COMEDK UGET 2026: കർണാടക എൻജിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു, മാർച്ച് 16 വരെ അപേക്ഷിക്കാം

കർണാടകയിലുടനീളമുള്ള 150-ലധികം അൺഎയ്ഡഡ് സ്വകാര്യ കോളേജുകളിലെ ബിരുദ എൻജിനീയറിങ് പ്രവേശനത്തിന് സ്കോറുകൾ പരിഗണിക്കും.
COMEDK UGET 2026,
COMEDK UGET 2026 Registration Starts ,Apply by March 16Gemini AI
Updated on
1 min read

കർണാടകയിലെ മെഡിക്കൽ, എൻജിനീയറിങ്, ഡെന്റൽ കോളേജുകളുടെ കൺസോർഷ്യം (COMEDK) 2026 ലെ അണ്ടർ ഗ്രാജുവേറ്റ് എൻട്രൻസ് ടെസ്റ്റ് (UGET) ന്റെ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു.

COMEDK UGET 2026,
KEAM 2026: യോഗ്യത, മാറ്റങ്ങൾ, അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരീക്ഷ തീയതി എന്നിവ അറിയാം

കോംഡെക് (COMEDK) അംഗങ്ങളായ സ്ഥാപനങ്ങൾ നടത്തുുന്ന ബിരുദ എൻജിനീയറിങ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ comedk.org വഴി അപേക്ഷകൾ സമർപ്പിക്കാം.

കർണാടകയിലുടനീളമുള്ള 150-ലധികം അൺഎയ്ഡഡ് സ്വകാര്യ കോളേജുകളിലെ ബിരുദ എൻജിനീയറിങ് പ്രവേശനത്തിന് സ്കോറുകൾ പരിഗണിക്കും.

കോംഡെക് അറിയിപ്പ് അനുസരിച്ച് മാർച്ച് 16 വരെ അപേക്ഷിക്കാം.

COMEDK UGET 2026,
കീം 2026: അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി ആറ് വരെ നീട്ടി

COMEDK UGET 2026 രജിസ്ട്രേഷൻ: ആവശ്യമായ രേഖകൾ

നിർദ്ദിഷ്ട ഫോർമാറ്റിലുള്ള സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ

അപേക്ഷിക്കുന്ന വ്യക്തിയുടെ ഒപ്പിന്റെ സ്കാൻ ചെയ്ത പകർപ്പ്

പത്താം ക്ലാസ് മാർക്ക് ഷീറ്റ് അല്ലെങ്കിൽ ജനനത്തീയതി പരിശോധനയ്ക്കുള്ള സർട്ടിഫിക്കറ്റ്

പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതാ വിശദാംശങ്ങൾ

സർക്കാർ നൽകിയ സാധുവായ ഫോട്ടോ ഐഡന്റിറ്റി പ്രൂഫ്

സജീവ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും

COMEDK UGET 2026,
മലയാളിയുടെ 25 വിദ്യാഭ്യാസ വ‍ർഷങ്ങൾ: കാലത്തിന് പിന്നാലെയുള്ള ഓട്ടവും കടൽ കടന്ന പഠനവും

യോഗ്യതാ മാനദണ്ഡം

അപേക്ഷകർ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ നിർബന്ധിത വിഷയങ്ങളായി പഠിച്ച്, കെമിസ്ട്രി അല്ലെങ്കിൽ മറ്റ് അംഗീകൃത വിഷയങ്ങൾ ഇതിനൊപ്പം പഠിച്ച് പന്ത്രണ്ടാം ക്ലാസിലോ തത്തുല്യ പരീക്ഷയിലോ വിജയിച്ചിരിക്കണം .

ജനറൽ വിഭാഗത്തിൽപ്പെട്ട അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 45 ശതമാനം മാർക്ക് നേടിയിരിക്കണം. സംവരണ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് കുറഞ്ഞത് 40 ശതമാനം മാർക്ക് ലഭിച്ചിരിക്കണം.

COMEDK UGET 2026,
കൊറിയയിൽ പണച്ചെലവില്ലാതെ പഠിക്കാം, മാസ്റ്റേഴ്സ് മുതൽ പിഎച്ച്ഡി വരെയുള്ള പ്രോഗ്രാമുകൾക്ക് യു എസ് ടി സ്കോളർഷിപ്പ്; ഫെബ്രുവരി 23 വരെ അപേക്ഷിക്കാം

പരീക്ഷാ തീയതിയും രീതിയും

കോംഡെക് അണ്ടർ ഗ്രാജുവേറ്റ് എൻട്രൻസ് പരീക്ഷ (COMEDK UGET )2026 മെയ് ഒമ്പതിന് നടത്തും . ഇന്ത്യയിലുടനീളമുള്ള കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത (CBT) രീതിയിലാണ് പരീക്ഷ നടത്തുന്നത്.

പരീക്ഷാ രീതി

മുൻകാലങ്ങളിലെ രീതിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയായിരിക്കും നടത്തുക. അതിൽ 180 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളും ഓരോന്നിനും ഒരു മാർക്ക് വീതവുമുണ്ടാകും. .

COMEDK UGET 2026,
ആദ്യം ചോദ്യം എഐ യോട്, വിശ്വാസം മനുഷ്യരിൽ:എവിടെ പഠിക്കണം?,എന്ത് പഠിക്കണം?, വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ രീതികൾ ഇങ്ങനെ
Summary

Education News: COMEDK UGET 2026 registration has begun for admission to Karnataka engineering colleges. Eligible students can apply online until March 16. Check eligibility, exam details, and important dates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com