

പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എം എസ് യു-യുജി-വി ഇ റ്റി തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്.
പ്രായപരിധി: 01.01.2025 ന് 60 വയസ് കവിയാൻ പാടില്ല. നിയമാനുസൃത ഇളവ് ബാധകം.
യോഗ്യത: ബി വിഎസ് സി & എഎച്ച് ബിരുദവും വേൾഡ് വെറ്ററിനറി സർവീസിൽ നിന്ന് സർജറി ട്രെയിനിങ് സർട്ടിഫിക്കറ്റും കെഎസ് വിസി രജിസ്ട്രേഷനും മലയാളത്തിൽ പ്രവർത്തന പരിജ്ഞാനവും എൽ എം. വി ലൈസൻസും.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 27 നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
തിരുവനന്തപുരം സംഗീത കോളേജിൽ എൻജിനിയറിങ് അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. പ്രായപരിധി: 01.01.2025 ന് 41 വയസ് കവിയാൻ പാടില്ല. നിയമാനുസൃത ഇളവ് ബാധകം.
യോഗ്യത: ബി.ടെക് ഇലക്ട്രിക്കൽ എൻജിനിയറിങ്ങും റെക്കോഡിങ്ങ് സ്റ്റുഡിയോയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 27 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം.
ജെൻഡർ അവയർനസ്സ് സ്റ്റേറ്റ് പ്ലാൻ സ്കീം പ്രകാരം സംസ്ഥാന വനിതാ ശിശു സെല്ലിൽ കരാർ അടിസ്ഥാനത്തിൽ വനിതാ ഫാമിലി കൗൺസലറിനെ നിയമിക്കുന്നു. താൽക്കാലികമായിട്ടായിരിക്കും നിയമനം. ഇതിനായി അപേക്ഷ ക്ഷണിച്ചു.
ഒരു ഒഴിവാണുള്ളത്. നിയമന തീയതി മുതൽ 2026 മാർച്ച് 31 വരെയാണ് നിയമനം. പ്രതിമാസം 17,000 രൂപയാണ് പ്രതിഫലം.
സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. കൗൺസിലിങ്ങിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം വേണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ നൽകണം.
അപേക്ഷ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, സംസ്ഥാന വനിതാ ശിശു സെൽ, കണ്ണേറ്റ് മുക്ക്, തൈക്കാട്, തിരുവനന്തപുരം 695 014 എന്ന വിലാസത്തിൽ 27 നകം സമർപ്പിക്കണം.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (പ്രൊഡക്റ്റീവ് മെഡിസിൻ) തസ്തികയിൽ ഒഴിവുണ്ട്. ഭിന്നശേഷി (ഹിയറിങ്ങ് ഇംപയേഡ്) വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒഴിവാണ് നിലവിലുള്ളത്.
ഈ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റ് ഭിന്നശേഷി വിഭാഗത്തിലെ / ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളെ സംവരണക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും.
പ്രായപരിധി: 01.01.2025 ന് 45 വയസ് കവിയാൻ പാടില്ല. നിയമാനുസൃത വയസിളവ് ബാധകമായിരിക്കും.
യോഗ്യത:
1. എം സി എച്ച് / ഡി എൻ ബി - സൂപ്പർ സ്പെഷ്യാലിറ്റി (റീപ്രൊഡക്ടീവ് മെഡിസിൻ ആൻഡ് സർജറി) അല്ലെങ്കിൽ
2. നാഷണൽ ബോർഡിൽ നിന്നുള്ള ഫെല്ലോഷിപ്പും എം എസ് / എം ഡി / ഡി എൻ ബി(ഒ&ജി) / ഒരു അംഗീകൃത ടീച്ചിങ് - ട്രെയിനിങ് സെന്ററിൽ നിന്ന് രണ്ട് വർഷത്തെ റീപ്രൊഡക്റ്റീവ് മെഡിസിനിൽ ഉള്ള സ്പെഷ്യൽ ട്രെയിനിങ്.
3. ടിസിഎംസി രജിസ്ട്രേഷൻ.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷി എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 27 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates