

ബി.എസ് സി നഴ്‌സിങ് കോഴ്‌സ് 2025-26 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് എൽ ബി എസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിൽ എൻ ആർ ഐ സീറ്റുകൾ ഉൾപ്പെട്ട കോളേജുകളിലെ ഒഴിവുള്ള എൻ ആർ ഐ സീറ്റുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ബി.എ.എസ്.എൽ.പി കോഴ്‌സിന് ഒഴിവുള്ള എൻ ആർ ഐ സീറ്റിലേക്കും ഓപ്ഷനുകൾ സമർപ്പിച്ചവരുടെ ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ലിസ്റ്റും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്‌പെഷ്യൽ അലോട്ട്‌മെന്റ് ലിസ്റ്റുകൾ www.lbscentre.kerala.gov.in ലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.. അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസ് ഒടുക്കി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് കോളേജുകളിൽ ഒക്‌ടോബർ 15 നകം പ്രവേശനം നേടേണം.
എൻ ആർ ഐ ക്വാട്ട സീറ്റുകളിൽ അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടിയവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ : www.lbscentre.kerala.gov.in. ഫോൺ: 0471-2560361, 362, 363, 364,
2025-26 അദ്ധ്യയന വർഷത്തെ ബി.എസ് സി നഴ്‌സിങ് കോഴ്‌സിനും പുതിയതായി ഉൾപ്പെടുത്തിയ അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്‌ടോബർ 17ന് നടത്തും.
www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഒക്ടോബർ 16 നകം ഓൺലൈനായി പുതിയ കോഴ്‌സ്/കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല.
അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളേജുകളിൽ ഒക്‌ടോബർ 21 നകം പ്രവേശനം നേടേണം. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം നേടിയവർക്ക് ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നതിന് പുതിയ തീയതിയിലുള്ള നിരാക്ഷേപപത്രം ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in. ഫോൺ: 0471-2560361, 362, 363, 364,
മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ പ്രവേശനത്തിന് 2025-26 വർഷത്തെ പ്രവേശനത്തിന് നടന്ന റഗുലർ അലോട്ട്‌മെന്റുകൾക്കുശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുവേണ്ടിയുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു.
ഒക്‌ടോബർ 16 ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിലാണ് സ്പോട്ട് അഡ്മിഷൻ നടത്തുന്നത്.
www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ രാവിലെ 11 മണിക്കകം എൽ.ബി.എസിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.
അലോട്ട്‌മെന്റ് ലഭിക്കുന്നപക്ഷം ടോക്കൺ ഫീസ് അപ്പോൾ തന്നെ ഒടുക്കേണ്ടതാണ്. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.ഫോൺ: 04712560361, 362, 363, 364,
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) അയാട്ടയുടെ സർട്ടിഫിക്കറ്റ് കോഴ്സായ പാസഞ്ചർ ഗ്രൗണ്ട് സർവീസസിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471-2329468, 2339178, 8129166616.
2025 - ലെ ബി ഫാം കോഴ്സിൽ നിലവിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് വേക്കൻസി ഫില്ലിങ് അലോട്ട്‌മെന്റിനായി ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കി.
2025 ലെ ബി.ഫാം കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരും പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവരും ഒക്ടോബർ 16 രാവിലെ 11 മണിക്ക് മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ ഓപ്ഷൻ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ : 0471-2332120, 0471-2338487, 0471-2525300.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates