കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി (NPOL) റിസർച്ച് അസ്സോസിയേറ്റ് തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) ഒരു ലബോറട്ടറിയാണ് ഇത്. അകെ ഒരു ഒഴിവാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 20.12.2025.
യോഗ്യത: ഓഷ്യൻ സയൻസസിലോ അനുബന്ധ വിഷയങ്ങളിലോ പിഎച്ച്.ഡി. ഫിസിക്കൽ/കെമിക്കൽ ഓഷ്യാനോഗ്രഫി മേഖലയിൽ പരിചയം. അല്ലെങ്കിൽ എം.ടെക് (ഓഷ്യൻ ടെക്നോളജി) കൂടാതെ ഫിസിക്കൽ/കെമിക്കൽ ഓഷ്യാനോഗ്രഫി മേഖലയിൽ മൂന്ന് വർഷത്തെ ഗവേഷണ-അദ്ധ്യാപന പരിചയം. സയൻസ് സൈറ്റേഷൻ ഇൻഡെക്സ്ഡ് (എസ്‌സിഐ) ജേണലിൽ കുറഞ്ഞത് ഒരു ഗവേഷണ പ്രബന്ധമെങ്കിലും ഉണ്ടായിരിക്കണം.
54,000 രൂപ സ്റ്റൈപ്പന്റ് ആയി ലഭിക്കും. അതിന് പുറമെ വീട്ടുവാടക അലവൻസും ലഭിക്കും. അപേക്ഷകന്റെ പ്രായപരിധി 35 വയസ്സ് ആണ്. പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യാ ഗവൺമെന്റ് മാനദണ്ഡങ്ങൾ അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
സ്ക്രീനിംഗ് കമ്മിറ്റി ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ കൊച്ചിയിലെ ഓഫീസിലേക്ക് വ്യക്തിഗത അഭിമുഖത്തിന് ക്ഷണിക്കും. അഭിമുഖ സമയത്ത് സർട്ടിഫിക്കറ്റുകൾ/ സാക്ഷ്യപത്രങ്ങൾ/ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് മുതലായവയുടെ ഒറിജിനൽ കൊണ്ട് വരണം. വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. https://www.drdo.gov.in/drdo/sites/default/files/vacancy/advtNPOL20112025.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates