കുസാറ്റ്: ഇൻസ്ട്രക്ടർ, ഗസ്റ്റ് ഫാക്കൽറ്റി തസ്തികയിൽ ഒഴിവ്

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE) നിർദ്ദേശിച്ച യോഗ്യത ഉള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
CUSAT  jobs
CUSAT Announces Recruitment for Guest Faculty Posts special arrangement
Updated on
1 min read

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സെൻറർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ സ്‌കൂൾ കുട്ടികൾക്കായി നടത്തുന്ന ശാസ്ത്ര പരിപാടിയിൽ ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ ബിരുദമാണ് യോഗ്യത. കളമശേരി പ്രദേശത്തുള്ളവർക്ക് മുൻഗണന.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ csiscusat@gmail.com എന്ന വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ ജനുവരി 9ന് മുൻപായി ലഭിക്കത്തക്കവിധം അയക്കുക. ഫോൺ: 9188219863

CUSAT  jobs
PGIMER: ഗ്രൂപ്പ് എ, ബി, സി തസ്തികയിൽ നിയമനം; 2 ലക്ഷം വരെ ശമ്പളം

ഗസ്റ്റ് ഫാക്കൽറ്റി

കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ഇലക്ട്രോണിക്സ് എൻജിനീയറിങ് വകുപ്പിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE) നിർദ്ദേശിച്ച യോഗ്യത ഉള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും , യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിന് അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പിയുമായി ജനുവരി 8ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ഇലക്ട്രോണിക്സ് എൻജിനീയറിങ് വകുപ്പിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484-2862403, 9447432568 എന്ന നമ്പറിൽ ബന്ധപെടുക.

CUSAT  jobs
ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ ഇന്റർനാഷണലിൽ അവസരം; 60,000 രൂപ ശമ്പളം

ഗസ്റ്റ് ലക്ചറർ

കുസാറ്റിലെ പ്രൊഫ. എൻ. ആർ. മാധവ മേനോൻ ഇന്റർഡിസിപ്പ്ലിനറി സെന്റർ ഫോർ റിസർച്ച് എതിക്സ് ആൻഡ് പ്രോട്ടോകോൾസ് (ICREP) ബിരുദവും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ അധ്യാപനത്തിനായി നിയമവിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. സർവകലാശാലാ ഗ്രാന്റ്സ് കമ്മീഷൻ (UGC) നിർദേശിച്ച യോഗ്യതകൾ ഉള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

വാക്ക്-ഇൻ ഇന്റർവ്യൂ 2026 ജനുവരി 9ന്, രാവിലെ 10.00 മണിക്ക് കുസാറ്റ് ICREP ഡയറക്ടറുടെ ഓഫീസിൽ നടക്കും.  കൂടുതൽ വിവരങ്ങൾക്ക് www.icrep.cusat.ac.in/news എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8078019688.

Summary

Job news: CUSAT Announces Recruitment for Instructor and Guest Faculty Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com