കാൺപൂർ ഐഐടിയിൽ പുതിയ കോഴ്സുകൾ, ഓൺലൈനായി എംടെക്കും എം എസ് സിയും പിജി ഡിപ്ലോമയും നേടാം

ഇത് ജോലി ചെയ്യുന്ന പ്രൊഫഷണലുകളെയും വിദ്യാർത്ഥികളെയും അവരുടെ നിലവിലെ ജോലിയിൽ തുടർന്നു കൊണ്ട് തന്നെ ഉന്നത ബിരുദങ്ങളും ഡിപ്ലോമകളും നേടാൻ സഹായിക്കുന്നു.
IIT Kanpur, MTech, M.Sc PG Diploma online
New courses at IIT Kanpur, you can get MTech, M.Sc and PG Diploma online.IIT Kanpur
Updated on
2 min read

ഐഐടിയിൽ നിന്ന് ഓൺലൈനായി എംടെക്കും എം എസ് സി യും നേടാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( ഐഐടി) കാൺപൂർ ആണ് എവിടെയിരുന്നും ബിരുദാനന്തരബിരുദം നേടാനുള്ള അവസരമൊരുക്കുന്നത്.

പ്രൊഫഷണലുകൾക്കും ബിരുദധാരികൾക്കും നൂതന സാങ്കേതിക, വിശകലന വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഐഐടി കാൺപൂർ പുതിയ ഓൺലൈൻ ബിരുദാനന്തര പ്രോഗ്രാമുകളായ എംടെക്, എംഎസ്‌സി, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ എന്നീ കോഴ്സുകൾ ആരംഭിക്കുന്നത്. ഇതിനായി ഇപ്പോൾ അപേക്ഷിക്കാം.

IIT Kanpur, MTech, M.Sc PG Diploma online
ഇതെന്ത് കണക്ക്!,100 മാർക്കിന്റെ പരീക്ഷയ്ക്ക് 120 മാർക്ക് നൽകി എൻജിനിയറിങ് സർവകലാശാല; അന്തംവിട്ട് വിദ്യാർത്ഥികൾ

ഇത് ജോലി ചെയ്യുന്ന പ്രൊഫഷണലുകളെയും വിദ്യാർത്ഥികളെയും അവരുടെ നിലവിലെ ജോലിയിൽ തുടർന്നു കൊണ്ട് തന്നെ ഉന്നത ബിരുദങ്ങളും ഡിപ്ലോമകളും നേടാൻ സഹായിക്കുന്നു.

പ്രോഗ്രാമുകളും ഘടനയും

പുതിയ ഓൺലൈൻ ഓഫറുകളിൽ വയർലെസ് നെറ്റ്‌വർക്കുകൾ & മെഷീൻ ലേണിങ്, റേഡിയോ ഫ്രീക്വൻസി (ആർ‌എഫ്) എൻജിനിയറിങ്, മൈക്രോ ഇലക്ട്രോണിക്സ് & വി‌എൽ‌എസ്‌ഐ എന്നിവയിലെ എം ടെക് പ്രോഗ്രാമുകൾ; ഇക്കണോമിക്‌സിലും ഡാറ്റ അനലിറ്റിക്‌സിലും എം എസ്‌സി പ്രോഗ്രാമുകൾ; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി, റിന്യൂവബിൾ എനർജി ടെക്നോളജി (പുനരുപയോഗ ഊർജ്ജ സാങ്കേതികവിദ്യ) എന്നിവയിൽ പിജി ഡിപ്ലോമകൾ എന്നിവ ഉൾപ്പെടുന്നു.

ഐഐടി കാൺപൂരിന്റെ അക്കാദമിക് മാനദണ്ഡങ്ങളുമായി ഡിജിറ്റൽ സംവിധാനം കൂടി സംയോജിപ്പിച്ചുകൊണ്ടാണ് ഈ പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇത് പഠിതാക്കൾക്ക് തത്സമയ സെഷനുകളിലൂടെയും മെന്റർഷിപ്പിലൂടെയും ഫാക്കൽറ്റിയുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള സൗകര്യം ലഭ്യമാക്കുന്നു.

IIT Kanpur, MTech, M.Sc PG Diploma online
രൂപവും രീതിയും മാറി, രക്ഷിതാക്കളുടെ മനോഭാവവും; പൊതുവിദ്യാലയങ്ങളിൽ തിരക്കേറുന്നതിന് പിന്നിലെ കാരണങ്ങൾ ഇവയാണ്

കോഴ്‌സ് ഘടനയും പഠിതാക്കളുടെ വ്യക്തിഗത പഠനവേഗതയും അനുസരിച്ച്, എം ടെക്, എം എസ്‌സി എന്നിവയ്ക്ക് രണ്ട് മുതൽ നാല് വർഷം വരെയും പിജി ഡിപ്ലോമകൾക്ക് ഒന്ന് മുതൽ രണ്ട് വർഷം വരെയും പഠന കാലയളവ് വ്യത്യാസപ്പെടും.

കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സെനറ്റ് അംഗീകരിച്ച ബിരുദം,ഡിപ്ലോമ എന്നിവ ലഭിക്കും, ഇത് ഐഐടി കാൺപൂരിന്റെ ബിരുദദാന ചടങ്ങിൽ നൽകും. പ്രൊഫഷണൽ വളർച്ചയ്ക്കും സഹകരണത്തിനും അവസരങ്ങൾ നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ പൂർവ വിദ്യാർത്ഥി വിഭാഗത്തിൽ പ്രവേശനം ലഭിക്കും.

