

കൃഷി, അനുബന്ധ വിഷയങ്ങളിലെ 2025-26 അക്കാദമിക് സെഷനിലേക്കുള്ള ബിരുദ (യുജി), ബിരുദാനന്തര (പിജി), പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന കൗൺസിലിങ്ങിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
ഓൺലൈൻ ചോയ്‌സ്-ഫില്ലിംഗ് പ്രക്രിയ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) ഇന്ന് (ഒക്ടോബർ 14) മുതലാണ് തുടങ്ങി. വിദ്യാർത്ഥികൾക്ക് ഇപ്പോൾ മുതൽ അവരുടെ രജിസ്ട്രേഷനും ഡോക്യുമെന്റ് അപ്‌ലോഡ് പ്രക്രിയയും icarcounseling.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ചെയ്യാം.
ഐസിഎആർ പ്രസിദ്ധീകരിച്ച ഷെഡ്യൂൾ അനുസരിച്ച്, നാല് റൗണ്ടുകളിലായാണ് കൗൺസിലിങ് നടക്കുക. ഇന്നാരംഭിച്ച ചോയിസ് ഫില്ലിങ്, രേഖകൾ അപ്‌ലോഡ് ചെയ്യുന്നതും കൗൺസിലിങ് ഫീസ് ഒടുക്കുന്നതും അടക്കമുള്ള നടപടിക്രമങ്ങൾ ഒക്ടോബർ 17ന് രാത്രി 11.50 ഓടു കൂടി അവസാനിക്കും.
ആദ്യ സീറ്റ് അലോട്ട്‌മെന്റ് ഒക്ടോബർ 21 ന് പ്രസിദ്ധീകരിക്കും, പ്രവേശനം സംബന്ധിച്ച മുഴുവൻ നടപടിക്രമങ്ങളും നവംബർ 14 ന് അവസാനിക്കും.
വിവിധ സംസ്ഥാനങ്ങളിലെ 63 കാർഷിക സർവകലാശാലകളിലായി അഖിലേന്ത്യാ ക്വാട്ട (AIQ) സീറ്റുകളിൽ 20 ശതമാനവും, ഝാൻസിയിലെ ആർഎൽബിസിഎയു, സമസ്തിപൂർ ആർപിസിഎയു, എൻഡിആർഐ കർണാൽ എന്നിവിടങ്ങളിലും ജാർഖണ്ഡിലെയും അസമിലെയും ഐഎആർഐ കാമ്പസുകളിലും ഉൾപ്പെടെ കേന്ദ്ര കാർഷിക സർവകലാശാലകളിലെ 100 ശതമാനം സീറ്റുകളും ഉൾപ്പെടുന്നു.
ബിഎച്ച് യു (15%), എഎംയു (5%), വിശ്വഭാരതി (15%), നാഗാലാൻഡ് യൂണിവേഴ്സിറ്റി (20%) എന്നിങ്ങനെയാണ് ഈ നാല് കേന്ദ്ര സർവ്വകലാശാലകളിൽ അനുവദിച്ചിട്ടുള്ള ക്വാട്ട
ഈ വർഷം ആകെ 6,002 അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ ലഭ്യമാണ്,കഴിഞ്ഞ വർഷം 5,842 അഖിലേന്ത്യാ ക്വാട്ട സീറ്റുകളാണ് ഉണ്ടായിരുന്നത്.
ഇത്തവണ അഖിലേന്ത്യാ ക്വാട്ടയിൽ ബി.എസ്‌സി (ഓണേഴ്‌സ്) അഗ്രികൾച്ചർ പ്രോഗ്രാമിനാണ് ഏറ്റവും കൂടുതൽ സീറ്റുകൾ ഉള്ളത്,3,121 സീറ്റുകളാണ് ഈ കോഴ്സിന് ലഭിക്കുന്നത്.
സെറികൾച്ചർ പ്രോഗ്രാമിനാണ് ഏറ്റവും കുറവ് സീറ്റുകൾ ലഭിക്കുന്നത്.22 സീറ്റുകളാണ് ഈ വിഭാഗത്തിൽ അനുവദിച്ചിട്ടുള്ളത്.
മാസത്തിലേറെ വൈകിയാണ് ആരംഭിക്കുന്നത്.കഴിഞ്ഞ വർഷത്തെ കൗൺസിലിങ് 2024 ഓഗസ്റ്റ് ഏഴിനാണ് ആരംഭിച്ചിരുന്നത്.
കൃഷിയിലും അനുബന്ധ ശാസ്ത്രങ്ങളിലും യുജി,പിജി,പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ നടത്തിയ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ജൂലൈ നാലി ന് സിയുഇടി യുജി ഫലങ്ങൾ പ്രഖ്യാപിച്ചു.
നേരത്തെ, 2025 ലെ യുജി കൗൺസിലിങ്ങിനുള്ള ഓൺലൈൻ ചോയ്‌സ്-ഫില്ലിങ് ഉൾപ്പടെയുള്ള പ്രാരംഭ നടപടികൾ ഒക്ടോബർ ആറ് മുതൽ ആരംഭിക്കുമെന്ന് കൗൺസിൽ പറഞ്ഞിരുന്നു, എന്നാൽ സാങ്കേതിക കാരണങ്ങളാൽ അത് മാറുകയായിരുന്നു.
വിശദവിവരങ്ങൾക്ക്: https://icarcounseling.com/
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates