കൊച്ചിൻ ഷിപ്പ്‌യാർഡിൽ നഴ്സിന് അവസരം; ഇപ്പോൾ അപേക്ഷിക്കാം !

നഴ്സിങിൽ ബിരുദവും ബന്ധപ്പെട്ട കൗൺസിലിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.
Cochin Shipyard Limited CAREER
Cochin Shipyard Limited (CSL) has invited applications for a Nurse (Male) post on a contract basis. AI IMAGE
Edited By:
Updated on
2 min read

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (CSL) കരാർ അടിസ്ഥാനത്തിൽ നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നു. പുരുഷന്മാർക്ക് ആണ് അവസരം. നഴ്സിങിൽ ബിരുദവും ബന്ധപ്പെട്ട കൗൺസിലിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 03.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Cochin Shipyard Limited CAREER
സമഗ്ര ശിക്ഷാ കേരളയിൽ 602 ഒഴിവുകൾ; എഞ്ചിനീയർ, ഡ്രൈവർ തുടങ്ങിയ നിരവധി ഒഴിവുകൾ !

വിദ്യാഭ്യാസ യോഗ്യത

ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി (GNM) യിൽ മൂന്ന് വർഷത്തെ ഡിപ്ലോമയാണ് യോഗ്യത. കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിലിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

പ്രവൃത്തിപരിചയം

യോഗ്യത നേടിയതിന് ശേഷം നഴ്സായി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. ആശുപത്രി, നഴ്സിങ് ഹോം, പ്രാഥമികാരോഗ്യ കേന്ദ്രം, ഫസ്റ്റ് എയ്ഡ് സെന്റർ, ഒക്കുപ്പേഷണൽ ഹെൽത്ത് സെന്റർ (OHC), ഇൻഡസ്ട്രിയൽ ഹെൽത്ത് കെയർ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ പ്രവൃത്തിപരിചയം പരിഗണിക്കും.

Cochin Shipyard Limited CAREER
കേന്ദ്ര സേനയിൽ 1,871 സബ് ഇൻസ്പെക്ടർ ഒഴിവുകൾ; ഡിഗ്രി മതി, വനിതകൾക്കും അവസരം !

ജോലി ചുമതലകൾ

ഫസ്റ്റ് എയ്ഡ്, സാധാരണ നഴ്സിങ് പരിചരണം, അടിയന്തര സാഹചര്യങ്ങളിൽ പരിചരണം, രോഗികളുടെ ആരോഗ്യനില വിലയിരുത്തൽ, ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ നൽകൽ, മെഡിക്കൽ രേഖകൾ സൂക്ഷിക്കൽ, മെഡിക്കൽ ഓഫീസറെ സഹായിക്കൽ തുടങ്ങിയവയാണ് പ്രധാന ചുമതലകൾ. മെഡിക്കൽ ഓഫീസർ അല്ലെങ്കിൽ ബന്ധപ്പെട്ട അധികാരി നിർദേശിക്കുന്ന മറ്റ് നഴ്സിങ് ജോലികളും നിർവഹിക്കണം.

Cochin Shipyard Limited CAREER
വിഴിഞ്ഞം പോർട്ടിൽ ജോലി! മാനേജർ, എഞ്ചിനീയർ, എക്സിക്യൂട്ടീവ് ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ശമ്പളം

ആദ്യ വർഷം 23,300 രൂപയും ശമ്പളവും അധിക ജോലി സമയത്തിന് 5,830 വരെയും ലഭിക്കും. രണ്ടാം വർഷം 24,000 + 6,000 രൂപ വരെയും മൂന്നാം വർഷം 24,800 + 6,200 രൂപ വരെയും ലഭിക്കും.

പ്രായപരിധി

അപേക്ഷകന്റെ പ്രായം പരമാവധി 40 വയസാണ് പ്രായപരിധി. അതായത് 1986 ഒക്ടോബർ 4നോ അതിന് ശേഷമോ ജനിച്ചവരായിരിക്കണം. PwBD, വിമുക്തഭടൻ വിഭാഗങ്ങൾക്ക് സർക്കാർ മാനദണ്ഡപ്രകാരം പ്രായ ഇളവ് ലഭിക്കും. എല്ലാ ഇളവുകളും ഉൾപ്പെടെ പരമാവധി പ്രായം 50 വയസാണ്.

Cochin Shipyard Limited CAREER
PGIMER: കേന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 243 നഴ്സ് ഒഴിവുകൾ !

തിരഞ്ഞെടുപ്പ്

ഒബ്ജക്റ്റീവ് ടൈപ്പ് ടെസ്റ്റ് , പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 35 മിനിറ്റ് ദൈർഘ്യമുള്ള എഴുത്തുപരീക്ഷയിൽ 30 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ഓരോ ചോദ്യത്തിനും ഒരു മാർക്ക് വീതം ലഭിക്കും, നെഗറ്റീവ് മാർക്കില്ല. ജനറൽ വിഭാഗത്തിൽ നിന്ന് 10 മാർക്കും നഴ്സിങ് വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് 20 മാർക്കുമാണ്. പ്രാക്ടിക്കൽ ടെസ്റ്റിന് 70 മാർക്കുണ്ട്. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം യോഗ്യത നേടുന്നവർക്കാണ് പരീക്ഷയിൽ പങ്കെടുക്കാൻ അവസരം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cochinshipyard.in/uploads/career/f18e80d508590380e8f296a7fa40b924.pdf

Cochin Shipyard Limited CAREER
നോയിഡ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാഫ് നഴ്സ്; 100 ഒഴിവുകൾ, ഒക്ടോബർ 30 വരെ അപേക്ഷിക്കാം !
Cochin Shipyard Limited CAREER
കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ അവസരം! 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, സ്റ്റൈപ്പന്റോട് കൂടി പരിശീലനം
Cochin Shipyard Limited CAREER
എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!
Summary

Cochin Shipyard Limited (CSL) has invited applications for a Nurse (Male) post on a contract basis. Candidates with a Nursing qualification and valid registration with the relevant nursing council can apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com