അസാപ് കേരളയും ഇൻസ്‌റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയും ചേർന്ന് നടത്തുന്ന പ്രോ​ഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു

മാസ്റ്റർ ഓഫ് ഫിസിയോതെറപ്പി [MPT] കോഴ്‌സിന് അപേക്ഷിച്ചരുടെ പ്രവേശനത്തിനുള്ള ആദ്യ ഘട്ട അലോട്ട്‌മെന്റ് ലഭിച്ചവ‍ർ ഒക്‌ടോബർ 17 നകം നിർദ്ദിഷ്ട ഫീസ് ഒടുക്കണം
ASAP Kerala and Institute of Advanced Virology
Applications invited for programs jointly run by ASAP Kerala and Institute of Advanced Virology ASAP
Updated on
2 min read

പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിങ് ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 21 ന്

2025-26 ലെ പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിങ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് സർക്കാർ/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തുന്നു.

പങ്കെടുക്കുവാൻ താൽപ്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ പുതിയതായി കോളേജ് ഓപ്ഷനുകൾ www.lbscentre.kerala.gov.in വഴി ഒക്‌ടോബർ 16 മുതൽ ഒക്‌ടോബർ 18 വരെ സമർപ്പിക്കണം.

മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം ലഭിച്ചവർ നിർബന്ധമായും പുതിയ നിരാക്ഷേപപത്രം [എൻ ഒ സി] ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം.

ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ ഒക്‌ടോബർ 21 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712560361, 362, 363, 364

ASAP Kerala and Institute of Advanced Virology
IIT JAM 2026: രജിസ്ട്രേഷൻ അവസാന തീയതി നീട്ടി, ഒക്ടോബർ 20 വരെ അപേക്ഷിക്കാം

പി ജി ആയുർവേദ/ പി ജി ഹോമിയോ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം

പി ജിആയുർവേദ, ഹോമിയോ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായുള്ള രണ്ടാംഘട്ട അലോട്ട്മെന്റ്-ഓൺലൈൻ ഓപ്ഷൻ സ്ഥിരീകരിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള തീയതി നീട്ടി.

പിജി ആയുർവേദ/ പിജി ഹോമിയോ കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് ഓൺലൈനായി ഓപ്ഷൻ സ്ഥിരീകരിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള തീയതി ഒക്ടോബർ 23ന് ഉച്ചയ്ക്ക് ഒരുമണി വരെ നീട്ടി.

വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ : 0471-2332120 | 0471-2338487 | 0471-2525300.

ASAP Kerala and Institute of Advanced Virology
കാൺപൂർ ഐഐടിയിൽ പുതിയ കോഴ്സുകൾ, ഓൺലൈനായി എംടെക്കും എം എസ് സിയും പിജി ഡിപ്ലോമയും നേടാം

മാസ്റ്റർ ഓഫ് ഫിസിയോതെറപ്പി ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഫിസിയോതെറപ്പി [MPT] കോഴ്‌സിന് അപേക്ഷിച്ചരുടെ പ്രവേശനത്തിനുള്ള ആദ്യ ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ഒക്‌ടോബർ 17 നകം നിർദ്ദിഷ്ട ഫീസ് ഒടുക്കണം. ഓൺലൈനായും ഫീസ് ഒടുക്കാം.

അലോട്ട്‌മെന്റ് ലഭിച്ച്, ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം.

ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടുന്നതുമല്ല.

ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം ഒക്‌ടോബർ 17 വൈകിട്ട് മൂന്ന് മണി വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712560361, 362, 363, 364

ASAP Kerala and Institute of Advanced Virology
ICAR 2025: യുജി,പിജി,പിഎച്ച്ഡി കോഴ്സുകളിലേക്കുള്ള കൗൺസിലിങ് ആരംഭിച്ചു

പി ജി നഴ്സിങ്: രണ്ടാംഘട്ട അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2025-26 അധ്യയന വർഷത്തിലെ ബിരുദാനന്തര ബിരുദ നഴ്സിങ് (പി ജി നഴ്സിങ്) കോഴ്സുകളിലേക്കുളള രണ്ടാംഘട്ട കേന്ദ്രീകൃത അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഇത് ലഭ്യമാണ്.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഒക്ടോബർ 16 മുതൽ ഒക്ടോബർ 18 വൈകുന്നേരം മൂന്ന് മണിക്കകം അലോട്ട്മെന്റ് മെമ്മോയും അസൽ രേഖകളും സഹിതം അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരായി പ്രവേശനം നേടണം.

വിശദവിവരങ്ങൾക്ക് : www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ: 0471-2332120 | 0471-2338487 | 0471-2525300.

ASAP Kerala and Institute of Advanced Virology
ബി എസ് സി നഴ്‌സിങ് എൻ ആർ ഐ സീറ്റുകളിൽ ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്, മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷനിൽ സ്പോട്ട് അലോട്ട്‌മെന്റ്

അസാപ് കേരളയും ഇൻസ്‌റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയും ചേർന്ന് നടത്തുന്ന 10 ദിവസത്തെ പ്രോഗ്രാമുകൾക്ക് അഡ്മിഷൻ ആരംഭിച്ചു.

സിന്തറ്റിക് കെമിസ്ട്രി, വൈറോളജി ആൻഡ് സെല്ലുലാർ അസ്സയ്സ്, പ്രോട്ടീൻ ബയോളജി ടെക്‌നിക്, മോളിക്കുലർ മെത്തഡ്‌സ് ഇൻ വൈറോളജി എന്നി പ്രോഗ്രാമിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: https://asapkerala.gov.in/ , ഫോൺ: 9495999741.

Summary

Education News: Post Basic B.Sc Nursing Online Special Allotment on 21st, admissions for programs jointly conducted by ASAP Kerala and Institute of Advanced Virology have begun.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com