

നോർക്ക റൂട്ട്‌സിൽ വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനറുടെ ഒഴിവുണ്ട്. ഒരു ഒഴിവാണുള്ളത്
വിഷ്വൽ കമ്മ്യുണിക്കേഷനിൽ പ്രൊഫഷണൽ ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും മൂന്നു വർഷം പ്രവൃത്തി പരിചയം അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയും വീഡിയോ എഡിറ്റിങ് ഗ്രാഫിക് ഡിസൈനിങ് മേഖലയിൽ നാലു വർഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകൾ cmdtvpm.rec@gmail.com -ൽ ഒക്ടോബർ 17 ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://cmd.kerala.gov.in/
തിരുവനന്തപുരം ഗവ. ലോ കോളജിൽ സെക്യൂരിറ്റി ഗാർഡിന്റെ ഒഴിവുണ്ട്. ഒരു ഒഴിവാണുള്ളത്. ഈ ഒഴിവ് നികത്തുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
ഇതിനായി, ഒക്ടോബർ 24 ന് രാവിലെ 10.30 ന് ലോ കോളജ് ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നു. 30 നും 55 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വിമുക്ത ഭടന്മാർക്ക് മുൻഗണന.
താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
കേരള ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്.
ചീഫ് കോ-ഓർഡിനേറ്റർ, ക്ലാർക്ക്, ടൈപ്പിസ്റ്റ് തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ഇത് നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി നവംബർ ഏഴ് ആണ്. വിശദ വിവരങ്ങൾക്ക്: www.kittsedu.org
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിലെ തോന്നക്കലിൽ പ്രവർത്തനം ആരംഭിക്കുന്ന പെൺകുട്ടികൾക്കായുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അദ്ധ്യാപകരെ നിയമിക്കുന്നു.
മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പുതുതായി അനുവദിച്ച യു പി എസ്ടി തസ്തികയിൽ സ്ഥലംമാറ്റം മുഖേനയാണ് അദ്ധ്യാപക നിയമനം നടത്തുന്നത്.
ഇവിടെ നിയമനം നടത്തുന്നതിനായി സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപകർക്ക് അപേക്ഷിക്കാം. നിയമനം നടത്തുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ ഒക്ടോബർ 18 ന് അഭിമുഖം നടത്തുന്നു.
പങ്കെടുക്കാൻ താൽപ്പര്യമുള്ള അധ്യാപകർ രാവിലെ എട്ട് മണിക്ക് എത്തിച്ചേരണം. വിശദ വിവരങ്ങൾക്ക്: www.education.kerala.gov.in .
തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ഐ.ടി. സപ്പോട്ട് എൻജിനീയർ കം പ്രോഗ്രാമർ തസ്തികയിൽ ഒഴിവുണ്ട്.
ഈ ഒഴിവിലേക്ക് താൽപ്പര്യവും യോഗ്യതയുള്ളവരും പരിചയസമ്പന്നരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപ്പര്യമുള്ളവർ ഒക്ടോബർ 19ന് മുൻപായി www.cmd.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ: https://cmd.kerala.gov.in/ വെബ്‌സൈറ്റിൽ ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates