

ബിഹാറിലെ പട്നാ യൂണിവേഴ്സിറ്റി 2026 ജനുവരി സെഷനിലേക്കുള്ള പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യൂണിവേഴ്സിറ്റി നടത്തിവരുന്ന പി.എച്ച്.ഡി അഡ്മിഷൻ ടെസ്റ്റ് (PAT) യോഗ്യത നേടിയവർക്കും നെറ്റ് /ജെ ആർ എഫ് യോഗ്യത നേടിയവർക്കുമാണ് അപേക്ഷിക്കാനാവുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 21.
ജിയോഗ്രഫി – 15
ഹിസ്റ്ററി – 09
ഇക്കണോമിക്സ് – 09
സൈക്കോളജി – 11
സോഷ്യോളജി – 19
പ്രാചീന ചരിത്രം – 02
പോളിറ്റിക്കൽ സയൻസ് – 25
ഹോം സയൻസ് – 08
പി എം ഐ ആർ – 10
അറബിക് – 11
സംസ്‌കൃതം – 03
ഉർദു – 30
സ്റ്റാറ്റിസ്റ്റിക്സ് – 32
ലോ – 24
മൈഥിലി (ഭാഷ) – 02
ഹിന്ദി – 80
പേർഷ്യൻ – 17
ഇംഗ്ലീഷ് – 34
മ്യൂസിക് – 04
ഫിലോസഫി – 14
കോമേഴ്‌സ് – 02
ബോട്ടനി – 13
കെമിസ്ട്രി – 89
ജിയോളജി – 47
ഫിസിക്സ് – 55
മാത്തമാറ്റിക്സ് – 20
സൂവോളജി – 27
എഡ്യൂക്കേഷൻ – 10
അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർസ് ഡിഗ്രി കുറഞ്ഞത് 55 ശതമാനം മാർക്കോടെ (UGC 7-പോയിന്റ് സ്കെയിലിൽ ഗ്രേഡ് ‘B’) നേടിയിരിക്കണം.
ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതിക്ക് ശേഷം ഒരു ആഴ്ചയ്ക്കുള്ളിൽ വിദ്യാർത്ഥികളെ അഭിമുഖത്തിന് ക്ഷണിക്കും. ബിഹാർ സർവകലാശാലകളിലെ പി.എച്ച്.ഡി ബിരുദം നൽകുന്നതുമായി ബന്ധപ്പെട്ട ഓർഡിനൻസ്, റഗുലേഷനുകൾ എന്നിവയും സംസ്ഥാന സർക്കാരിന്റെ സംവരണ നയവും അനുസരിച്ചായിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക
https://pup.ac.in/UploadFile/2026/Jan/06-Jan-2026/NoticeBoard/New%20Doc%2001-06-2026%2017.23.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates