എസ് എൻ യൂണിവേഴ്സിറ്റി: യു ജി,പി ജി കോഴ്സുകളുടെ ഇൻഡക്ഷൻ പ്രോഗ്രാം ഒക്ടോബർ 19 ന്

പഠനകേന്ദ്രം തിരഞ്ഞെടുക്കാത്ത പഠിതാക്കൾ ഏറ്റവും അടുത്ത പഠന കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.
 SN University admission
SNG Open University to hold induction program on October 19 SN University
Updated on
1 min read

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2025 ജൂലൈ- ഓഗസ്റ്റ് സെഷൻ യു ജി/ പി ജി പ്രോഗ്രാമുകൾക്ക് അഡ്മിഷൻ ലഭിച്ചവർക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം ഒക്ടോബർ 19 ന് നടക്കും. പഠിതാക്കൾ അവർ തിരഞ്ഞെടുത്ത പഠന കേന്ദ്രത്തിൽ അഡ്മിറ്റ്‌ കാർഡും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയുമായി എത്തിച്ചേരണം.

അഡ്മിറ്റ് കാർഡ് സ്റ്റുഡന്റ് പ്രൊഫൈലിൽ നിന്നും നേരിട്ട് ഡൗൺലോഡ് ചെയ്യാവുന്നതാണ്.ഹാജരാകേണ്ട സമയം, മറ്റു ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച ഇമെയിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പഠിതാക്കൾക്കും നൽകിയിട്ടുണ്ട്.

 SN University admission
പ്ലസ് ടു കഴിഞ്ഞവർക്ക് ഇന്ത്യൻ സൈന്യത്തിൽ ഓഫീസറാകാൻ അവസരം

കൂടാതെ യൂണിവേഴ്സിറ്റി വെബ്സൈറ്റായ www.sgou.ac.in ൽകൂടുതൽ വിവരങ്ങൾ ലഭ്യമാണ്. അഡ്മിഷൻ ലഭിച്ചവർ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലേണേർ രജിസ്ട്രേഷൻ ഗൂഗിൾ ഫോം ഒക്ടോബർ 17ന് 3.00 മണിക്ക് മുൻപായി പൂരിപ്പിക്കേണ്ടതാണ്. പഠനകേന്ദ്രം തിരഞ്ഞെടുക്കാത്ത പഠിതാക്കൾ ഏറ്റവും അടുത്ത പഠന കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.

 SN University admission
ഇനി നോട്ടം ജപ്പാനിലേക്ക്, കേരളത്തിന്റെ 'ലുക്ക് ഈസ്റ്റ്' നയത്തിൽ മുൻനിരയിലെ തൊഴിൽ കേന്ദ്രം

കേരളത്തിലെ 40 പഠന കേന്ദ്രങ്ങളിലായി നടക്കുന്ന ഇൻഡക്ഷൻ പ്രോഗ്രാമിൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. ജഗതി രാജ് വി പി, സിൻഡിക്കേറ്റ് അംഗങ്ങൾ, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ,വിവിധ പഠന സ്കൂൾ മേധാവികൾ, അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിവർ വിവിധ പഠനകേന്ദ്രങ്ങളിൽ പഠിതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

 SN University admission
ICAR 2025: യുജി,പിജി,പിഎച്ച്ഡി കോഴ്സുകളിലേക്കുള്ള കൗൺസിലിങ് ആരംഭിച്ചു

യൂണിവേഴ്സിറ്റിയുടെ ബോധന രീതി, പരീക്ഷാ നടത്തിപ്പ്, പഠന ക്രമം എന്നിവ ഉൾപ്പടെ യൂണിവേഴ്സിറ്റിയെ പരിചയപ്പെടുത്തുന്ന എല്ലാ വിവരങ്ങളും ഇൻഡക്ഷൻ പ്രോഗ്രാമിൽ വിശദീകരിക്കും. പഠിതാക്കൾക്ക് സംശയനിവാരണത്തിനും അവസരമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 0474-2966841,9188909901,9188909902.

Summary

Education news: The induction program for students admitted to the July-August 2025 UG and PG sessions of Sree Narayana Guru Open University will be held on October 19.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com