

വിദേശകാര്യ മന്ത്രാലയം വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സീനിയർ പോളിസി സ്പെഷ്യലിസ്റ്റ്, കൺസൾട്ടന്റ് വിഭാഗങ്ങളിലായി അകെ 12 ഒഴിവുകളാണ് ഉള്ളത്. മാസ്റ്റർ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 16.12.2025.
തസ്തികയുടെ പേര് : കൺസൾട്ടന്റ്
ഒഴിവുകളുടെ എണ്ണം : 10 (പത്ത്)
ശമ്പളം : പ്രവൃത്തി പരിചയം പ്രൊഫൈലും അനുസരിച്ച് ശമ്പളം ലഭിക്കും.
10 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം.
യോഗ്യത :
ഇന്ത്യൻ പൗരൻ ആയിരിക്കണം.
നിശ്ചിത വിഷയങ്ങളിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ അതിനുമുകളിൽ യോഗ്യത.
ബന്ധപ്പെട്ട മേഖലയിലെ കുറഞ്ഞത് ഒരു വർഷത്തെ കൺസൾട്ടന്റ് പരിചയം.
കമ്പ്യൂട്ടർ പ്രാവീണ്യം ആവശ്യമാണ്.
പ്രായപരിധി :
അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതിയിൽ 35 വയസ്സ് കവിയരുത്.
വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.mea.gov.in/Images/CPV/advertisement-MER-10-Consultants.pdf
തസ്തികയുടെ പേര് : MER ഡിവിഷനിലെ സീനിയർ പോളിസി സ്പെഷ്യലിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 2 (രണ്ട്)
ശമ്പളം : പ്രവൃത്തി പരിചയം പ്രൊഫൈലും അനുസരിച്ച് ശമ്പളം ലഭിക്കും.
പ്രതിമാസം 2.75 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം
യോഗ്യത :
ഇന്ത്യൻ പൗരൻ ആയിരിക്കണം.
ഇക്കണോമിക്സ്, ഡെവലപ്‌മെന്റ്, ഇന്റർനാഷണൽ റിലേഷൻസ്, ലോ തുടങ്ങിയ ബന്ധപ്പെട്ട വിഷയങ്ങളിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ അതിനുമുകളിൽ യോഗ്യത.
ബന്ധപ്പെട്ട മൾട്ടിലാറ്ററൽ മേഖലയിലെ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം കൂടാതെ വിജ്ഞാപനത്തിൽ വ്യക്തമാക്കിയ മറ്റ് കഴിവുകൾ.
പ്രായപരിധി :
അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതിയിൽ 45 വയസ്സ് കവിയരുത്.
വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുള്ളവരെ അഭിമുഖം / എഴുത്തുപരീക്ഷ എന്നിവയ്ക്കായി മന്ത്രാലയം ക്ഷണിക്കും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഇ- മെയിൽ വഴി അറിയിക്കും.
അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷകർക്ക് മന്ത്രാലയം യാതൊരു ടിഎ / ഡിഎയും നൽകില്ല. ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.mea.gov.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates