

സംസ്ഥാനത്തെ എൻജിനീയറിങ് മുതൽ അഗ്രികൾച്ചർ വരെയുള്ള വിവിധ കോഴ്സുകളിലെ ബിരുദതല പ്രേവശന പരീക്ഷയായ കീം- 2026ന് അപേക്ഷിക്കാം. https://cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി ജനുവരി 31 വരെ അപേക്ഷകൾ സമർപ്പിക്കാം.
എൻജിനീയറിങ്,ഫാർമസി പ്രവേശനത്തിന് മാത്രമാണ് പരീക്ഷ എങ്കിലും ആർക്കിടെക്ചർ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവരും അപേക്ഷ നൽകണം. നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണത്തെ കീം പരീക്ഷ നടക്കുന്നത്. വിശദമായി പരിശോധിക്കാം.
പ്ലസ്ടു മാർക്കും പ്രവേശന പരീക്ഷയുടെ മാർക്കും ചേർത്ത് 600 മാർക്കിലാണ് പോയിന്റ് നില നിശ്ചയിക്കുക. പുതിയ മാർക്ക് ഏകീകരണത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് (കെമിസ്ട്രി പഠിക്കാത്തവർക്ക് കമ്പ്യൂട്ടർ സയൻസ്/ബയോടെക്നോളജി) എന്നിവയാണ് പരിഗണിക്കുന്നത്.
ഇതിൽ മാത്‌സിന് 150 മാർക്കിന്‍റെയും ഫിസിക്സിന് 90 മാർക്കിന്‍റെയും കെമിസ്ട്രിക്ക് 60 മാർക്കിന്‍റെയും (5:3:2 അനുപാതത്തിൽ) വെയ്റ്റേജിലായിരിക്കും വിദ്യാർഥിക്ക് ലഭിച്ച മാർക്ക് പരിഗണിക്കുക.
ആയുർവേദ ഹോമിയോ സിദ്ധ യുനാനി ബിരുദ പ്രവേശനത്തിന് കുറഞ്ഞത് 50 ശതമാനം എന്ന മാർക്ക് നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ ഫീസിന്റെ നിരക്കുകൾ ഇത്തവണ വർധിപ്പിച്ചിട്ടുണ്ട്.
ബി എസ് സി ജയിച്ചവർക്കുള്ള സ്പെഷ്യൽ എൻട്രി സൗകര്യം ഒഴിവാക്കിയിട്ടുണ്ട്.
എൻജിനീയറിങ്
പ്ലസ്ടുവിന് ഫിസിക്സ്, മാത്‌സ് വിഷയങ്ങൾ പുറമെ കെമസ്ട്രി/കമ്പ്യൂട്ടർ സയൻസ്/ബയോടെക്നോളജി വിഷയങ്ങളിൽ ഏതെങ്കിലും ഒന്നും കൂടെ ചേർത്ത് 45% മാർക്ക് ഉള്ളവർക്ക് അപേക്ഷിക്കാം.
എം ബി ബി എസ് /ബി ഡി എസ്
പ്ലസ് ടുവിന് ഫിസിക്സ്,ബയോളജി,കെമസ്ട്രി എന്നി വിഷയങ്ങളിൽ മൊത്തം 50% മാർക്ക് ആവശ്യമാണ്. ബയോളജി വിഷയത്തിന് പകരം ബയോടെക്നോളജി ആയാലും മതി.
ആയുർവേദ,ഹോമിയോ
ഫിസിക്സ്,കെമസ്ട്രി,ബയോളജി/ബയോടെക്നോളജി,വിഷയങ്ങൾ പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് അപേക്ഷിക്കാം.
സിദ്ധ
ഫിസിക്സ്,കെമസ്ട്രി,ബയോളജി/ബയോടെക്നോളജി,വിഷയങ്ങൾ പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസിൽ തമിഴ് പഠിച്ചിരിക്കണം. അല്ലെങ്കിൽ ആദ്യം വർഷ ക്ലാസിൽ തമിഴ് കോഴ്സ് പാസായിരിക്കണം.
യുനാനി
ഫിസിക്സ്,കെമസ്ട്രി,ബയോളജി/ ബയോടെക്നോളജി,വിഷയങ്ങൾ പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസിൽ ഉറുദു/അറബിക്/പേർഷ്യൻ പഠിച്ചിരിക്കണം. അല്ലെങ്കിൽ ആദ്യം വർഷ ക്ലാസിൽ ഭാഷ പഠിക്കേണ്ടി വരും.
വെറ്ററിനറി
ഇംഗ്ലീഷ്,ബയോളജി,കെമസ്ട്രി,ഫിസിക്സ് എന്നി വിഷയങ്ങൾക്ക് പ്ലസ് ടുവിൽ മൊത്തം 50% മാർക്ക് ആവശ്യമാണ്.
ബി ആർക്ക്
ഫിസിക്സ്,മാത്‍സ് എന്നി വിഷയങ്ങൾക്ക് പുറമെ കെമസ്ട്രി,ബയോളജി,ടെക്നിക്കൽ വൊക്കേഷണൽ വിഷയം,കമ്പ്യൂട്ടർ സയൻസ്,ഐ ടി,ഇൻഫ്രമാറ്റിക് പ്രാക്ടീസസ്,എഞ്ചിനീയറിങ് ഗ്രാഫിക്സ്,ബിസിനസ് സ്റ്റഡീസ് എന്നി വിഷയങ്ങളിൽ ഏതെങ്കിലും ഒന്ന് കൂടെ ചേർത്ത് 45% മാർക്കോടെ പ്ലസ് ടു പാസായിരിക്കണം. മാത്‍സ് വിഷയം ഉൾപ്പെട്ട മൂന്ന് വർഷത്തെ ഡിപ്ലോമ 45% മാർക്കോടെ പാസായവർക്കും അപേക്ഷിക്കാം.
മെഡിക്കൽ /അനുബന്ധ/ കാർഷിക കോഴ്സുകൾക്ക് നീറ്റ് - 2026 (യു ജി ) യോഗ്യത നേടിയിരിക്കണം.
ഫിഷറീസ്,അഗ്രികൾച്ചർ,ഫോറസ്ട്രി,കേരള കാർഷിക സർവകലാശാലയിലെ ബി എസ് സി (ഓണേഴ്‌സ്), കോ - ഓപ്പറേഷൻ ആൻഡ് ബാങ്കിങ് /അഗ്രി ബിസിനസ് മാനേജ്‍മെന്റ്/ക്ലൈമറ്റ് ചേഞ്ച് & എൻവയൻമെന്റൽ സയൻസ് ,ബി ടെക് ബയോ ടെക്നോളജി എന്നിവയ്ക്ക് അപേക്ഷിക്കാൻ പ്ലസ് ടുവിന് ബയോളജി,ഫിസിക്സ്,കെമസ്ട്രി എന്നി വിഷയങ്ങൾക്ക് മൊത്തം 50% എങ്കിലും മാർക്ക് ആവശ്യമാണ്. ക്ലൈമറ്റ് ചേഞ്ച് വിഷയത്തിന് അപേക്ഷിക്കാൻ പ്ലൂ ടുവിന് മാത്‍സ് വിഷയം പഠിച്ചിരിക്കണം.
അപേക്ഷ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിവിധ കോഴ്സുകൾക്ക് ശ്രമിക്കുന്ന വിദ്യാർത്ഥികൾ ഒറ്റ അപേക്ഷ മാത്രം സമർപ്പിച്ചാൽ മതി.
അപേക്ഷ സമർപ്പിച്ച ശേഷം അക്‌നോളജ്‌മെന്റ് പേജിന്റെ പകർപ്പ് സൂക്ഷിച്ചു വെക്കണം.
ഫീസ് ഇളവ്,സ്‌കോളർഷിപ്പ് എന്നിവയ്ക്കായി വരുമാന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.
ഫയൽ ചെയ്യുന്ന അപേക്ഷയിൽ പോരായ്മ ഉണ്ടെങ്കിൽ ഹോം പേജിൽ അത് ലഭ്യമാകും. നിശ്ചിത സമയത്തിനുള്ളിൽ അത് പരിഹരിക്കണം .
അപേക്ഷ സമർപ്പിക്കാൻ സർക്കാർ/എയ്ഡഡ് വൊക്കേഷണൽ,ഹയർ സെക്കണ്ടറി സ്കൂളുകളിൽ പ്രത്യേക സംവിധാനമുണ്ട്.
കേരളത്തിൽ 14 ജില്ലകളിലും ഡൽഹി,മുംബൈ,ബെംഗളൂരു,ചെന്നൈ, യു എ ഇ എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഏപ്രിൽ 13 മുതൽ 25 വരെയാണ് പരീക്ഷ തീയതി. ഏതെങ്കിലും ഒരു സെക്ഷനിൽ പരീക്ഷ എഴുതാം. തെറ്റായ വിവരങ്ങൾ നൽകി ഒന്നിലേറെ സെക്ഷനിൽ പരീക്ഷ എഴുതാൻ ശ്രമിക്കുന്നത് ശിക്ഷാർഹമാണ്.
പ്രോസ്പെക്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates