CUET-UG 2026: രജിസ്‌ട്രേഷന്‍ ആരംഭിച്ചു, അപേക്ഷിക്കേണ്ട രീതി ഇങ്ങനെ

ദുബൈ, ഷാർജ, അബുദാബി, മനാമ, ദോഹ, കുവൈത്ത്, മസ്കത്ത്, റിയാദ്, സിംഗപ്പൂർ, വാഷിഗ്ടൺ തുടങ്ങിയ സ്ഥലങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്.
CUET-UG EXAM
CUET UG 2026 Applications Open PTI/FILE
Updated on
1 min read

രാജ്യത്തെ വിവിധ കേന്ദ്ര സർവകലാശാലകളിലും പ്രമുഖ കോളേജുകളിലും ബിരുദതല പ്രോഗ്രാമുകളിൽ പ്രവേശനം നേടാനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജ്വേറ്റ് (CUET-UG) 2026-ന് ഇപ്പോൾ അപേക്ഷിക്കാം.

നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ഈ ഒരു പരീക്ഷയിലൂടെ രാജ്യത്തെ  വിവിധ കോളേജുകളിൽ ബിരുദ പ്രവേശനത്തിന് അവസരം ലഭിക്കും എന്നതാണ് പ്രത്യേകത. പരീക്ഷ മേയ് 11-നും 31-നും ഇടയിലാണ് നടക്കുന്നത്.

വിദ്യാർത്ഥികൾക്ക് https://cuet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ നൽകാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 30.

CUET-UG EXAM
ഐ എച്ച് ആർ ഡിയുടെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിലെ കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ദുബൈ,ഷാർജ,അബുദാബി,മനാമ,ദോഹ,കുവൈത്ത്,മസ്കത്ത്,റിയാദ്,സിംഗപ്പൂർ,വാഷിഗ്ടൺ തുടങ്ങിയ സ്ഥലങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്.

വിദ്യാർത്ഥിക്ക് 4 പരീക്ഷ കേന്ദ്രങ്ങൾ വരെ തെരഞ്ഞെടുക്കാം. ജനറൽ കാറ്റഗറി വിഭാഗത്തിന് 1000 രൂപയും, ഒ.ബി.സി (എൻ.സി.എൽ), ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് 900 രൂപയും, എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി എന്നിവർക്ക് 800 രൂപയുമാണ് അപേക്ഷ ഫീസ്.

CUET-UG EXAM
ഐടിഐ പാസ് ആയോ ?, കൊച്ചിൻ ഷിപ്പ്‌യാർഡിലെ 210 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

CUET UG 2026 അപേക്ഷാ പ്രക്രിയ

Step 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക – cuet.nta.nic.in 

Step 2: CUET UG 2026 രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Step 3: വ്യക്തിഗത വിവരങ്ങൾ നൽകി CUET UG ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക.

Step 4: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ നൽകി ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക.

Step 5: നിശ്ചയിച്ചിരിക്കുന്ന ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക.

Step 6: ഓൺലൈൻ പേയ്‌മെന്റ് മാർഗം വഴി അപേക്ഷാ ഫീസ് അടയ്ക്കുക.

Step 7: CUET UG 2026 അപേക്ഷാ ഫോം സമർപ്പിച്ച് ഡൗൺലോഡ് ചെയ്യുക.

CUET-UG EXAM
സിയുഇടിയ്ക്ക് തയ്യാറെടുക്കുകയാണോ?, എത്ര പഠിച്ചു എന്ന് സ്വയം വിലയിരുത്താം; നാളെ മുതൽ മോക് ടെസ്റ്റുമായി കൈറ്റ്, വിശദാംശങ്ങള്‍

ഒരാൾക്ക് ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാനാകൂ കൂടാതെ എൻടിഎയുടെ നിർദേശങ്ങൾ കർശനമായി പാലിച്ചിരിക്കണം. അപേക്ഷ സംബന്ധിച്ച സംശയങ്ങൾക്ക് 011-40759000 എന്ന നമ്പറിലോ cuet-ug@nta.ac.in എന്ന ഇമെയിലിലോ ബന്ധപ്പെടാം.

Summary

Education news: CUET UG 2026 Applications Open for Undergraduate Admissions, Exam from May 11 to 31.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com