IIT Kanpur, MTech, M.Sc PG Diploma online
എഐ കാലത്ത് ഏത് കോഴ്സ് പഠിച്ചാൽ ജോലി സാധ്യതയുണ്ട്? എംബിഎ,എൻജിനിയറിങ്, ബി എസ് സി,ബികോം എന്ത് പഠിക്കണം

പ്രവേശന പ്രക്രിയയും യോഗ്യതയും

ഈ ഓൺലൈൻ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് യോഗ്യതാ ബിരുദത്തിൽ 55% മാർക്ക് അല്ലെങ്കിൽ 5.5 സിപിഐ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. നിർദ്ദിഷ്ട പ്രോഗ്രാമിനെയും വകുപ്പിന്റെ ആവശ്യകതകളെയും ആശ്രയിച്ച്, ഗേറ്റ്, ജാം, സീഡ്, ക്യാറ്റ്, ജിആർഇ, ജിമാറ്റ് പോലുള്ള സാധുവായ ദേശീയതല ടെസ്റ്റ് സ്കോറുകളിലൂടെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

അല്ലെങ്കിൽ, ഉദ്യോഗാർത്ഥികൾക്ക് ഐഐടി കാൺപൂരിന്റെ സ്വന്തം ഓൺലൈൻ പ്രവേശന പരീക്ഷ എഴുതാം. അക്കാദമിക് പശ്ചാത്തലം, പ്രൊഫഷണൽ പരിചയം, അഭിമുഖങ്ങൾ തുടങ്ങിയ അധിക വ്യവസ്ഥകൾ വകുപ്പുകൾക്ക് പിന്നീട് വ്യക്തമാക്കിയേക്കാം.

അഞ്ച് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള പ്രൊഫഷണലുകളെയും, സർക്കാർ അല്ലെങ്കിൽ പ്രതിരോധവിഭാഗങ്ങളിൽ നിന്നുള്ള നോമിനികൾ അല്ലെങ്കിൽ സ്പോൺസർ ചെയ്തവരെയും പ്രവേശന പരീക്ഷയിൽ നിന്ന് ഒഴിവാക്കാമെന്ന് ഐഐടി വ്യക്തമാക്കുന്നു.

IIT Kanpur, MTech, M.Sc PG Diploma online
നെറ്റ്, ജെആർഎഫ്, സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

പഠിതാക്കൾക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനിടയിൽ ജോലി തുടരാൻ അനുവദിക്കുന്ന രീതിയിലാണ് ഓൺലൈൻ ഫോർമാറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ പ്രോഗ്രാമിലും തത്സമയ ഫാക്കൽറ്റി സെഷനുകൾ, പ്രായോഗിക പ്രശ്നപരിഹാര അസൈൻമെന്റുകൾ, ഇന്റർ ഡിസിപ്ലിനറി പഠനത്തിൽ ഏർപ്പെടാനുള്ള അവസരങ്ങൾ എന്നിവ ഉൾപ്പെടും.

പുതിയ പ്രോഗ്രാമുകൾ, അതിന്റെ ക്യാമ്പസ് കോഴ്‌സുകളുടെ അക്കാദമിക് നിലവാരം നിലനിർത്തിക്കൊണ്ട്, ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ തുടർച്ചയായ ശ്രമത്തി​​ന്റെ ഭാഗമാണെന്ന് ഐഐടി കാൺപൂരിന്റെ ഔട്ട്റീച്ച് ആക്ടിവിറ്റീസ് ഓഫീസ് പറഞ്ഞു.

സാങ്കേതികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് സംഭാവന നൽകാൻ സജ്ജരായ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയെ കെട്ടിപ്പടുക്കുക എന്ന ദേശീയ ലക്ഷ്യത്തെ മുൻനിർത്തിയാണ് സംരംഭം.

IIT Kanpur, MTech, M.Sc PG Diploma online
ഒരു ലക്ഷത്തിലധികം സ്കൂളുകളിൽ ഒറ്റ അദ്ധ്യാപകൻ മാത്രം, ഇവിടെ പഠിക്കുന്നത് 33 ലക്ഷം വിദ്യാർത്ഥികൾ; വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾ ഇങ്ങനെ

ഫ്ലെക്സിബിൾ ആയതും ഡിജിറ്റൽ സംയോജിതവുമായ പഠന മാതൃകകളിലേക്കുള്ള വളർന്നുവരുന്ന മാറ്റത്തെയാണ് ഈ പ്രോഗ്രാമുകൾ ആരംഭിക്കുന്നതിലൂടെ വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പ്രൊഫഷണൽ രംഗത്ത് കാലാനുസൃതമായ നൈപുണ്യവികസനത്തിനുള്ള വഴി കൂടിയാണ് ഈ കോഴ്സുകൾ

വിശദവിവരങ്ങൾക്ക്: https://online.iitk.ac.in/mtech/vlsi/ https://online.iitk.ac.in/msc/data_analytics/ https://online.iitk.ac.in/

Summary

Education News: Students who successfully complete the online courses will receive a degree and diploma approved by the Senate, which will be awarded at the convocation ceremony of IIT Kanpur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com