ലൈസ് കോ‍ർപ്പറേഷനിൽ കമ്പനി സെക്രട്ടറി തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
Kerala psc,PSC
Kerala PSC has invited applications for various posts including Junior Assistant, Cashier, Clerk, Company Secretary, Deputy Director etc. AI image representative purpose only gemini
Updated on
2 min read

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് , കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് , കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് തുടങ്ങിയ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ക്ല‍ർക്ക്, കാഷ്യ‍ർ, ജൂനിയ‍ർ അസിസ്റ്റ​ന്റ് ,സീനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റ​ന്റ് തുടങ്ങിയ വിവിധ തസ്തികകളിലേക്കുമാണ് പിഎസ് സി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

Kerala psc,PSC
പി എസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവ‍ർ ശ്രദ്ധിക്കേണ്ട ഒമ്പത് കാര്യങ്ങൾ

കമ്പനി സെക്രട്ടറി

കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോ‍ർപ്പറേഷനിലേക്കാണ് കമ്പനി സെക്രട്ടറി നിയമനം നടത്തുന്നത്.

പ്രായപരിധി 18- 45 വയസ് (മാനദണ്ഡപ്രകാരമുള്ള ഇളവ് അർഹരായവർക്ക് ലഭിക്കും)

എ സി എസ്സും (അസോസിയേറ്റ് കമ്പനി സെക്രട്ടറി) സ‍ർക്കാ‍ർ, അ‍ർദ്ധ സർക്കാർ അല്ലെങ്കിൽ സർക്കാ‍ർ സ്വകാര്യ മേഖലകളിലേതെങ്കിലും രജിസ്ട്രേഡ് കമ്പനിയിലോ കമ്പനി സെക്രട്ടറിയായി പത്തുവ‍ർഷത്തെ പ്രവൃത്തി പരിചയവുമാണ് യോ​ഗ്യത

.നേരിട്ടുള്ള നിയമനം. ശമ്പള സ്കെയിൽ : 95,600 - 1,53,200 രൂപ.

ആകെ ഒഴിവുകളുടെ എണ്ണം - ഒന്ന്

നവംബർ 19 രാത്രി 12 മണിക്ക് മുമ്പായി അപേക്ഷിക്കണം.

അപേക്ഷിക്കേണ്ട വിലാസം: https://www.keralapsc.gov.in/

വിശദവിവരങ്ങൾക്ക്: https://www.keralapsc.gov.in/sites/default/files/2025-10/noti-376-25.pdf

Kerala psc,PSC
ഒമ്പത് മാസത്തിൽ 900 കോടി ഡോളർ നിക്ഷേപവുമായി ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖല; ലിങ്ക്ഡ്ഇൻപട്ടികയിലെ മികച്ച 20 സ്റ്റാർട്ടപ്പ് സംരംഭങ്ങളെ അറിയാം

ഡെപ്യൂട്ടി ഡയറക്ടർ

കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി എജ്യൂക്കേഷനിലേക്കാണ് ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ നിയമനം നടത്തുന്നത്. നേരിട്ടുള്ള നിയമനം.

പ്രായപരിധി : 42 നും 50 നും ഇടയിൽ

നേരിട്ടുള്ള നിയമനം, ശമ്പള സ്കെയിൽ : 77,200 - 1,40,500 രൂപ

ഒഴിവ് ഒന്ന്

യോഗ്യത

1 കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ നൽകുന്ന പ്രൊഫഷണൽ അല്ലെങ്കിൽ ടെക്നിക്കൽ വിഷയങ്ങളിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

2 കുറഞ്ഞത് 20 (ഇരുപത്) വർഷത്തെ സേവനവും. അതിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ റാങ്കിൽ കുറയാത്ത ഒരു അഡ്മിനിസ്ട്രേറ്റീവ് തസ്തികയിൽ കുറഞ്ഞത് 5 (അഞ്ച്) വർഷത്തെ സർക്കാർ സേവനവും

അപേക്ഷ സമ‍ർപ്പിക്കേണ്ട അവസാന തീയതി നവംബർ 19

അപേക്ഷ അയക്കേണ്ട വിലാസം :: https://www.keralapsc.gov.in/

വിശദവിവരങ്ങൾക്ക് : https://www.keralapsc.gov.in/sites/default/files/2025-10/noti-377-25.pdf

Kerala psc,PSC
ഐ എസ് ആർ ഒയിൽ ശാസ്ത്രജ്ഞൻ ആകാം; പത്താം ക്ലാസ് പാസായവർക്കും അവസരം; കേരളത്തിലും നിയമനം

ജൂനിയർ അസ്സിസ്റ്റന്റ്/ കാഷ്യര്‍/ അസ്സിസ്റ്റന്റ് ഗ്രേഡ് II/ ക്ലർക്ക് ഗ്രേഡ് I/ ടൈം കീപ്പര്‍ ഗ്രേഡ് II/ സീനിയര്‍ അസിസ്റ്റന്റ് /അസിസ്റ്റന്റ്/ ജൂനിയര്‍ ക്ലര്‍ക്ക്

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് / കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് / കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് / കെല്‍ട്രോണ്‍ ലിമിറ്റഡ് / കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ / മലബാര്‍ സിമന്റ്സ് ലിമിറ്റഡ് / കേരള സ്റ്റേറ്റ് ഹാന്‍ഡ് ലൂം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് / കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് / ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് / കേരള ലാന്‍ഡ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് / കേരളത്തിലെ വികസന അതോറിറ്റികള്‍ / കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ്, കണ്ണൂര്‍/ കേരള വാട്ടര്‍ അതോറിറ്റി / കേരള പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് / കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് / കേരള സ്റ്റേറ്റ് സിവില്‍ സപൈസ് കോര്‍പ്പറേഷന്‍ മുതലായ സ്ഥാപനങ്ങളിലേക്കാണ് ഈ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

Kerala psc,PSC
90 ശതമാനം മെഡിക്കൽ കോളജുകളിലും അടിസ്ഥാന സൗകര്യങ്ങളില്ല,അനാരോഗ്യകരമായ തൊഴിൽ അന്തരീക്ഷം; ഫൈമ സർവേയിലെ കണ്ടെത്തലുകൾ ഇവയാണ്

പ്രായപരിധി : 18-36

പട്ടികജാതി/പട്ടികവര്‍ഗ്ഗ, മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച ബി എ /ബി എസ് സി / ബി കോം ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത നേടിയിരിക്കണം

നേരിട്ടുള്ള നിയമനം,

ഈ തസ്തികയ്ക്ക് അതത് കമ്പനി/ കോർപ്പറേഷൻ/ ബോർഡ് നിശ്ചയിച്ചിട്ടുള്ള നിരക്കിലാകും ശമ്പളം

ഒഴിവുകളുടെ എണ്ണം : ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല, പ്രതീക്ഷിത ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

അപേക്ഷ സമ‍ർപ്പിക്കേണ്ട അവസാന തീയതി നവംബർ 19

അപേക്ഷ അയക്കേണ്ട വിലാസം :: https://www.keralapsc.gov.in/

വിശദവിവരങ്ങൾക്ക് :

https://www.keralapsc.gov.in/sites/default/files/2025-10/noti-382-25.pdf

Summary

Job Alert: Kerala PSC has invited applications for various posts including Junior Assistant, Cashier, Clerk, Company Secretary, Deputy Director etc.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com