പി എസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവ‍ർ ശ്രദ്ധിക്കേണ്ട ഒമ്പത് കാര്യങ്ങൾ

അപേക്ഷാ സമർപ്പണത്തിൽ സംഭവിക്കുന്ന പിഴവുകൾ തെരഞ്ഞെടുപ്പിന്റെ തുടർന്നുള്ള ഘട്ടങ്ങളിൽ അപേക്ഷ നിരസിക്കപ്പെടൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം
PSC
Nine things that those applying for PSC exams should pay special attention toഫയല്‍ ചിത്രം
Updated on
2 min read

കേരള പബ്ലിക് സ‍ർവ്വീസ് കമ്മീഷൻ (psc) പരീക്ഷകൾക്ക് അപേക്ഷ അയക്കുന്നതിന് വിശദമായ മാ‍ർ​ഗനി‍ർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. എങ്ങനെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലൂടെ അപേക്ഷ അയക്കാമെന്നും രജിസ്റ്റ‍‍ർ ചെയ്യാമെന്നും വ്യക്തമാക്കുന്നത് ഉൾപ്പടെയാണ് മാ‍ർ​​ഗനിർദ്ദേശങ്ങൾ.

അപേക്ഷാ സമർപ്പണത്തിൽ സംഭവിക്കുന്ന പിഴവുകൾ തെരഞ്ഞെടുപ്പിന്റെ തുടർന്നുള്ള ഘട്ടങ്ങളിൽ അപേക്ഷ നിരസിക്കപ്പെടൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം അതിനാൽ നിർദ്ദേശങ്ങൾ സശ്രദ്ധം വായിച്ചു മനസിലാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ് എന്ന് പി എസ് സി അപേക്ഷകരെ ഓർമ്മിപ്പിക്കുന്നു.

എങ്ങനെയാണ് ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യേണ്ടത് എന്നും പരീക്ഷയ്ക്കുള്ള അപേക്ഷ അയക്കേണ്ടത് എന്നും വിശദമായി ചിത്രങ്ങളുൾപ്പടെ പി എസ് സി സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്.

PSC
നോർക്കയിൽ വീഡിയോ എഡിറ്റർ,തദ്ദേശസ്വയംഭരണ വകുപ്പിൽ എൻജിനീയർ കം പ്രോഗ്രാമർ തുടങ്ങി വിവിധ ഒഴിവുകൾ

ഇതിന് പുറമെ പി എസ് സി ക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന ഒമ്പത് കാര്യങ്ങൾ കൂടി ഇതിന് ശേഷം വ്യക്തമാക്കിയിട്ടുണ്ട്.

പി എസ് സിക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട 9 കാര്യങ്ങൾ

1. അപേക്ഷ സബ്മിറ്റ് ചെയ്യുന്നതിനു മുൻപ് തന്നെ അപേക്ഷയിലെ വിവരങ്ങൾ മുഴുവനും വായിച്ചുനോക്കുക.

2. ഫോട്ടോയുടെ പുറത്ത് രേഖപ്പെടുത്തുന്ന പേരും പ്രൊഫൈലിൽ നൽകിയിരിക്കുന്ന പേരും ഒരുപോലെ തന്നെയാണ് എന്ന് ഉറപ്പുവരുത്തണം.

3. പി എസ് സി അപേക്ഷകളെ സംബന്ധിച്ചിടത്തോളം ജനനത്തീയതി വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ പത്താം ക്ലാസിലെ സർട്ടിഫിക്കറ്റിൽ അല്ലെങ്കിൽ സ്കൂൾ അഡ്മിഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന ജനനത്തീയതി തന്നെ പ്രൊഫൈലിലും ചേർക്കേണ്ടതാണ്.

