IIT JAM 2026: രജിസ്ട്രേഷൻ അവസാന തീയതി നീട്ടി, ഒക്ടോബർ 20 വരെ അപേക്ഷിക്കാം

താൽപ്പര്യമുള്ള പരീക്ഷാർത്ഥികൾക്ക് jam2026.iitb.ac.in എന്ന വിലാസത്തിൽ ഒക്ടോബർ 20 രാത്രി 11:59 വരെ ഓൺലൈനായി അപേക്ഷിക്കാം.
JAM Exam 2026
IIT JAM 2026 Registration Deadline Extended till October 20, apply at jam2026.iitb.ac.inrepresentative purpose only
Updated on
2 min read

ഐ ഐ ടികളിലേക്കുള്ള 2026 -27 അക്കാദമിക് വ‍ർഷത്തിൽ ആരംഭിക്കുന്ന ബിരുദാനന്തരബിരുദ കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്നതിനായുള്ള ജോയി​ന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സിന് ( JAM) അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 20 വരെ നീട്ടി.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ബോംബെ, ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം) 2026 ന് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 12 ആയിരുന്നു. ആ തീയതിയാണ് ഇപ്പോൾ നീട്ടിയിട്ടുള്ളത്.

ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത താൽപ്പര്യമുള്ള പരീക്ഷാർത്ഥികൾക്ക് jam2026.iitb.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ഒക്ടോബർ 20 ന് രാത്രി 11:59 വരെ അപേക്ഷകൾ സമർപ്പിക്കാം.

JAM Exam 2026
കാൺപൂർ ഐഐടിയിൽ പുതിയ കോഴ്സുകൾ, ഓൺലൈനായി എംടെക്കും എം എസ് സിയും പിജി ഡിപ്ലോമയും നേടാം

ഇന്ത്യയിലെ 22 ഐഐടികളിലെ എം.എസ്‌സി, എം.എസ്‌സി-ടെക്, എംഎസ് (റിസർച്ച്), ജോയിന്റ് എം.എസ്‌സി.-പിഎച്ച് ഡി., ഇന്റഗ്രേറ്റഡ് പിഎച്ച് ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനാണ് ഐഐടി ജാം പരീക്ഷ നടത്തുന്നത്.

2026-ൽ, 89 ബിരുദാനന്തര കോഴ്‌സുകളിലായി ഏകദേശം 3,000 സീറ്റുകൾ ലഭ്യമാണ്, ഇത് വിദ്യാർത്ഥികൾക്ക് വിവിധ ശാസ്ത്ര സാങ്കേതിക മേഖലകളിൽ പഠനത്തിനും ഗവേഷണത്തിനുമുള്ള അവസരങ്ങൾ നൽകുന്നു.

നിലവിലെ അറിയിപ്പ് അനുസരിച്ച് പരീക്ഷാ തീയതിക്ക് മാറ്റമില്ല. നേരത്തെ പ്രഖ്യാപിച്ചതുപോലെ 2026 ഫെബ്രുവരി 15 നാണ് പരീക്ഷ നടത്തും. ജനുവരി അഞ്ച് മുതൽ അഡ്മിറ്റ് കാർഡുകൾ ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്ത് പ്രി​ന്റ് എടുക്കാം. മാർച്ച് 20 ന് ഫലം പ്രഖ്യാപിക്കും. പരീക്ഷാർത്ഥികൾക്ക് ഓൺലൈൻ മോക്ക് ടെസ്റ്റിനുള്ള സൗകര്യം ലഭിക്കും.

JAM Exam 2026
'ജാം- 2026'ന് സെപ്തംബ‍ർ അഞ്ച് മുതൽ അപേക്ഷിക്കാം, പരീക്ഷ 2026 ഫെബ്രുവരി 15 ന്

പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കണം

ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റ് (ഒബിസി-എൻസിഎൽ / ഇഡബ്ല്യുഎസ് / എസ്സി / എസ്ടി / പിഡബ്ല്യുഡി) , ജനനത്തീയതി തെളിയിക്കുന്ന രേഖ,മറ്റ് രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യുക.

