പിജി ദന്തൽ കോഴ്സിനും ജാപ്പനീസ് ഭാഷാപരിശീലനത്തിനും അപേക്ഷിക്കാം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2025-26 വർഷത്തെ വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം
 PG Dental course
The Commissioner of Entrance Examinations has invited online applications for the PG Dental Course as per the revised norms Freepik
Updated on
2 min read

പുതുക്കിയ മാനദണ്ഡ പ്രകാരം നീറ്റ് എം ഡി എസ് യോഗ്യത നേടിയിട്ടുള്ളവരുമായ വിദ്യാർഥികളിൽ നിന്നും ദന്തൽ ബിരുദാനന്തര ബിരുദ കോഴ്സിന് പ്രവേശന പരീക്ഷാ കമ്മീഷണർ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.എൽ എൽ എം,പി ജി നഴ്സിങ് പ്രവേശന പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തലുകൾ വരുത്താം.

 PG Dental course
കുസാറ്റ്: എം.ടെക് സിന്തറ്റിക് ബയോളജി പഠിക്കാൻ അവസരം

പി ജി ദന്തൽ കോഴ്സ്

2025-26 അദ്ധ്യയന വർഷത്തെ പി ജി ദന്തൽ കോഴ്സ് പ്രവേശനത്തിനുള്ള നീറ്റ് എം ഡി എസ്സിനുള്ള പ്രവേശന പരിക്ഷയുടെ യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ബിരുദാനന്തര ബിരുദ കോളേജുകളിൽ ദന്തൽ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്നതും പുതുക്കിയ മാനദണ്ഡ പ്രകാരം നീറ്റ് എം ഡി എസ് യോഗ്യത നേടിയിട്ടുള്ളവരുമായ വിദ്യാർഥികളിൽ നിന്നും പ്രവേശന പരീക്ഷാ കമ്മീഷണർ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് ഓഗസ്റ്റ് 24 രാത്രി 11.59 വരെ അപേക്ഷിക്കാം.

മൂന്നാം ഘട്ട അലോട്ട്മെന്റിന് ശേഷം സംസ്ഥാന ദന്തൽ കോളേജുകളിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേയ്ക്ക് മാത്രമായിരിക്കും പുതുതായി യോഗ്യത നേടിയ വിദ്യാർത്ഥികളെയാണ് പരിഗണിക്കുക.

പുതുതായി അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികൾ നേറ്റിവിറ്റി, ജനന തീയതി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും കമ്മ്യൂണിറ്റി/കാറ്റഗറി/ഫീസ് ആനുകൂല്യം (ബാധകമായവർക്ക് മാത്രം) എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും ഓൺലൈൻ അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. വിശദമായ വിവരങ്ങൾക്ക് : www.cee.kerala.gov.in, ഫോൺ: 0471 2332120, 2338487.

 PG Dental course
അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ ഫാക്കൽറ്റി, റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ

അപേക്ഷയിലെ അപാകതകൾ പരിഹരിക്കാം

എൽ എൽ എം

2025-26 അധ്യയന വർഷത്തെ എൽ എൽ എം പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ന്യൂനതകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിനുമുള്ള അവസരം ഓഗസ്റ്റ് 28ന് രാത്രി 11.59 വരെ ലഭിക്കും.

അപേക്ഷയിൽ ന്യൂനതകൾ ഉള്ള വിദ്യാർഥികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ/ രേഖകൾ എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ അപ്‌ലോഡ് ചെയ്യാം. ഫോൺ: 0471 2332120, 2338487.

പി ജി നഴ്സിങ്

2025-26 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിങ് കോഴ്‌സുകളിൽ പ്രവേശനത്തിനുളള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ന്യൂനതകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിനുമുളള അവസരം ഓഗസ്റ്റ് 28ന് രാത്രി 11.59 വരെ ലഭ്യമാണ്.

അപേക്ഷയിൽ ന്യൂനതകൾ ഉളള വിദ്യാർഥികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ/രേഖകൾ എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ അപ്‌ലോഡ്‌ ചെയ്യണം. ഫോൺ: 0471 2332120, 2338487.

 PG Dental course
സിവിൽ സർവീസ് അക്കാദമിയുടെ സിവിൽ സർവീസ് പരീക്ഷാ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ജാപ്പനീസ് ഭാഷാപരിശീലനം

ഐ എച്ച് ആർ ഡി മോഡൽ ഫിനിഷിങ്‌ സ്‌കൂളിൽ സെപ്തംബർ ഒന്നിന് ആരംഭിക്കുന്ന എൻ 5 ലെവൽ സർട്ടിഫിക്കേഷനുവേണ്ടിയുള്ള ജാപ്പനീസ് ഭാഷാ പരിശീലനത്തിന് രജിസ്റ്റർ ചെയ്യാം. പ്രഭാത, സായാഹ്ന, ഓൺലൈൻ ബാച്ചുകളിലാണ് ക്ലാസുകൾ. കോഴ്‌സ്‌ ദൈർഘ്യം 120 മണിക്കൂർ (3 മാസം).

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു. താൽപര്യമുള്ളവർക്ക് ഐ എച്ച് ആർ ഡിമോഡൽ ഫിനിഷിങ്‌ സ്‌കൂളിൽ (സയൻസ് ആൻഡ്‌ ടെക്‌നോളജി മ്യൂസിയം ക്യമ്പസ്, പിഎംജി, ജംഗ്ഷൻ, തിരുവനന്തപുരം -33) നേരിട്ടെത്തി രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുകയോ ആകാം. കൂടുതൽ വിവരങ്ങൾക്ക്: 8547005050, 9496153141, 9567298330, 0471 2307733. വെബ്സൈറ്റ്: www.modelfinishingschool.org.

 PG Dental course
പ്രീ-മെട്രിക് സ്കോള‍ർഷിപ്പിനും വിദ്യാഭ്യാസ ധനസഹായത്തിനും ഇപ്പോൾ അപേക്ഷിക്കാം

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2025-26 വർഷത്തെ വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം.

എസ് എസ് എൽ സി പാസായതിനുശേഷം കേരള സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിനു ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ സെപ്തംബർ 15ന് മുമ്പായി ഓൺലൈൻ (https://services.unorganisedwssb.org/index.php/home) മുഖേന അപേക്ഷ സമർപ്പിക്കണം.

അപേക്ഷയോടൊപ്പം അംഗത്വ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് (IFSC Code സഹിതം) എന്നിവയുടെ പകർപ്പ്, വിദ്യാഭ്യാസ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം.

Summary

Education News: Announcement regarding PG Dental Course Admission, LLM, PG Nursing Application Error Correction, Japanese Language Training and Educational Benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com