PSC
സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി നേടാം; യോഗ്യത ഡിഗ്രി

4. നിങ്ങളുടെ യഥാർത്ഥ ജാതിയും മതവുമാണ് പ്രൊഫൈലിൽ രേഖപ്പെടുത്തേണ്ടത്. എസ് എസ് എൽ സി സർട്ടിഫിക്കറ്റിൽ ജാതിയും മതവും രേഖപ്പെടുത്തിയിരിക്കുന്നതിൽ തെറ്റുണ്ടെങ്കിൽ ആയത് തിരുത്തിയ ഗസറ്റ് വിജ്ഞാപനം ഹാജരാക്കിയാൽ മാത്രമേ സംവരണാനുകൂല്യം ലഭിക്കുകയുള്ളൂ. അപേക്ഷയിലെ ജാതി, മതം, റിസർവേഷൻ ഗ്രൂപ്പ് എന്നിവ ശരിയാണോ എന്ന് അപേക്ഷ അയക്കുന്നതിനു മുൻപ് തന്നെ വായിച്ചുനോക്കി ഉറപ്പുവരുത്തണം.

5. സാമുദായിക സംവരണം, ഭിന്നശേഷി സംവരണം, സാമ്പത്തിക സംവരണം എന്നിവയ്ക്ക് അർഹതയുള്ളവർ അപേക്ഷ അയക്കുന്നതിനു മുൻപ് തന്നെ അവ പ്രൊഫൈലിൽ അവകാശപ്പെട്ടില്ലെങ്കിൽ പിന്നീട് ആ അവകാശം ലഭിക്കുകയില്ല.

6. ഡിക്ളറേഷൻസ് ലിങ്കിൽ അർഹമായ എല്ലാ വെയിറ്റേജ്/പ്രിഫറൻസ്/Differently Abled ഡിക്ളറേഷനുകളും YES എന്ന് കൃത്യമായും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അപേക്ഷ അയക്കുന്നതിനു മുൻപ് തന്നെ ഉറപ്പുവരുത്തുക.

PSC
ഡൽഹി സർവകലാശാലയിൽ 56 അദ്ധ്യാപക ഒഴിവുകൾ, ഒക്ടോബർ 21 ന് വരെ അപേക്ഷിക്കാം

7. Declarations -ൽ വെയിറ്റേജ് (Differently Abled Person/Ex-service man/Sports/NCC) Preference (Wife of Jawan/Scout/Guide/Widow etc), പ്രിഫറൻഷ്യൽ ക്വാളിഫിക്കേഷൻ (MPhil/Phd/Post Doctoral Fellowship) (അദ്ധ്യാപക തസ്തികകൾക്ക്) എന്നിവ രേഖപ്പെടുത്തിയിരിക്കുന്നത് കൃത്യമാണ് എന്ന് ഉറപ്പുവരുത്തുക

8. ജില്ലാതലനിയമങ്ങൾക്കായി അപേക്ഷ അയയ്ക്കുന്നവർ അപേക്ഷ സബ്മിറ്റ് ചെയ്യുന്നതിനു മുൻപ് തന്നെ അപേക്ഷിക്കുന്ന ജില്ലാ കൃത്യമാണോ എന്ന പ്രിവ്യു നോക്കി ഉറപ്പുവരുത്തിയ ശേക്ഷം മാത്രം അപേക്ഷ സബ്മിറ്റ് ചെയ്യേണ്ടതാണ്. അപേക്ഷ സമർപ്പിച്ചശേഷം ജില്ല മാറ്റാൻ സാധിക്കുന്നതല്ല.

9. അപേക്ഷ അയച്ച ശേഷം അപേക്ഷയുടെ പ്രിന്റഔട്ട് എടുത്ത് സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്

ഒറ്റത്തവണ രജിസ്ട്രേഷൻ,അപേക്ഷ അയക്കാനുള്ള മാ‍ർ​ഗനി‍ർദ്ദേശങ്ങൾ, പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയുടെ പൂർണ്ണ രൂപം ഇവിടെ വായിക്കാം.

വിശദവിവരങ്ങൾക്ക്: www.keralapsc.gov.in

Summary

PSC News: The PSC explains in detail on its website how to submit an application for one-time registration and examination.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com