ഏതെങ്കിലും ഇലക്ട്രോണിക് പേയ്‌മെന്റ് മോഡുകൾ (നെറ്റ് ബാങ്കിങ്, ഡെബിറ്റ്, ക്രെഡിറ്റ് കാ‍ർഡുകൾ, യു പി ഐ) വഴി അപേക്ഷാ ഫീസ് അടയ്ക്കുക.

പൊതുവിഭാ​ഗത്തിൽ ഒരു പരീക്ഷമാത്രം എഴുതുന്നവർ 2,000രൂപയും രണ്ട് പരീക്ഷകൾ എഴുതുന്നവർ 2,700 രൂപയും അടയ്ക്കണം. സ്ത്രീകൾ, പട്ടികജാതി,പട്ടികവ‍ർ​ഗ വിഭാ​ഗം, ഭിന്നശേഷിക്കാർ എന്നിവർ യഥാക്രമം 1,000, 1,350 രൂപ വീതം അടയ്ക്കണം.

ഓരോ പരീക്ഷാർത്ഥിക്കും പരമാവധി രണ്ട് പരീക്ഷാ പേപ്പറുകളും പരീക്ഷാ കേന്ദ്രങ്ങളുള്ള മൂന്ന് നഗരങ്ങളും തെരഞ്ഞെടുക്കാം.

പരീക്ഷാ രീതി:

IIT JAM 2026 പരീക്ഷയിൽ മൂന്ന് തരം ചോദ്യങ്ങൾ ഉൾപ്പെടും:

*മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ (MCQ)

*മൾട്ടിപ്പിൾ സെലക്ട് ചോദ്യങ്ങൾ (MSQ)

*ന്യൂമറിക്കൽ ആൻസർ ടൈപ്പ് (NAT) ചോദ്യങ്ങൾ

യോഗ്യത

എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം, പ്രായപരിധിയില്ല. 2026 ൽ യോഗ്യതാ ബിരുദത്തിന്റെ അവസാന പരീക്ഷ പൂർത്തിയാക്കിയവരോ എഴുതാൻ പോകുന്നവരോ ആയവർക്ക് ജാം (JAM) 2026 ൽ അപേക്ഷിക്കാം.

അപേക്ഷിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ

ആദ്യം JOAPS വെബ്സൈറ്റിൽ പേര്, സാധുവായ ഒരു ഇ മെയിൽ വിലാസം, സജീവമായ ഒരു മൊബൈൽ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യണം, പാസ്‌വേഡ് സജ്ജമാക്കണം. രജിസ്ട്രേഷൻ കഴിഞ്ഞാൽ,പരീക്ഷാർത്ഥിയുടെ എൻറോൾമെന്റ് ഐഡിയും ഒ ടി പി (OTP)യും പരീക്ഷാർത്ഥി നൽകിയ ഇ മെയിൽ വിലാസത്തിലേക്കും മൊബൈൽ നമ്പറിലേക്കും ലഭിക്കും.

അപേക്ഷ സമർപ്പിക്കുന്നതിന് പാസ്‌വേഡിനൊപ്പം ഈ എൻറോൾമെന്റ് ഐഡി അല്ലെങ്കിൽ ഇ മെയിൽ വിലാസം ഉപയോഗിക്കേണ്ടതുണ്ട്. എൻറോൾമെന്റ് ഐഡിയും പാസ്‌വേഡും സുരക്ഷിതമായും രഹസ്യമായും സൂക്ഷിക്കണം.

വിശദവിവരങ്ങൾക്ക്: https://jam2026.iitb.ac.in/

Summary

Education News: The Indian Institute of Technology (IIT) Bombay has extended the registration deadline for the Joint Admission Test for Masters (JAM) 2026 till October 20, 2025.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com