കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശാസ്ത്ര ഗവേഷണ സ്ഥാപനമായ സിഎസ്ഐആർ-എൻഐഐഎസ്ടി (CSIR NIIST) മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിൽ നിയമനം നടത്തുന്നു. തിരുവനന്തപുരത്തായിരിക്കും നിയമനം ലഭിക്കുക. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഈ തസ്തികയ്ക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂൺ 15.
പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് ആണ് അവസരം.
12-ാം ക്ലാസ് യോഗ്യത ഉണ്ടെങ്കിൽ അധിക യോഗ്യതയായി പരിഗണിക്കും.
അപേക്ഷകരുടെ പരമാവധി പ്രായം 25 വയസ് ആണ്.
സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രായ പരിധിയിൽ ഇളവുകൾ ലഭിക്കും.
PML-01 പ്രകാരമുള്ള ശമ്പളമാണ് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുക.
അടിസ്ഥാന ശമ്പളം 18,000 രൂപ. മറ്റ് അലവൻസുകൾ ചേർത്താൽ ഏകദേശം 30,000–34,000 രൂപ വരെ ശമ്പളം പ്രതീക്ഷിക്കാം.
ഡിപ്പാർട്ട്മെന്റൽ രേഖകൾ കൈകാര്യം ചെയ്യൽ, ഫയൽ ഡെലിവറി, ഓഫീസ് സഹായ പ്രവർത്തനങ്ങൾ, ഗസ്റ്റ് ഹൗസ്/കാന്റീൻ/ഗാർഡൻ മെയിന്റനൻസ്, വാഹന പരിപാലനം എന്നിവ ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates