CUSAT RUSA 2.0: ഗവേഷണ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഇന്റേൺഷിപ്പ് കുസാറ്റ് വിദ്യാർത്ഥികൾക്കും മറ്റ് സർവകലാശാലകളിലെ വിദ്യാർത്ഥികൾക്കും ലഭ്യമാണ്. 2026 ജനുവരി–ഫെബ്രുവരി മാസങ്ങളിൽ രണ്ട് മാസത്തേക്കാണ് ഇന്റേൺഷിപ്പ്.
RUSA 2.0
CUSAT Research Internship Applications Open Special arrangement
Updated on
1 min read

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അപ്ലൈഡ് കെമിസ്ട്രി വകുപ്പിൽ RUSA 2.0 ധനസഹായത്തോടെ നടപ്പിലാക്കുന്ന “Development of Functional Materials/Systems for Artificial Photosynthesis” എന്ന പ്രോജക്ടിന്റെ ഭാഗമായി ഗവേഷണ ഇന്റേൺഷിപ്പിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

RUSA 2.0
വിദേശകാര്യ മന്ത്രാലയത്തിൽ ഒഴിവ്; പ്രതിമാസം 2.75 ലക്ഷം ശമ്പളം

ഇന്റേൺഷിപ്പ് കുസാറ്റ് വിദ്യാർത്ഥികൾക്കും മറ്റ് സർവകലാശാലകളിലെ വിദ്യാർത്ഥികൾക്കും ലഭ്യമാണ്. 2026 ജനുവരി–ഫെബ്രുവരി മാസങ്ങളിൽ രണ്ട് മാസത്തേക്കാണ് ഇന്റേൺഷിപ്പ്. അപേക്ഷകർ കുസാറ്റിൽ മേജർ പ്രോജക്ട് ചെയ്യുന്ന അവസാന വർഷ എം.എസ്.സി. വിദ്യാർത്ഥികൾ ആയിരിക്കണം.

അപേക്ഷയ്‌ക്കൊപ്പം വിശദമായ സിവി, എം.എസ്.സി. ആദ്യ രണ്ട് സെമസ്റ്ററുകളുടെ ഗ്രേഡ് കാർഡുകൾ, ബി.എസ്.സി. ഫൈനൽ ഗ്രേഡ് കാർഡ് എന്നിവ സമർപ്പിക്കണം.

RUSA 2.0
ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അപ്രന്റീസ്ഷിപ്പിന് അവസരം; 501 ഒഴിവുകൾ

കുസാറ്റ് വിദ്യാർത്ഥികൾ സൂപ്പർവൈസിങ് ഗൈഡിൽ നിന്നുള്ള ലെറ്റർ ഓഫ് അക്‌സെപ്റ്റൻസ് സമർപ്പിക്കണം. മറ്റ് സർവകലാശാലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇതോടൊപ്പം ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റ് ഹെഡിന്റെ ലെറ്റർ ഓഫ് അണ്ടർടേക്കിങ് കൂടി നിർബന്ധമാണ്.

അപേക്ഷകൾ nybinremello@cusat.ac.in എന്ന വിലാസത്തിലേക്ക് 2026 ജനുവരി 6-നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് https://www.cusat.ac.in/news എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Summary

Education news: CUSAT Invites Applications for Research Internship under RUSA 2.0 Funded Project.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com