

തിരുവനന്തപുരം ജില്ലയിലെ ധനുവച്ചപുരം ഐഎച്ച്ആർഡി കോളജിൽ വിവിധ തൊഴിൽസാധ്യതകളുള്ള കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.സി.എ – 1 വർഷം, യോഗ്യത: ഡിഗ്രി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ – 6 മാസം), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.ടി.ഒ.എ – 1 വർഷം) എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്.
ഇതുകൂടാതെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് (സി.സി.എൽ.ഐ.എസ് – 6 മാസം, യോഗ്യത: എസ്.എസ്.എൽ.സി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ഡി.സി.എഫ്.എ – 6 മാസം, യോഗ്യത: എസ്.എസ്.എൽ.സി), ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് (ഡി.എൽ.എസ്.എം – 6 മാസം, യോഗ്യത: പ്ലസ് ടു) എന്നീ കോഴ്സുകളിലേക്കും പ്രവേശനം ലഭ്യമാണ്.
കേരളാ പി.എസ്.സി അംഗീകാരമുള്ള ഈ കോഴ്സുകൾക്ക് മികച്ച തൊഴിൽ സാധ്യതകളുണ്ട്. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരം എസ്.സി / എസ്.ടി / ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2234374, 9947986443.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates