കർണാടകയിലെ ബിജാപൂർ സൈനിക് സ്കൂൾ അധ്യാപക, അനധ്യാപക തസ്തികയിൽ നിയമനം നടത്തുന്നു. അകെ 18 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് മുതൽ പി ജി വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി പരസ്യം ആദ്യം പ്രസിദ്ധീകരിച്ച തീയതി (27/12/2025) മുതൽ 21 ദിവസം.
പി.ജി.ടി (കെമസ്ട്രി ) – 1
പി.ജി.ടി (ഇംഗ്ലീഷ്) – 1
ടി.ജി.ടി (ഇംഗ്ലീഷ്) – 2
ടി.ജി.ടി (ബയോളജി) – 1
ടി.ജി.ടി (ഗണിതം) – 1
ടി.ജി.ടി (കന്നഡ) – 1
ടി.ജി.ടി (ഫിസിക്സ്) – 1
ടി.ജി.ടി (സോഷ്യൽ സയൻസ്) – 1
സംഗീത അധ്യാപകൻ – 1
കൗൺസിലർ – 1
ക്രാഫ്റ്റ് ഇൻസ്ട്രക്ടർ – 1
വാർഡ് ബോയ്‌സ് – 4
പി.ഇ.എം / പി.ടി.ഐ-കം-മാട്രൺ (സ്ത്രീകൾ മാത്രം) – 1
നഴ്സിങ് സിസ്റ്റർ (സ്ത്രീകൾ മാത്രം) – 1
പി.ജി.ടി (കെമസ്ട്രി)
രസതന്ത്രത്തിൽ പി.ജി + എം.എഡ് / എം.എസ്.സി എഡ് (പി.ജിയിൽ രസതന്ത്രം വിഷയമായി).
ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കാനുള്ള കഴിവ്
കമ്പ്യൂട്ടർ അപ്ലിക്കേഷൻ അറിവുള്ള ഉയർന്ന യോഗ്യതയും അനുഭവവും ഉള്ളവർക്ക് മുൻഗണന.
പി.ജി.ടി (ഇംഗ്ലീഷ്)
ബന്ധപ്പെട്ട വിഷയത്തിൽ എം എ
ബി.എഡ് / തുല്യ യോഗ്യത.
ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കാനുള്ള കഴിവ്, ഗെയിംസ് & സ്പോർട്സ് പരിജ്ഞാനം.
ടി.ജി.ടി (ഇംഗ്ലീഷ്, ബയോളജി, മാത്‍സ്, ഫിസിക്സ്, സോഷ്യൽ സയൻസ്)
ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദം.
അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.എഡ്.
CBSE നടത്തുന്ന CTET അല്ലെങ്കിൽ സംസ്ഥാന സർക്കാർ നടത്തുന്ന STET പാസായിരിക്കണം.
ടി.ജി.ടി (കന്നഡ)
കന്നഡ വിഷയമായി ബിരുദം
CBSE അഫിലിയേറ്റഡ് സ്കൂളിൽ 2 വർഷത്തെ അധ്യാപന പരിചയം.
കമ്പ്യൂട്ടർ അറിവുള്ള ഉയർന്ന യോഗ്യത/പരിചയം ഉള്ളവർക്ക് മുൻഗണന.
CTET/STET പാസ്.
സംഗീത അധ്യാപകൻ
കുറഞ്ഞത് 50% മാർക്കോടെ ബിരുദം; സംഗീതത്തിൽ ബിരുദം അല്ലെങ്കിൽ തുല്യ യോഗ്യത.
ഹിന്ദി, ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കാൻ കഴിവ്.
കൗൺസിലർ
സൈക്കോളജിയിൽ ബിരുദം/പി.ജി അല്ലെങ്കിൽ ചൈൽഡ് ഡെവലപ്‌മെന്റിൽ പി.ജി അല്ലെങ്കിൽ കരിയർ ഗൈഡൻസ് & കൗൺസിലിങ്ങിൽ ഡിപ്ലോമയോടെ ബിരുദം.
പ്രശസ്ത സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് കരിയർ/വിദ്യാഭ്യാസ കൗൺസിലിങ് നൽകി പരിചയം
ക്രാഫ്റ്റ് ഇൻസ്ട്രക്ടർ
സീനിയർ സെക്കൻഡറി (ക്ലാസ് XII) കഴിഞ്ഞ് ഫൈൻ ആർട്സ് മേഖലകളിൽ
(ഡ്രോയിംഗ്/പെയിന്റിംഗ്/സ്കൾപ്ചർ/ഗ്രാഫിക് ആർട്സ്/ക്രാഫ്റ്റ്സ്) 5 വർഷത്തെ അംഗീകൃത ഡിപ്ലോമ അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ഫൈൻ ആർട്സ്/ക്രാഫ്റ്റ്സിൽ ബിരുദം.
വാർഡ് ബോയ്സ്
അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസ്.
ശാരീരിക ക്ഷമത ആവശ്യമാണ്.
പി.ഇ.എം / പി.ടി.ഐ-കം-മാട്രൺ
അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസ്.
ഗെയിംസ്/സ്പോർട്സിൽ പ്രാവീണ്യം.
നഴ്സിങ് സിസ്റ്റർ
ബി.എസ്.സി (നഴ്സിങ് ) / നഴ്സിങ് ഡിപ്ലോമ (അംഗീകൃത സ്ഥാപനത്തിൽ നിന്ന്).
ഇന്ത്യൻ/സംസ്ഥാന നഴ്സിങ് കൗൺസിലിൽ രജിസ്ട്രേഷൻ.
ആശുപത്രി/ക്ലിനിക്കിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം.
കൂടുതൽ വിവരങ്ങൾക്ക് https://ssbj.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates