

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവ്.
ഡാറ്റാ എൻട്രി, ഡി ടി പി കോഴ്‌സുകൾ പഠിപ്പിക്കാനായി കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം.
അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും പി ജി ഡി സി എ യും അടിസ്ഥാന യോഗ്യതയായി ഉണ്ടായിരിക്കണം. എം എസ് ഓഫീസ്, ഡി ടി പി, ഐ എസ് എം പബ്ലിഷർ എന്നിവയിൽ പരിജ്ഞാനം കൂടാതെ അതുമായി ബന്ധപ്പെട്ട അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ കോഴ്‌സ് പരിശീലനത്തിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന നൽകും.
താൽപര്യമുള്ളവർ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 31ന് വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കണം.
എസ് സി/ എസ് ടി വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണനയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: പ്രിൻസിപ്പാൾ, ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്റർ, സബ് ജയിൽ റോഡ്, ബൈ ലൈൻ, ആലുവ – 683101. ഫോൺ: 0484 2623304, 9188581148, 8921708401. ഇമെയിൽ: petcernakulam@gmail.com.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates