സി എസ് ഐ ആർ–നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയുടെ (CSIR-NIO) കൊച്ചി റീജിയണൽ സെന്ററിൽ അപ്രന്റിസ് തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ടെക്‌നീഷ്യൻ (ഡിപ്ലോമ) വിഭാഗത്തിലും നോൺ-എഞ്ചിനീയറിങ് ഗ്രാജുവേറ്റ് വിഭാഗത്തിലുമാണ് ഒഴിവുകൾ. ബന്ധപ്പെട്ട വിഷയങ്ങളിൽ എഞ്ചിനീയറിങ് ഡിപ്ലോമ പൂർത്തിയാക്കിയവർക്കും, ഏതെങ്കിലും വിഷയത്തിൽ ബിരുദം പൂർത്തിയാക്കിയവർക്കും ജോലി നേടാം.
സിവിൽ എഞ്ചിനീയറിങ് – 01 ഒഴിവ്
യോഗ്യത: സിവിൽ എഞ്ചിനീയറിങിൽ മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ തുല്യ യോഗ്യത
പരിശീലന കാലാവധി: 1 വർഷം
സ്റ്റൈപൻഡ്: മാസം 8,000 രൂപ
ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് – 01 ഒഴിവ്
യോഗ്യത: ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങിൽ മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ തുല്യ യോഗ്യത
പരിശീലന കാലാവധി: 1 വർഷം
സ്റ്റൈപൻഡ്: മാസം 8,000 രൂപ
കമ്പ്യൂട്ടർ എഞ്ചിനീയറിങ് / ഇൻഫർമേഷൻ ടെക്‌നോളജി – 01 ഒഴിവ്
യോഗ്യത: കമ്പ്യൂട്ടർ എഞ്ചിനീയറിങ് / ഇൻഫർമേഷൻ ടെക്‌നോളജിയിൽ മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ തുല്യ യോഗ്യത
പരിശീലന കാലാവധി: 1 വർഷം
സ്റ്റൈപൻഡ്: മാസം 8,000 രൂപ
നോൺ-എഞ്ചിനീയറിങ് ഗ്രാജുവേറ്റ് (ഓഷ്യനോഗ്രഫി) – 07 ഒഴിവുകൾ
യോഗ്യത: ഏതെങ്കിലും സയൻസ് വിഷയത്തിൽ ബാച്ചിലർ ഡിഗ്രി
പരിശീലന കാലാവധി: 1 വർഷം
സ്റ്റൈപൻഡ്: മാസം 9,000 രൂപ
നോൺ-എഞ്ചിനീയറിങ് ഗ്രാജുവേറ്റ് (ജനറൽ അഡ്മിനിസ്ട്രേഷൻ) – 04 ഒഴിവുകൾ
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
പരിശീലന കാലാവധി: 1 വർഷം
സ്റ്റൈപൻഡ്: മാസം 9,000 രൂപ
ജനുവരി 22ന് രാവിലെ 9 മണിക്ക് കൊച്ചി ഹൈക്കോടതി ജംഗ്ഷന് സമീപമുള്ള CSIR-NIO റീജിയണൽ സെന്ററിലാണ് വാക്ക്-ഇൻ ഇന്റർവ്യൂ. ആവശ്യമായ എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷാ ഫോമും സഹിതം ഉദ്യോഗാർത്ഥികൾ ഹാജരാകുക.
കൂടുതൽ വിവരങ്ങൾ CSIR-NIOയുടെ ഔദ്യോഗിക വെബ്സൈറ്റ് www.nio.res.in ൽ ലഭ്യമാണ്. വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://www.nio.res.in/files/view/11fb92bcd6524bb
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates