ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) 714 മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളിലേക്കുള്ള നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. പത്താം ക്ലാസ് പാസായവർക്കാണ് അവസരം. ഉദ്യോഗാർത്ഥികൾക്ക് DSSSB യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി 15-01-2026.
എക്‌സൈസ്, എന്റർടെയിൻമെന്റ് & ലക്ഷ്വറി ടാക്‌സസ് വകുപ്പ്
ലേബർ (തൊഴിൽ) വകുപ്പ്
ഡ്രഗ്സ് കൺട്രോൾ വകുപ്പ്
നഗരവികസന വകുപ്പ്
പൊതു പരാതികൾ വകുപ്പ്
എൻസിസി (NCC) വകുപ്പ്
സഹകരണ സംഘങ്ങളുടെ രജിസ്ട്രാർ ഓഫീസ്
ജനറൽ അഡ്മിനിസ്ട്രേറ്റീവ് വകുപ്പ്
ലോകായുക്ത ഓഫീസ്
വികസന വകുപ്പ്
ഭക്ഷ്യ, സപ്ലൈസ് & ഉപഭോക്തൃകാര്യ വകുപ്പ്
സാഹിത്യ കലാ പരിഷത്ത്
ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ മെട്രിക്കുലേഷൻ പത്താം ക്ലാസ് പൂർത്തിക്കായിരിക്കണം. പ്രത്യേക വകുപ്പുകളിൽ എം ടി എസ് തസ്തികകൾക്ക് ഐ ടി ഐ പാസായവരെയും പരിഗണിക്കും.
18 നും 27 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായ പരിധിയിൽ ഇളവുകൾ ലഭിക്കും.
എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുന്നത്. നിയമനം ലഭിക്കുന്നവർക്ക് 18000 – 56900 രൂപ വരെ ശമ്പളം ലഭിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://dsssbonline.nic.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates